ബെംഗളൂരു ∙ 3 കേസുകളിലായി സുഡാൻ സ്വദേശിനി ഉൾപ്പെടെ 5 പേരെ 23 കോടിയുടെ ലഹരിമരുന്നുമായി ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. രാജ്യാന്തര ലഹരി ഇടപാടു സംഘങ്ങളുടെ താവളമായി മാറിയ നഗരത്തിൽ നടത്തിയ റെയ്ഡിൽ രാസലഹരി ഗുളികകൾ (എംഡിഎംഎ), ഹഷീഷ് ഓയിൽ, ഹൈഡ്രോ കഞ്ചാവ് തുടങ്ങി 15 കിലോ ലഹരിവസ്തുക്കളാണ് പിടികൂടിയത്. രഹസ്യാന്വേഷണ വിഭാഗം നൽകിയ വിവരങ്ങളെ തുടർന്ന് ബെംഗളൂരു പൊലീസിനു കീഴിലെ സെൻട്രൽ ക്രൈം ബ്രാഞ്ചാണ് (സിസിബി) റെയ്ഡുകൾ ഏകോപിപ്പിച്ചത്. വിദേശ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത ലഹരിമരുന്നാണ് ഇവയിലേറെയും.
- Also Read സുബീൻ ഗാർഗിന്റെ ദുരൂഹ മരണം: ബന്ധുവായ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ, പിടിയിലാകുന്ന അഞ്ചാമത്തെയാൾ
കെജിനഗർ ഫോറിൻ പോസ്റ്റ് ഓഫിസിൽ ലഭിച്ച പാഴ്സലിനെ പിന്തുടർന്നുള്ള പരിശോധനയുമായി ബന്ധപ്പെട്ടതാണ് ഒരു കേസ്. ഇതിലുൾപ്പെട്ട ഹൈഡ്രോ കഞ്ചാവ് തായ്‌ലൻഡിൽനിന്ന് ഇറക്കുമതി ചെയ്തതാണെന്ന് കണ്ടെത്തി. രാജ്യാന്തര ലഹരികടത്തുകാർക്കും നഗരത്തിലെ ഇടപാടുകാർക്കും ഇടയിൽ പ്രവർത്തിക്കുന്ന ഇടനിലക്കാരാണ് അറസ്റ്റിലായ 5 പേരും. സമൂഹമാധ്യമങ്ങളിലൂടെ എൻക്രിപ്റ്റ് ചെയ്ത സന്ദേശങ്ങൾ മുഖേനയാണ് ഇവർ വിദേശ പോസ്റ്റ് ഓഫിസുകൾ വഴി ലഹരി ഇറക്കുമതി ചെയ്യുന്നത്. സംഭവത്തെത്തുടർന്ന് ഫോറിൻ പോസ്റ്റ് ഓഫിസുകളിലെത്തുന്ന പാഴ്സലുകളെ ചുറ്റിപ്പറ്റിയുള്ള നിരീക്ഷണം ശക്തമാക്കി. English Summary:
Bengaluru drug bust: Bengaluru drug bust leads to the arrest of five individuals and the seizure of ₹23 crore worth of drugs. The raids uncovered MDMA, hashish oil, and hydro cannabis, revealing a network of international drug trafficking. |
|