search

അവിടേം കണ്ടു, ഇവിടേം കണ്ടു, ഗാലറിയിൽ മറ്റൊരു ‘സഞ്ജു സാംസൺ’; വൈറലായി ഇന്ത്യൻ താരത്തിന്റെ അപരൻ

cy520520 1 hour(s) ago views 103
  



മുംബൈ∙ ട്വന്റി20 ലോകകപ്പിലെ ഇന്ത്യ– ഇംഗ്ലണ്ട് സെമി ഫൈനൽ പോരാട്ടത്തിനിടെ ഗാലറിയിൽനിന്ന് ഇന്ത്യയ്ക്കായി ആർത്തുവിളിക്കുന്ന ആരാധകനെ കണ്ട് ആളുകൾ ഒന്നു ചിന്തിച്ചു. ഇത് നമ്മുടെ സഞ്ജുവല്ലെ? നിമിഷങ്ങൾക്കകം ആരാധകന്റെ ചിത്രവും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായി. സഞ്ജുവിന്റെ രൂപ സാദൃശ്യമുള്ള ഈ യുവാവ് ആരാണെന്ന് ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.

  • അഹമ്മദാബാദിലെ ഹോട്ടലിന് ഭാഗ്യമില്ല! ഫൈനലിന് തൊട്ടുമുൻപ് താമസസ്ഥലം മാറ്റി ഇന്ത്യൻ ക്രിക്കറ്റ് ടീം Cricket
      

         
    •   
         
    •   
        
       


സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ കരുത്തിലാണ് ഇംഗ്ലണ്ടിനെ ഏഴു റൺസിന് തോല്‍പിച്ച് ഇന്ത്യ ഫൈനലിനു യോഗ്യത നേടിയത്. അതിനിടെയാണ് സഞ്ജുവിന്റെ അപരന്റെ ചിത്രവും ചർച്ചയായത്. ഇന്ത്യ ഉയർത്തിയ 254 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 246 റൺസെടുക്കാനാണു സാധിച്ചത്. സെഞ്ചറി നേടിയ ജേക്കബ് ബെതൽ 48 പന്തിൽ 105 റൺസടിച്ചെങ്കിലും ഇംഗ്ലണ്ടിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചിരുന്നില്ല.

  • ആര്‍ച്ചറെ 14 പന്തിൽ 38 അടിച്ച സഞ്ജു, പറക്കും അക്ഷർ, തീപ്പൊരി പാണ്ഡ്യയും ബുമ്രയും; കളി മാറ്റിയ നാലു പേർ Cricket
      

         
    •   
         
    •   
        
       


തുടർച്ചയായ രണ്ടാം മത്സരത്തിലും അർധസെഞ്ചറി നേടിയ സഞ്ജു സാംസണാണു കളിയിലെ താരം. 42 പന്തിൽ 89 റൺസടിച്ച ഓപ്പണർ സഞ്ജു സാംസണിന്റെ ഇന്നിങ്സാണ് ഇന്ത്യയെ വമ്പൻ സ്കോറിലേക്കു നയിച്ചത്. ഏഴ് സിക്സും എട്ട് ഫോറുകളും ബൗണ്ടറി കടത്തിയ സഞ്ജുവിനെ, വിൽ ജാക്സിന്റെ 14–ാം ഓവറിലെ ആദ്യ പന്തിൽ ഫിൽ സോൾട്ട് ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. 26 പന്തുകളിൽനിന്നാണ് സഞ്ജു അർധ സെഞ്ചറി നേടിയത്. ട്വന്റി20 ലോകകപ്പ് നോക്കൗട്ടിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന സ്കോറാണിത്.
  View this post on Instagram

A post shared by Ritesh Telang (@ritesh_telang)
English Summary:
A Sanju Samson lookalike in the stands cheering for India during the T20 World Cup semi-final match against England has gone viral on social media
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
164459