തിരുവനന്തപുരം∙ ശബരിമല സ്വര്‍ണപ്പാളി വിവാദം അന്വേഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശപ്രകാരം പ്രത്യേകസംഘം രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ശബരിമല ശ്രീകോവിലിന്റെ ഇരുഭാഗത്തുമുള്ള ദ്വാരപാലക ശില്‍പത്തിന്റെ സ്വര്‍ണം പൊതിഞ്ഞ ചെമ്പുപാളികള്‍ ഇളക്കിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും അന്വേഷിക്കാനാണ് സംഘം രൂപീകരിച്ചിരിക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നു.
- Also Read സ്വർണപ്പാളി വിവാദം: നിയമസഭയിൽ പ്രതിപക്ഷ ബഹളം; മൂന്നു പ്രതിപക്ഷ എംഎൽഎമാരെ സസ്പെൻഡ് ചെയ്ത് സ്പീക്കർ
എഡിജിപി എച്ച്.വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള എസ്‌ഐടിയില്‍ തൃശൂരിലെ കേരള പൊലീസ് അക്കാദമി അസി.ഡയറക്ടറും മുന്‍ വിജിലന്‍സ് എസ്പിയുമായ എസ്.ശശിധരനായിരിക്കും അന്വേഷണ ഉദ്യോഗസ്ഥന്‍. വാകത്താനം പൊലീസ് ഇന്‍സ്‌പെക്ടര്‍ അനീഷ്, കൈപ്പമംഗലം ഇന്‍സ്‌പെക്ടര്‍ ബിജു രാധാകൃഷ്ണന്‍, തൈക്കാട് സൈബര്‍ പൊലീസ് അസി. സബ് ഇന്‍സ്‌പെക്ടര്‍ സുനില്‍ കുമാര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. ഹൈക്കോടതി ഉത്തരവില്‍ പറയുന്ന എല്ലാ നിര്‍ദേശങ്ങളും പാലിച്ചാവണം അന്വേഷണമെന്നും ഉത്തരവില്‍ പറയുന്നു.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @Smart Creations എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Kerala Govt Forms SIT to Probe Sabarimala Gold Controversy: Sabarimala gold plate controversy investigation has been ordered by the Kerala High Court, and a special investigation team has been formed. |