ഫറോക്ക് (കോഴിക്കോട് ) ∙ വ്യാപാരഭവൻ പരിസരത്തു നിന്നു ബൈക്ക് മോഷ്ടിച്ച കേസിൽ എസിപി ക്രൈം സ്ക്വാഡും പൊലീസും നടത്തിയ അന്വേഷണത്തിൽ കുടുങ്ങിയത് പ്രായപൂർത്തിയാകാത്ത 2 വിദ്യാർഥികൾ. ഫെബ്രുവരി 10ന് കടലുണ്ടി സ്വദേശി രാജേഷിന്റെ ബൈക്ക് മോഷണം പോയ കേസിൽ നടത്തിയ അന്വേഷണത്തിലാണ് ഒരു മാസത്തിനിടെ 4 ബൈക്കുകൾ മോഷ്ടിച്ച കുട്ടികൾ പിടിയിലായത്. ഇരുവർക്കുമെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം നടപടിയെടുത്തു.
What you should read next
- ‘ഗണേഷിന്റെ ഡ്രൈവർ ഭാര്യയെ മർദിച്ചു, വിഡിയോ തെളിവുകൾ കൈമാറിയിട്ടും നടപടിയില്ല’ Latest News
തുടർച്ചയായി ബൈക്കുകൾ മോഷണം പോകുന്നതായി പരാതി ഉയർന്നതോടെ ഫറോക്ക് അസിസ്റ്റന്റ് കമ്മിഷണർ എ.പ്രേംജിത്തിന്റെ നിർദേശ പ്രകാരമാണ് ക്രൈംസ്ക്വാഡ് അന്വേഷണം ഏറ്റെടുത്തത്. സിസിടിവികൾ പരിശോധിച്ചും വാഹന മോഷണക്കേസുകളിൽ സമീപ കാലത്ത് ജയിലിൽ ആയവരെയും ജയിലിൽ നിന്നിറങ്ങിയവരെയും കേന്ദ്രീകരിച്ചായിരുന്നു തുടക്കത്തിൽ അന്വേഷണം.
ഇതിനിടെ പ്രദേശത്തെ സ്കൂൾ സെന്റ് ഓഫ് പരിപാടിക്ക് കുട്ടികൾ ബൈക്കുമായി വന്നതായി വിവരം ലഭിച്ചു. രഹസ്യമായി നിരീക്ഷിക്കുന്നതിനിടെ മോഷ്ടിച്ച ബൈക്കിൽ സഞ്ചരിച്ച കുട്ടികളെ എസ്ഐ ടി.എം.സാജിനിയുടെ നേതൃത്വത്തിൽ പിടികൂടി. മോഷ്ടിക്കുന്ന വാഹനങ്ങൾ 4000 മുതൽ 10,000 രൂപയ്ക്ക് വരെയാണ് ഇവർ വിറ്റിരുന്നത്. വാഹന ഉടമ കണ്ടാൽ തിരിച്ചറിയാതിരിക്കാൻ നമ്പർ പ്ലേറ്റ് മാറ്റി സ്പ്രേ പെയ്ന്റ് അടിച്ച് രൂപമാറ്റം വരുത്തിയാണ് കടത്തിക്കൊണ്ടുപോകുന്നത്.
പിടിയിലായാൽ പോലും കേസ് ഉണ്ടാവില്ലെന്ന തെറ്റിദ്ധാരണയും ബൈക്കുകളോടുള്ള ഭ്രമവുമാണ് ഇവരെ മോഷണത്തിനു പ്രേരിപ്പിച്ചത്. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും ഫറോക്ക്, കല്ലായി റെയിൽവേ സ്റ്റേഷൻ, മീഞ്ചന്ത എന്നിവിടങ്ങളിൽ നിന്നുമായി ഒരു മാസത്തിനുള്ളിൽ ഇരുവരും നാലു ബൈക്കുകൾ മോഷ്ടിച്ചിട്ടുണ്ട്. ADVERTISEMENT Go AD-FREE
JUST IN
-
1 MINUTE AGO ബൈക്ക് മോഷണം: കോഴിക്കോട് 2 വിദ്യാർഥികൾ പിടിയിൽ; വാഹനം കടത്തിയത് രൂപമാറ്റം വരുത്തി Latest News
-
29 MINUTES AGO ‘ഗണേഷിന്റെ ഡ്രൈവർ ഭാര്യയെ മർദിച്ചു, വിഡിയോ തെളിവുകൾ കൈമാറിയിട്ടും നടപടിയില്ല’ Latest News
-
44 MINUTES AGO തൃശൂരിൽ ആലങ്കോട് ലീലാകൃഷ്ണൻ ?; രമേശ് ചെന്നിത്തലയ്‌ക്കെതിരെ ടി.ടി. ജിസ്‌മോൻ, പട്ടാമ്പിയിൽ മുഹ്സിൻ Latest News
VIEW MORE
English Summary:
Students Nabbed for Stealing Four Bikes in Kozhikode : Two students apprehended for stealing four bikes in Kozhikode, selling them for ₹4000-₹10000 after altering their appearance. Police investigation led to their capture. |