search

ഖമനയിയുടെ മരണത്തിൽ അനുശോചിച്ച് ഇന്ത്യ; ഔദ്യോഗിക പ്രതികരണം വിമർശനങ്ങൾക്കിടെ

Chikheang 1 hour(s) ago views 986
  



ന്യൂഡൽഹി∙ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി ഇന്ത്യ. ഡൽഹിയിലെ ഇറാൻ എംമ്പസിയിൽ എത്തിയ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി അനുശോചന ബുക്കിൽ ഒപ്പിടുകയും ചെയ്തു. ഖമനയിയുടെ മരണത്തിൽ ഇതാദ്യമായാണു ഇന്ത്യ ഔദ്യോഗികമായി പ്രതികരിക്കുന്നത്. പശ്ചിമേഷയിലെ സംഘർഷം സംബന്ധിച്ച് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയുമായി ഫോൺ സംഭാഷം നടന്നതായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ പറഞ്ഞു. ഖമനയിയുടെ വധത്തിൽ മോദി സർക്കാർ പ്രതികരിക്കാത്തതിനെതിരെ കോൺഗ്രസ് നേരത്തേ വിമർശനം ഉയർത്തിയിരുന്നു. കേന്ദ്ര സർക്കാരിന്റെ മൗനം അത്ഭുതപ്പെടുത്തുന്നില്ലെന്നായിരുന്നു കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞത്.
What you should read next

  • IRAN-US CONFLICT ശ്രീലങ്കയിലേക്ക് വീണ്ടും ഇറാൻ കപ്പൽ; യുഎസ് ലക്ഷ്യം വയ്ക്കുമോ? Latest News
      

         
    •   
         
    •   
        
       


#WATCH | Foreign Secretary Vikram Misri visited the @Iran_in_India and signed the condolence book, expressing condolences for deceased Iranian Supreme Leader Ayatollah Ali Khamenei.@MEAIndia #AyatollahAliKhamenei #KhameneiDeath pic.twitter.com/g9RuFKQZhL— DD News (@DDNewslive) March 5, 2026


യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് ഖമനയിയുടെ മരണം സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ ആദ്യം വെളിപ്പെടുത്തിയത്. ഇറാനിലെ ജനങ്ങൾക്ക് സ്വന്തം രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള വലിയ അവസരമാണിതെന്നായിരുന്നു ട്രംപ് ഒപ്പം കുറിച്ചത്. ‘‘ഏറ്റവും വലിയ ദുഷ്ടരിൽ ഒരാളായ ഖമനയി മരിച്ചു. ഇറാനിലെ ജനങ്ങൾക്ക് മാത്രമല്ല, എല്ലാ അമേരിക്കക്കാർക്കും ഖമനയി കൊലപ്പെടുത്തുകയോ അംഗഭംഗം വരുത്തുകയോ ചെയ്ത ലോകമെമ്പാടുമുള്ള ജനങ്ങൾക്കും ലഭിച്ച നീതിയാണിത്’’ – ഖമനയിയുടെ മരണവിവരം പ്രഖ്യാപിച്ചുകൊണ്ടു ട്രംപ് കുറിച്ചു.
JUST IN


  • 6 MINUTES AGO   കൊടൈക്കനാലിൽ കുടുങ്ങിയ ഇസ്രയേൽ സഞ്ചാരികൾക്ക് സായുധ സേനയുടെ സുരക്ഷ Chennai News
      

         
    •   
         
    •   
        
       

  • 8 MINUTES AGO   IRAN-ISRAEL CONFLICT ഖമനയിയുടെ മരണത്തിൽ അനുശോചിച്ച് ഇന്ത്യ; ഔദ്യോഗിക പ്രതികരണം വിമർശനങ്ങൾക്കിടെ Latest News
      

         
    •   
         
    •   
        
       

  • 23 MINUTES AGO   അമേരിക്കൻ എണ്ണക്കപ്പൽ ആക്രമിച്ച് ഇറാൻ; നിതീഷ് ഇനി രാജ്യസഭയിലേക്ക് - ഇന്നത്തെ പ്രധാന വാർത്തകൾ Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Ayatollah Ali Khamenei: Foreign Secretary Vikram Misri on Thursday signed the book of condolence on behalf of the Indian government for Iran’s former Supreme Leader Ali Khamenei. Khamenei, aged 86, had led the Islamic Republic of Iran since 1989 and was killed in the early hours of Saturday during a joint military operation carried out by the United States and Israel.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
168827