search

460 രൂപ പ്രീമിയം അടച്ചാൽ വനിതകൾക്ക് ഗ്രൂപ്പ് ഇൻഷുറൻസ്, കവർ ചെയ്യുന്നത് 9 റിസ്ക്കുകൾ, അറിയാം പാക്കേജ് പോളിസി

deltin33 1 hour(s) ago views 178
  

  



വനിത കൂട്ടായ്‌മകൾ, കുടുംബശ്രീ, വനിത സഹകരണസംഘങ്ങൾ തുടങ്ങിയവർക്ക് ഗ്രൂപ്പ് ഇൻഷുറൻസുമായി പൊതുമേഖല ഇന്‍ഷുറൻസ് കമ്പനിയായ നാഷണൽ ഇൻഷുറൻസ്.  വനിതകൾക്കു വേണ്ടിയുള്ള പാക്കേജ് പോളിസിയിൽ ചുരുങ്ങിയ ചെലവിൽ  നിരവവധി റിസ്‌കുകൾ കവർ ചെയ്യുന്നുണ്ട്. 18 വയസ്സു മുതൽ 75 വയസ്സുവരെ പ്രായമുളളവർക്കാണ് ഈ പോളിസിയിൽ ചേരാൻ അർഹത ഉണ്ടായിരിക്കുക.  

അപകടമരണം, സ്ഥിരവും പൂർണ്ണവുമായ വൈകല്യങ്ങൾ, ഭാഗികമായ വൈകല്യങ്ങൾ എന്നിവയ്ക്കു പുറമെ 11 വിവിധതരം മാരകരോഗങ്ങളുടെ ചികിത്സ എന്നിവയ്ക്ക് നഷ്ടപരിഹാരം ലഭിക്കും. അപകടം മൂലമുളള ആശുപത്രി വാസത്തിന് പ്രതിദിന ബത്ത, അപകടം മൂലം ജോലിക്ക് പോകാനാകാത്ത അവസ്ഥയിൽ വീക്കിലി അലവൻസ്, ആംബുലൻസ് വാടക, കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് മുതലായവയാണ് ഈ പോളിസിയിൽ ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങൾ. വനിതകളെ ഇൻഷുർ ചെയ്യുമ്പോൾ സ്വാഭാവികമായും അവരുടെ ഭർത്താവിന് അപകടമരണം സംഭവിച്ചാലും ഈ പോളിസിയിൽ ക്ലെയിം ലഭിക്കുന്നതാണ്.

ഗ്രൂപ്പ് പോളിസിയായി ഇൻഷുർ ചെയ്യുമ്പോൾ വ്യക്തിഗത അപേക്ഷ ആവശ്യമില്ലെന്നതാണ് പ്രത്യേകത. ഇൻഷുർ ചെയ്യുന്ന ആളിന്‍റെ പേര്, വയസ്സ്, അഡ്രസ്സ്, ജോലി, ഭർത്താവിന്‍റെ പേര്, വയസ്സ്, ജോലി, ആധാർ നമ്പർ എന്നിവയാണ് ഇൻഷുർ ചെയ്യാനായി നൽകേണ്ട വിവരങ്ങൾ. ഗ്രൂപ്പുകളായി ഇൻഷുർ ചെയ്യുമ്പോൾ ഗ്രൂപ്പിന്റെ വിലാസം അനുബന്ധ രേഖകൾ എന്നിവയും നൽകേണ്ടതുണ്ട്. പോളിസിയിൽ കവർ ചെയ്യുന്ന റിസ്‌കുകൾ, ഇൻഷുറൻസ് തുക, പ്രീമിയം നിരക്ക് എന്നിവയാണ് ചുവടെ കൊടുക്കുന്നത്.   

സമൂഹത്തിലെ പാവപ്പെട്ടവർ, ഇടത്തരക്കാർ എന്നിവർക്ക് ഇണങ്ങുന്ന ഈ പോളിസിയിൽ വർഷത്തിൽ 460 രൂപ പ്രീമിയം അടച്ചാൽ 9 വിവിധങ്ങളായ റിസ്കുകളാണ് കവർ ചെയ്യുന്നത്. പോളിസിയിലെ വിശദവിവരങ്ങൾ അറിയാൻ ഫോൺ: 9895768333. ADVERTISEMENT Go AD-FREE

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: https://www.manoramaonline.com/business.html English Summary:
National Insurance launches group policy for women (Kudumbashree, co-ops)—₹460 annual premium covers 9 risks: accidental death/disability, 11 critical illnesses, hospitalization, ambulance, child education. Ages 18-75, no individual forms needed.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
477900