കൂത്തുപറമ്പ് ∙ കണ്ണൂർ പാട്യം മൗവഞ്ചേരി പീടികയിൽ നടുറോഡിൽ സ്ഫോടനം. സമീപത്തെ രണ്ട് വീടുകളുടെ ജനൽ ചില്ലുകൾ തകർന്നു. ഇന്ന് പുലർച്ചെ 12.15നായിരുന്നു സംഭവം. പടക്കമാണോ ബോംബാണോ പൊട്ടിയതെന്ന് പൊലീസ് പരിശോധിക്കുകയാണ്. സ്ഫോടക വസ്തുക്കളും റോഡിലെ കല്ലുംതറിച്ചാണ് വീടുകളുടെ ജനൽ ചില്ലുകൾ തകർന്നത്.
- Also Read കഫ് സിറപ്പ് ദുരന്തം: ഫാർമ ഉടമ അറസ്റ്റിൽ, സിറപ്പ് കഴിച്ച 2 കുട്ടികൾക്ക് കൂടി ദാരുണാന്ത്യം, മരണസംഖ്യ 21
ലക്ഷ്മി കൃപയിൽ പ്രജിന, കാവ്യ എന്നിവരുടെ വീടുകൾക്കാണ് കേടുപാടുകൾ സംഭവിച്ചത്. സംഭവത്തിൽ ആർക്കും പരുക്കില്ല. രാഷ്ട്രീയ വിരോധം നിലനിൽക്കുന്ന സ്ഥലത്ത് വീണ്ടും സംഘർഷത്തിന് ആക്കം കൂട്ടുക എന്ന ഉദ്ദേശത്തോടെയാണ് സ്ഫോടക വസ്തു എറിഞ്ഞതെന്നാണ് എഫ്ഐആറിൽ പറയുന്നത്. സ്ഫോടനത്തെത്തുടർന്ന് പരസ്പരം പഴിചാരി സിപിഎമ്മും ബിജെപിയും രംഗത്തെത്തി. കതിരൂർ പൊലീസ് സംഭവത്തിൽ അന്വേഷണം നടത്തുകയാണ്. English Summary:
Explosion in Kannur\“s Padayam Causes Damage: Police are investigating whether the blast was caused by fireworks or a bomb, with political tensions suspected as a motive. |