search

ഇന്ത്യയുടെ പിന്തുണ ഇസ്രയേലിനെന്ന് രാ‌ജ്‌നാഥ് സിങ് പറഞ്ഞോ? | Fact Check

cy520520 1 hour(s) ago views 783
  



കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഒരു പൊതുപരിപാടിയിൽ സംസാരിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട് .യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് പ്രധാനമന്ത്രി മോദി ഇസ്രയേൽ സന്ദർശിച്ചുവെന്നും ഇന്ത്യയുടെ പൂർണ പിന്തുണ അറിയിച്ചുവെന്നും സമാധാനം നശിപ്പിക്കുമെന്ന് ടെഹ്‌റാന് മുന്നറിയിപ്പ് നൽകിയെന്നുമാണ് വിഡിയോയിലെ അവകാശവാദം.എന്നാൽ പ്രചാരണം തെറ്റാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വാസ്‌തവമറിയാം

∙അന്വേഷണം

Indian defense minister Rajnath Singh is expressing support for Israel’s attack against Iran.This has been very clear that india is favor of killing Muslims എന്ന കുറിപ്പിനൊപ്പമാണ് വിഡിയോ പ്രചരിക്കുന്നത്. പ്രധാനമന്ത്രി മോദിയുടെ ഇസ്രയേൽ സന്ദർശനത്തെത്തുടർന്ന് ഇറാനിൽ നടത്തിയ ആക്രമണം ഇന്ത്യയുടെ തന്ത്രപരമായ പങ്കാളിയുമായുള്ള സഖ്യത്തെ എടുത്തുകാണിക്കുകയും ഓപ്പറേഷന്റെ കണക്കുകൂട്ടിയ സ്വഭാവം അടിവരയിടുകയും ചെയ്യുന്നു. തുടർച്ചയായ ശത്രുതാപരമായ പ്രവർത്തനങ്ങൾ പ്രാദേശിക സമാധാനത്തിനും സ്ഥിരതയ്ക്കും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് അദ്ദേഹം ടെഹ്‌റാനോട് മുന്നറിയിപ്പ് നൽകി, അതേസമയം ഇസ്രായേലിന്റെ സുരക്ഷയ്ക്കും സ്വയം പ്രതിരോധിക്കാനുള്ള അവകാശത്തിനും ഇന്ത്യയുടെ പിന്തുണ ആവർത്തിച്ചു എന്നാണ് വിഡിയോയിൽ രാജ്നാഥ് സിങ് പറയുന്നത്. ADVERTISEMENT Go AD-FREE

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ എന്നറിയാനായി ഞങ്ങൾ നടത്തിയ കീവേർഡുകളുടെ പരിശോധനയിൽ അത്തരമൊരു ഔദ്യോഗിക പ്രസ്താവനയോ അവകാശവാദത്തെ പിന്തുണയ്ക്കുന്ന റിപ്പോർട്ടുകളോ കണ്ടെത്താനായില്ല. തുടർന്ന് ഞങ്ങൾ വൈറൽ ക്ലിപ്പ് പരിശോധിച്ചപ്പോൾ അതിൽ വാർത്താ ഏജൻസിയായ ANI യുടെ ലോഗോ ഉള്ളതായി ശ്രദ്ധയിൽപ്പെട്ടു. ഈ സൂചന ഉപയോഗിച്ച്, പരിശോധിച്ചപ്പോൾ  ANI യുടെ ഔദ്യോഗിക എക്‌സ് ഹാൻഡിലിൽ 2025 നവംബർ 23 ന്, അപ്‌ലോഡ് ചെയ്ത സമാന വിഡിയോ കണ്ടെത്തി. ഇറാനിൽ യുഎസ്-ഇസ്രായേൽ ആക്രമണത്തിന് മാസങ്ങൾക്ക് മുമ്പാണ് ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്.


