search

ബിജെപി മത്സരിക്കുന്നത് ഡബിൾ എൻജിൻ സർക്കാർ രൂപീകരിക്കാൻ: ശോഭാ സുരേന്ദ്രൻ

cy520520 1 hour(s) ago views 207
  



പാലക്കാട് ∙ ഏതാനും സീറ്റുകൾക്കായല്ല, മറിച്ച് സംസ്ഥാനത്ത് ഡബിൾ എൻജിൻ സർക്കാർ രൂപീകരിക്കാനാണു ബിജെപിയുടെ പോരാട്ടമെന്നു സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ പറഞ്ഞു. പാലക്കാട് നിയോജകമണ്ഡലത്തിൽ എൻഡിഎയുടെ തിര‍ഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കംകുറിച്ചുള്ള ചുമരെഴുത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. പാലക്കാട്ടു നിന്നു കുറച്ചുപേർ താമരപ്പൂക്കളുമായി നിയമസഭയിലേക്കു പോകും. എൽഡിഎഫിനു ബദലല്ല യുഡിഎഫ്. ഒട്ടേറെ ആരോപണങ്ങൾക്കു വിധേയരായ ഒന്നാം എൽഡിഎഫ് സർക്കാരിനു പകരം ജനം യുഡിഎഫിനെ അല്ല ഭരണം ഏൽപിച്ചത്. മറിച്ച് ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ ഒരു വലിയ കോർപറേഷന്റെ ഭരണം ബിജെപിയെ ഏൽപിച്ചത് എൽഡിഎഫിനു ബദൽ എന്ന ചിന്തയിലാണ്.

പാലക്കാട്ട് ഇടതുപക്ഷം അപ്രസക്തമായി. ജില്ലയിൽ കോൺഗ്രസിന്റെ അവസ്ഥ ജനങ്ങൾക്കു നന്നായി അറിയാം. മലമ്പുഴയിലും ബിജെപി വിജയിക്കും. പാർട്ടിയാണ് ഔദ്യോഗികമായി സ്ഥാനാർഥിത്വം പ്രഖ്യാപിക്കുക. ഇപ്പോൾ താൻ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എന്ന ചുമതലയിലാണ് ചുമരെഴുത്തിനു തുടക്കുംകുറിച്ചതെന്നും അവർ പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് സി.കൃഷ്ണകുമാർ, ട്രഷറർ ഇ.കൃഷ്ണദാസ്, പാലക്കാട് നഗരസഭാധ്യക്ഷൻ പി.സ്മിതേഷ്, ഉപാധ്യക്ഷ ടി.ബേബി, മണ്ഡലം പ്രസിഡന്റ് എം.ശശികുമാർ, ജനറൽ സെക്രട്ടറിമാരായ ആർ.ജി.മിലൻ, അശോക് പുത്തൂർ, ബിജെപി കൗൺസിലർമാർ എന്നിവരും ഒപ്പമുണ്ടായിരുന്നു.
  

ഒരു ഭിന്നതയുമില്ലെന്ന് ശോഭാ സുരേന്ദ്രനും പ്രശാന്ത് ശിവനും
∙ പാലക്കാട്ടെ സ്ഥാനാർഥിത്വം സംബന്ധിച്ച് ബിജെപിയിൽ ഭിന്നതയില്ലെന്നും പാ‍ർട്ടി നേതൃത്വമാണു സ്ഥാനാർഥികളെ തീരുമാനിക്കുന്നതെന്നും സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രനും പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനും പറഞ്ഞു. പാർട്ടി ആരെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചാലും അവരുടെ വിജയത്തിനായി പ്രവർത്തിക്കും. ശോഭാ സുരേന്ദ്രൻ ഏതു തിരഞ്ഞെടുപ്പിന് എത്തിയാലും മാധ്യമങ്ങൾക്ക് ഒരു നടയടി എന്നൊരു പതിവുണ്ട്.

അതിന്റെ സൃഷ്ടിയാണ് ഭിന്നത പ്രയോഗവും. പ്രശാന്ത് ശിവൻ തനിക്ക് മകനെപ്പോലെയാണ്. പാർട്ടിയും പാർട്ടി തീരുമാനവുമാണ് വലുതെന്നും അതിനപ്പുറം ജില്ലാ അധ്യക്ഷനോ പ്രവർത്തകനോ ഇല്ലെന്നും പ്രശാന്ത് ശിവൻ പറഞ്ഞു. പാർട്ടിയുടെ ഒരു പ്ലാറ്റ്ഫോമിലും മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. പാർട്ടി ആരെ തീരുമാനിച്ചാലും അവരുടെ വിജയത്തിനായി പ്രവർത്തിക്കും. തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നു വ്യക്തിപരമായി തീരുമാനം എടുത്ത വ്യക്തിയാണു താനെന്നും പ്രശാന്ത് ശിവൻ പറഞ്ഞു.
  ADVERTISEMENT Go AD-FREE English Summary:
BJP Kerala is campaigning for a double-engine government in the state, not just a few seats. The party\“s state general secretary, Shobha Surendran, inaugurated the election campaign wall writing in Palakkad, asserting that the BJP will win seats from Palakkad and even Malampuzha, challenging both LDF and UDF.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
164559