search

നെയ്യ് ചോറ്, ബിരിയാണി, പൊറോട്ട....; വന്ദേഭാരതിൽ ഇനി മൂന്നു തരത്തിലുള്ള മെനു

Chikheang Yesterday 17:36 views 486
  



തിരുവനന്തപുരം∙ തിരുവനന്തപുരത്തു നിന്നുള്ള കാസർകോട്, മംഗളൂരു വന്ദേഭാരത് ട്രെയിനുകളിലെ ഭക്ഷണ മെനു പരിഷ്കരിച്ചു. മൂന്നു തരത്തിലുള്ള മെനുവാണു വിവിധ ദിവസങ്ങളിൽ യാത്രക്കാർക്കു ലഭിക്കുക. ഉച്ചഭക്ഷണത്തിനും രാത്രി ഭക്ഷണത്തിനും വെജിൽ ലഭിക്കുക ഇവയാണ്.  

∙നെയ്യ് ചോറ്, ഗോതമ്പ് പൊറോട്ട, പരിപ്പുകറി, മിക്സ്ഡ് തോരൻ, ഫ്രൂട്ട് ട്രൈഫുൽ  

∙മട്ടയരി ചോറ്, 2 ചപ്പാത്തി, തീയൽ, വറുത്തരച്ച വെജ് കറി, അടപ്രഥമൻ

∙വെജ് ബിരിയാണി, മലബാർ പൊറോട്ട, ഗ്രീൻപീസ് (പാൽ പിഴിഞ്ഞ കറി), ഉരുളക്കിഴങ്ങ് മസാല, സേമിയ പായസം ADVERTISEMENT Go AD-FREE

നോൺ വെജിൽ നെയ്യ് ചോറിനൊപ്പം വറുത്തരച്ച ചിക്കൻകറിയും മട്ടയരി ചോറിനൊപ്പം മലബാർ ചിക്കൻ കറിയും വെജ് ബിരിയാണിയ്ക്കു പകരം ചിക്കൻ ബിരിയാണിയും ലഭിക്കും. എക്സിക്യൂട്ടീവ് ക്ലാസിൽ മട്ടയരി ചോറിനൊപ്പം മീൻകറിയും ലഭിക്കുമെന്നു കാസിനോ എയർ കേറ്ററേഴ്സ് ആൻഡ് ഫ്ലൈറ്റ് സർവീസസ് (സിഎഎഫ്എസ്)  അധികൃതർ പറഞ്ഞു.
What you should read next

  • ‘കേഡർ തസ്തികകളിൽ ഐഎഎസ് ഉദ്യോഗസ്ഥർ മാത്രം മതി’; പ്രമുഖരുടെ പദവി നഷ്ടമാകും! Latest News
      

         
    •   
         
    •   
        
       


പ്രഭാത ഭക്ഷണത്തിൽ വെജിറ്റേറിയനിൽ

∙ഇഡലി, വട, സാമ്പാർ, ഉണ്ണിയപ്പം

∙ഇടിയപ്പം, കടലക്കറി, വട, ടീകേക്ക് ADVERTISEMENT Go AD-FREE

∙മിക്സ് വെജ് ഉപ്പുമാവ്, വട, സാമ്പാർ, ചട്ണി, വട്ടയപ്പം

നോൺ വെജിൽ

∙മുട്ട ചിക്കിയത്, വെജ് കട്‌ലറ്റ് 2, ഉണ്ണിയപ്പം, ബ്രഡ് റോൾ

∙ഇടിയപ്പം മുട്ട റോസ്റ്റ്, വ‌ട, ടീകേക്ക് ADVERTISEMENT GO AD-FREE

∙മുട്ട ചിക്കിയത്, മസാല ബൺ, വെജ് കട്‌ലറ്റ്–2, വട്ടയപ്പം എന്നിങ്ങനെ 3 ഒാപ്ഷനുകൾ മാറി വരും.

സ്നാക്സ് ഓപ്ഷനുകളിൽ ഇലയട, പരിപ്പുവട, കൊഴുക്കട്ട, കീരവട എന്നിവ വിവിധ ദിവസങ്ങളിൽ ലഭിക്കും. കഴിഞ്ഞ രണ്ടാഴ്ചകളായി നടന്ന മീൽ ട്രയലിന് തൃപ്തികരമായ പ്രതികരണമാണു യാത്രക്കാരിൽ നിന്നു ലഭിച്ചതെന്നു മെനു ക്യുറേറ്റ് ചെയ്ത സിഎഎഫ്എസ് കോർപറേറ്റ് ഷെഫ് സി.ഗുണശേഖർ പറഞ്ഞു.
JUST IN


  • 32 SECONDS AGO   നെയ്യ് ചോറ്, ബിരിയാണി, പൊറോട്ട....; വന്ദേഭാരതിൽ ഇനി മൂന്നു തരത്തിലുള്ള മെനു Latest News
      

         
    •   
         
    •   
        
       

  • 18 MINUTES AGO   വീൽ ചെയറിൽ നിന്ന് സിവിൽ സർവീസിലേക്ക്! ചക്രക്കസേരയിൽ ഒതുങ്ങേണ്ടതല്ല ജീവിതമെന്ന് തെളിയിച്ച് ഡോ. ആതിര Career Guru
      

         
    •   
         
    •   
        
       

  • 24 MINUTES AGO   133 വർഷത്തെ കാത്തിരിപ്പിന് വിരാമം; കോട്ടയം സെന്റ് ജോസഫ്‌സിൽ നിന്ന് ആദ്യമായി ഒരു ആൺകുട്ടി എസ്എസ്എൽസി പരീക്ഷയ്ക്ക് Kottayam
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Vande Bharat Train Food Menu: Vande Bharat train food in Kerala has been updated with a new menu for passengers traveling from Thiruvananthapuram to Kasaragod and Mangaluru. The revised offerings include a variety of vegetarian and non-vegetarian meals, catering to different tastes with local Kerala flavors.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
168921