ലക്നൗ∙ ലിവ് ഇൻ റിലേഷൻഷിപ്പുകളിൽ നിന്ന് വിദ്യാർഥിനികൾ അകന്നുനിൽക്കണമെന്ന് ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ. വാരാണസിയിലെ മഹാത്മാഗാന്ധി കാശി വിദ്യാപീഠത്തിന്റെ 47-ാമത് ബിരുദദാന ചടങ്ങിൽ സംസാരിക്കവേയാണു ഗവർണർ വിവാദപരാമർശം നടത്തിയത്.
- Also Read ധനസഹായം വെട്ടിക്കുറച്ച് യുഎസ്; സമാധാനദൗത്യങ്ങൾ 25% വെട്ടിച്ചുരുക്കാൻ ഐക്യരാഷ്ട്ര സംഘടന
‘‘എനിക്ക് പെൺകുട്ടികളോട് ഒരു കാര്യം മാത്രമേ പറയാനുള്ളൂ. ലിവ് ഇൻ റിലേഷൻഷിപ്പുകൾ ഇപ്പോൾ ട്രെൻഡാണ്. എന്നാൽ, നിങ്ങൾ അതിൽ നിന്ന് വിട്ടുനിൽക്കണം. എന്താണ് സംഭവിക്കുകയെന്ന് നിങ്ങൾ കണ്ടിട്ടുണ്ട്, 50 കഷ്ണങ്ങളായി കണ്ടെത്തിയേക്കാം’’– ഗവർണർ പറഞ്ഞു. പങ്കാളികൾ തമ്മിൽ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ചും ഗവർണർ സംസാരിച്ചു. ‘‘കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇത്തരം വാർത്തകൾ കേൾക്കുകയാണ്. നമ്മുടെ പെൺകുട്ടികൾ എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് എപ്പോഴും ഞാൻ ആലോചിക്കും. ഇത് എന്നെ വേദനിപ്പിക്കുന്നു’’– ഗവർണർ വിശദീകരിച്ചു.
- Also Read ഇസ്രയേലിന്റെ അനുമതി ലഭിച്ചില്ല; ഗാസ സിറ്റിയിൽ നിന്ന് 2 നവജാത ശിശുക്കളെ മാറ്റുന്ന ദൗത്യം നിർത്തിവച്ചെന്ന് യുഎൻ
സർവകലാശാല പരിപാടിയിൽ വച്ച് ലിവ് ഇൻ റിലേഷൻഷിപ്പുകളെക്കുറിച്ച് ഗവർണർ വിവാദ പരാമർശങ്ങൾ നടത്തുന്നത് ഇതു രണ്ടാം തവണയാണ്. ഇത്തരം ബന്ധങ്ങളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച്, രണ്ട് ദിവസം മുമ്പ് ബല്ലിയയിലെ ജനനായക് ചന്ദ്രശേഖർ സർവകലാശാലയുടെ ഏഴാമത് ബിരുദദാന ചടങ്ങിൽ ഗവർണർ സംസാരിച്ചിരുന്നു.
ലിവ് ഇൻ റിലേഷൻഷിപ്പുകളുടെ പ്രത്യാഘാതങ്ങൾ അനാഥാലയങ്ങൾ സന്ദർശിച്ചാൽ വെളിപ്പെടുമെന്നായിരുന്നു അന്നു ഗവർണർ പറഞ്ഞത്. 15-നും 20-നും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾ ഒരു വയസ്സായ കുഞ്ഞുങ്ങളെയും കൊണ്ട് ക്യൂവിൽ നിൽക്കുന്നതു കാണാൻ കഴിയുമെന്നായിരുന്നു ഗവർണർ പറഞ്ഞത്.
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം anandibenpatel എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
UP Governor\“s Controversial Warning: “Stay Away from Live-in Relationships or End Up in 50 Pieces“ |