ന്യൂഡൽഹി∙ യുഎസ് പ്രസിഡന്റ് മുന്നോട്ട് വച്ച ഗാസ സമാധാന പദ്ധതിയുടെ വിജയത്തിൽ ഡോണൾഡ് ട്രംപിനെയും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെയും അഭിനന്ദിച്ച് നരേന്ദ്ര മോദി. ‘‘എന്റെ സുഹൃത്ത് പ്രസിഡന്റ് ട്രംപുമായി സംസാരിക്കുകയും ചരിത്രപരമായ ഗാസ സമാധാന പദ്ധതിയുടെ വിജയത്തിൽ അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു. വ്യാപാര ചർച്ചകളിൽ കൈവരിച്ച നല്ല പുരോഗതിയും വിലയിരുത്തി. വരും ആഴ്ചകളിൽ അടുത്ത ബന്ധം പുലർത്താൻ ധാരണയായി’’– പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
- Also Read ‘ആഗോള സമാധാനത്തിനായി ഇന്ത്യ നടത്തുന്ന ഇടപെടൽ പ്രശംസനീയം; മോദിയുടെ നേതൃത്വത്തെ അഭിനന്ദിക്കുന്നു’
Spoke to my friend, President Trump and congratulated him on the success of the historic Gaza peace plan. Also reviewed the good progress achieved in trade negotiations. Agreed to stay in close touch over the coming weeks. @POTUS @realDonaldTrump— Narendra Modi (@narendramodi) October 9, 2025
ഒരു തരത്തിലുമുള്ള ഭീകരവാദത്തെ ലോകത്ത് എവിടെയും അംഗീകരിക്കാനാവില്ലെന്ന് എക്സിൽ പങ്കുവച്ച മറ്റൊരു കുറിപ്പിൽ പ്രധാനമന്ത്രി പറഞ്ഞു. ‘‘ട്രംപിന്റെ ഗാസ സമാധാന പദ്ധതിക്ക് കീഴിൽ കൈവരിച്ച പുരോഗതിയിൽ അഭിനന്ദനം അറിയിക്കാൻ സുഹൃത്തായ പ്രധാനമന്ത്രി നെതന്യാഹുവിനെ വിളിച്ചു. ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള കരാറിനെയും ഗാസയിലെ ജനങ്ങൾക്ക് വർധിപ്പിച്ച മാനുഷിക സഹായത്തെയും സ്വാഗതം ചെയ്യുന്നു. ഭീകരവാദം ഏതൊരു രൂപത്തിലായാലും ഭാവത്തിലായാലും ലോകത്ത് എവിടെയും അംഗീകരിക്കാനാവില്ലെന്ന് വീണ്ടും ഉറപ്പിച്ചു പറയുന്നു’’– മോദി എക്സിൽ കുറിച്ചു.
- Also Read സമാധാന നൊബേൽ: ട്രംപിന്റെ സ്വപ്നം പൂവണിയുമോ? ചർച്ചകളിൽ 5 പേർ, പട്ടികയിൽ പാക്ക് മുൻ പ്രധാനമന്ത്രിയും
ഗാസ വെടിനിർത്തൽ-ബന്ദി മോചന കരാറിന്റെ ആദ്യഘട്ടത്തിൽ എല്ലാ കക്ഷികളും ഒപ്പുവെച്ചതായി ഇന്ന് രാവിലെ ഇസ്രായേൽ സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ മാസം ട്രംപ് പ്രഖ്യാപിച്ച ഗാസയ്ക്കായുള്ള സമാധാന പദ്ധതിയെ തുടർന്നാണ് ഈജിപ്തിൽ ഈ കരാർ നിലവിൽ വന്നത്. ട്രംപ് ഞായറാഴ്ച ജറുസലം സന്ദർശിച്ചേക്കും.
Called my friend, Prime Minister Netanyahu, to congratulate him on the progress made under President Trump’s Gaza peace plan. We welcome the agreement on the release of hostages and enhanced humanitarian assistance to the people of Gaza. Reaffirmed that terrorism in any form or…— Narendra Modi (@narendramodi) October 9, 2025 English Summary:
Gaza Peace Plan: Gaza peace plan progress is being praised by Narendra Modi, congratulating both Donald Trump and Benjamin Netanyahu. |
|