search

‘ഇന്ത്യ വിദേശ ഉപദേശങ്ങൾ സ്വീകരിക്കാറില്ല’: ട്രംപിനോട് കമലഹാസൻ

Chikheang 1 hour(s) ago views 47
  



ചെന്നൈ∙ റഷ്യയിൽനിന്ന് എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് അനുമതി നൽകിയിട്ടുണ്ടെന്ന യുഎസ് ഉദ്യോഗസ്ഥന്റെ പ്രസ്താവനയ്ക്കെതിരെ നടനും രാജ്യസഭാ എംപിയുമായ കമൽഹാസൻ. ഇന്ത്യ മറ്റ് രാജ്യങ്ങളുടെ ഉത്തരവുകൾ സ്വീകരിക്കാറില്ലെന്ന് അദ്ദേഹം സമൂഹമാധ്യമത്തിലെ പോസ്റ്റിൽ ട്രംപിനെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.

‘‘ ബഹുമാനപ്പെട്ട പ്രസിഡന്റ്, സ്വതന്ത്രവും പരമാധികാരവുമുള്ള രാഷ്ട്രമാണ് ഇന്ത്യ. വിദേശത്തു നിന്നുള്ള ഉത്തരവുകൾ ഞങ്ങൾ സ്വീകരിക്കാറില്ല. ദയവായി നിങ്ങളുടെ കാര്യങ്ങൾ ഭംഗിയായി നോക്കാൻ ശ്രദ്ധിക്കുക’’– അദ്ദേഹം എക്‌സിൽ കുറിച്ചു. പരമാധികാര രാഷ്ട്രങ്ങൾ തമ്മിലുള്ള പരസ്പര ബഹുമാനമാണ് സുസ്ഥിരമായ ആഗോള സമാധാനത്തിന്റെ അടിത്തറ. അമേരിക്കയിലെ ജനങ്ങൾക്കു സമാധാനവും ഐശ്വര്യവും നേരുന്നതായും കമൽഹാസൻ പറഞ്ഞു.
What you should read next

  • സിപിഎം ജില്ലാ സെക്രട്ടറിയോട് അതൃപ്തി പ്രകടിപ്പിച്ചു; മമ്മൂട്ടിക്കെതിരെ സൈബർ ആക്രമണം Latest News
      

         
    •   
         
    •   
        
       


യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യൻ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കണമെന്ന് യുഎസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. റഷ്യൻ എണ്ണയുടെ പേരിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് പിഴത്തുകയും ഏർപ്പെടുത്തി. യുഎസിൽ ഇന്ധനവില കുതിച്ചുയരുന്നതിനാലാണ് റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിനു ഇന്ത്യയ്ക്ക് 30 ദിവസത്തെ ഇളവ് അനുവദിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തീരുമാനിച്ചത്. എണ്ണ വാങ്ങുന്ന തോത് കുറച്ചെങ്കിലും റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ പൂർണമായി അവസാനിപ്പിച്ചിട്ടില്ല.
JUST IN


  • 8 MINUTES AGO   ‘ഇന്ത്യ വിദേശ ഉപദേശങ്ങൾ സ്വീകരിക്കാറില്ല’: ട്രംപിനോട് കമലഹാസൻ Latest News
      

         
    •   
         
    •   
        
       

  • 32 MINUTES AGO   460 രൂപ പ്രീമിയം അടച്ചാൽ വനിതകൾക്ക് ഗ്രൂപ്പ് ഇൻഷുറൻസ്, കവർ ചെയ്യുന്നത് 9 റിസ്ക്കുകൾ, അറിയാം പാക്കേജ് പോളിസി Personal Finance
      

         
    •   
         
    •   
        
       

  • 35 MINUTES AGO   പെട്രോൾ കിട്ടാതാകുമോ?; പമ്പുകളിൽ എന്തുകൊണ്ട് തിരക്കില്ല?: പമ്പുടമകൾ പറയുന്നു Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Kamal Haasan response: Kamal Haasan has asserted India\“s sovereignty in response to a US official\“s statement regarding India\“s oil purchases from Russia, stating that India does not accept orders from other countries. The actor and MP highlighted mutual respect as the basis for global peace and urged for focus on domestic affairs
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
169019