കാസർകോട് ∙ മാതാവിന്റെ കൺമുന്നിൽ വച്ച് ഭിന്നശേഷിക്കാരനായ ഒൻപത് വയസ്സുകാരൻ കാറിടിച്ചു മരിച്ചു. കൊല്ലങ്കാന, ഏവിഞ്ചയിലെ സാദിഖ് –ഷംസീന ദമ്പതികളുടെ മൂന്നാമത്തെ മകൻ ഷക്കീർ ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11ന് കൊല്ലങ്കാന മാന്യയിലാണ് അപകടം.
What you should read next
- LIVE കെഎസ്ആർടിസി ബസ് ലോറിയിലേക്ക് ഇടിച്ചു കയറി; 23 പേർക്ക് പരുക്ക് Latest News
പെരുന്നാൾ വസ്ത്രങ്ങൾ വാങ്ങാനായി മാതാവിനോടൊപ്പം കാസർകോട് ടൗണിലേക്ക് പോകാനായി ബസ് കാത്തുനിൽക്കുകയായിരുന്നു ഷക്കീർ. പെട്ടെന്ന് റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ചപ്പോഴാണ് അപകടം സംഭവിച്ചത്. കേൾവിശക്തിയും സംസാരശേഷിയുമില്ലാത്ത ഷക്കീറിന് വാഹനത്തിന്റെ ശബ്ദം കേൾക്കാൻ കഴിഞ്ഞില്ല. മാന്യയിൽ നിന്നും കാസർകോട് ഭാഗത്തേക്ക് വരികയായിരുന്ന കാർ കുട്ടിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
What you should read next
- കോഴിക്കോട് പള്ളിയിൽ തീപിടിത്തം: വികാരിയുടെ കാറിനും തീപിടിച്ചു; സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം Latest News
അപകടത്തിന് ഇടയാക്കിയ കാറിൽ തന്നെ ഷക്കീറിനെ കാസർകോട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കിളിയങ്കറിലെ എംസിആർസി സ്കൂളിലെ വിദ്യാർഥിയാണ്. ഷാമിൽ, ഷാഹിൽ എന്നിവരാണ് സഹോദരങ്ങൾ.
JUST IN
-
50 SECONDS AGO മാതാവിന്റെ മുന്നിൽ വച്ച് 9 വയസ്സുകാരൻ കാറിടിച്ചു മരിച്ചു Latest News
-
5 MINUTES AGO ആലപ്പുഴയിൽ ട്രെയിനിന്റെ കോച്ചിനടിയിൽ മനുഷ്യന്റെ കൈ; അന്വഷണം തുടങ്ങി Latest News
-
15 MINUTES AGO അവിടേം കണ്ടു, ഇവിടേം കണ്ടു, ഗാലറിയിൽ മറ്റൊരു ‘സഞ്ജു സാംസൺ’; വൈറലായി ഇന്ത്യൻ താരത്തിന്റെ അപരൻ Cricket
VIEW MORE
English Summary:
9 Year Old Dies In Kasargod: Nine-year-old boy dies after a tragic car accident in Kasargod, witnessed by his mother. The young boy, Shakir, was walking by the roadside when he was struck by the vehicle. |