deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

ഹൃദയാഘാതം; നടനും ബോഡി ബിൽഡറുമായ വരീന്ദർ സിങ് ഗുമൻ അന്തരിച്ചു

Chikheang 2025-10-10 09:51:01 views 1249

  



അമൃത്സർ∙ നടനും പ്രഫഷനൽ ബോഡി ബിൽഡറുമായ വരീന്ദർ സിങ് ഗുമൻ (41) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. തോളിന് വേദന അനുഭവപ്പെട്ടതിനെ തുടർന്നു അമൃത്സറിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ഗുമൻ ചികിത്സ തേടുകയായിരുന്നെന്ന് മാനേജർ യദ്‍വിന്ദ്രർ സിങ് പറഞ്ഞു. ആശുപത്രിയിൽ വച്ച് അഞ്ചുമണിയോടെ ഗുമന് ഹൃദയാഘാതം ഉണ്ടായതായി അനന്തരവൻ അമൻജോട്ട് സിങ് ഗുമൻ പറഞ്ഞു.  

  • Also Read ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ്: 51 സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രശാന്ത് കിഷോർ; സ്ഥാനാർഥികളായി ശാസ്ത്രജ്ഞൻ, ഡോക്ടർ   


സൽമാൻ ഖാനൊപ്പം 2023 ൽ ഇറങ്ങിയ ടൈഗർ–3 യിലും 2014ൽ ഇറങ്ങിയ റോർ: ടൈഗേഴ്സ് ഓഫ് സുന്ദർബൻസ് 2019ൽ ഇറങ്ങിയ മർജാവൻ തുടങ്ങിയ ചിത്രങ്ങളിലും വരീന്ദർ സിങ് അഭിനയിച്ചിട്ടുണ്ട്. 2012 ൽ പുറത്തിറങ്ങിയ കബഡി വൺസ് എഗെയ്ൻ എന്ന ചിത്രത്തിലും വേഷമിട്ടിട്ടുണ്ട്. വരീന്ദർ സിങ് ഗുമൻ പഞ്ചാബിന്റെ അഭിമാനമാണെന്നും അദ്ദേഹത്തിന്റെ മരണം രാജ്യത്തിന് നികത്താനാവാത്ത നഷ്ടമാണെന്നും കേന്ദ്രമന്ത്രി രവനീത് സിംഗ് ബിട്ടു പറഞ്ഞു. കഠിനാധ്വാനത്തിലൂടെ ഗുമൻ ഫിറ്റ്നസ് ലോകത്ത് പുതിയ മാനദണ്ഡങ്ങൾ നിശ്ചയിച്ചെന്നും അദ്ദേഹത്തിന്റെ ജീവിതം യുവജനങ്ങൾക്ക് എന്നും പ്രചോദനമായിരിക്കുമെന്നും മന്ത്രി എക്സിൽ കുറിച്ചു.

  • Also Read താലിബാൻ വിദേശകാര്യ മന്ത്രിയുമായുള്ള കൂടിക്കാഴ്‌ചയിൽ ഏതു പതാക ഉപയോഗിക്കും? പ്രതിസന്ധിക്ക് പരിഹാരം തേടി ഇന്ത്യ   


Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @Sukhjinder_INC എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Actor & Bodybuilder Varinder Singh Ghuman Passes Away at 41 After Heart Attack
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1210K

Credits

Forum Veteran

Credits
128209