#WATCH | Delhi: Defence Minister Rajnath Singh says, “...Today, the land of Sindh may not be a part of India, but civilisationally, Sindh will always be a part of India. And as far as land is concerned, borders can change. Who knows, tomorrow Sindh may return to India again...“… pic.twitter.com/9Wp1zorTMt— ANI (@ANI) November 23, 2025


യഥാർത്ഥ വിഡിയോയിൽ, രാജ്‌നാഥ് സിംഗ് ഇസ്രയേലിനെക്കുറിച്ചോ മിഡിൽ ഈസ്റ്റ് സംഘർഷത്തെക്കുറിച്ചോ പരാമർശിച്ചിട്ടില്ല. പകരം, സിന്ധി സംസ്കാരവുമായി ബന്ധപ്പെട്ട് സംസാരിച്ച അദ്ദേഹം, സിന്ധി ഹിന്ദുക്കളെയും സിന്ധുമായുള്ള അവരുടെ സാംസ്കാരിക ബന്ധത്തെയും കുറിച്ചും ബിജെപി മുതിർന്ന നേതാവ് എൽ.കെ. അദ്വാനിയെയും കുറിച്ചാണ് സംസാരിക്കുന്നത്.

2025 നവംബർ 23 ന് ഡൽഹിയിൽ സിന്ധി സമാജ് സമ്മേളന പരിപാടിയെ അഭിസംബോധന ചെയ്യുന്ന ദൃശ്യങ്ങളാണിതെന്ന് വ്യക്തമായി. രാജ്‌നാഥ് സിങ്ങിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിൽ വിഡിയോയുടെ പൂർണപതിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്. മുഴുവൻ പ്രസംഗവും പരിശോധിച്ചപ്പോൾ വൈറൽ ക്ലിപ്പിലെ പ്രസ്താവന അദ്ദേഹം നടത്തിയിട്ടില്ലെന്ന് വ്യക്തമാണ്. വൈറൽ ക്ലിപ്പിന്റെ സാങ്കേതിക പരിശോധനയിൽ രാജ്നാ‌ഥ് സിങ്ങിന്റെ ചുണ്ടുകളുടെ ചലനത്തിലും പൊരുത്തക്കേടുകൾ കണ്ടെത്തി. ഇത് വൈറൽ വിഡിയോ എഐ നിർമിതമാകാമെന്ന സൂചനകളാണ് നൽകിയത്. ADVERTISEMENT Go AD-FREE

സ്ഥിരീകരിക്കുന്നതിനായി എഐ ഡിറ്റക്ഷൻ ടൂൾ ആയ ഹൈവ് മോഡറേഷൻ ഉപയോഗിച്ച് വിഡിയോ പരിശോധിച്ചപ്പോൾ, 99 ശതമാനവും എഐ ഉള്ളടക്കം വിഡിയോയിലുണ്ടെന്ന ഫലങ്ങളാണ് ലഭിച്ചത്. കൂടാതെ, പിഐബിയും  മഹാരാഷ്ട്രയിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസും പുറപ്പെടുവിച്ച വിശദീകരണങ്ങളിൽ വൈറൽ വിഡിയോ വ്യാജമാണെന്നും ഡിജിറ്റലായി കൃത്രിമം കാണിച്ചതാണെന്നും വ്യക്തമാക്കുന്നുണ്ട്.

∙വസ്‌തുത

ഇന്ത്യയുടെ പിന്തുണ ഇസ്രയേലിനെന്ന് രാ‌ജ്‌നാഥ് സിങ് പറഞ്ഞെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വിഡിയോ വ്യാജമാണ്. വിഡിയോയിൽ എഐ ഉള്ളടക്കം കൃത്രിമമായി ഉൾപ്പെടുത്തിയാണ് പ്രചരിപ്പിക്കുന്നത്. ADVERTISEMENT GO AD-FREE English Summary:
Rajnath Singh fake news is circulating online, claiming the Indian defense minister expressed support for Israel\“s actions against Iran. Investigations reveal the viral video is an AI-generated deepfake, with no official statement or reports supporting the claim, and the original footage was about Sindhi culture.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
164459