നെടുമ്പാശേരി ∙ കൊച്ചിയിൽനിന്ന് ഇന്നലെ വിവിധ ഗൾഫ് മേഖലകളിലേക്ക് 8 വിമാന സർവീസുകൾ നടത്തി. കൊച്ചിയിലേക്ക് 6 വിമാനങ്ങൾ സർവീസ് നടത്തി. ഫുജൈറ, മസ്കത്ത്, ജിദ്ദ എന്നിവിടങ്ങളിൽ നിന്നായിരുന്നു കൊച്ചിയിലേക്കുള്ള സർവീസുകൾ. ഇന്നലെ കൊച്ചിയിലേക്കു മസ്കത്തിൽനിന്നു മാത്രം 6 സർവീസുകൾ ഉണ്ടായിരുന്നു. എയർ ഇന്ത്യ എക്സ്പ്രസ് മൂന്നും ഒമാൻ എയർ രണ്ടും ഇൻഡിഗോ ഒന്നും സർവീസ് നടത്തി.
What you should read next
- IRAN-ISRAEL CONFLICT ഇറാനിൽ ഇസ്രയേൽ ഇട്ടത് 5,000 ബോംബുകൾ; അരാംകോയെ ലക്ഷ്യമിട്ട് വീണ്ടും ഇറാൻ ഡ്രോൺ Latest News
കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ഇന്നലെ 5 വിമാനങ്ങൾ രാജ്യാന്തര സർവീസുകൾ നടത്തി. ക്വാലലംപുർ, മസ്കത്ത്, റിയാദ്, ജിദ്ദ എന്നിവിടങ്ങളിലേക്കായിരുന്നു സർവീസുകൾ. വിവിധ ഗൾഫ് നാടുകളിലേക്കു കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ഇന്നലെ പുറപ്പെടേണ്ട 21 സർവീസുകളും ഇന്നു പുറപ്പെടേണ്ട 13 സർവീസുകളും നാളെ പുറപ്പെടാനുള്ള 6 സർവീസുകളും റദ്ദാക്കി.
What you should read next
- സന്ദർശക വീസാ കാലാവധി നീട്ടി കുവൈത്ത്; മടങ്ങാൻ മൂന്നുമാസം കൂടി Latest News
ഇന്നലെ ഗൾഫ് നാടുകളിൽനിന്ന് കരിപ്പൂരിൽ എത്തേണ്ട 21 സർവീസുകളും ഇന്നും നാളെയുമായി എത്തേണ്ട 20 സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ ഇന്നലെ 31 വിമാന സർവീസുകൾ റദ്ദാക്കി. എത്തിച്ചേരേണ്ട 16 വിമാനങ്ങളും ഇവിടെ നിന്നു പുറപ്പെടേണ്ട 15 വിമാനങ്ങളും ഇക്കൂട്ടത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.
കണ്ണൂർ വിമാനത്താവളത്തിൽനിന്നുള്ള എയർഇന്ത്യ എക്സ്പ്രസിന്റെ മസ്കത്ത് സർവീസ് പുനരാരംഭിച്ചു. എന്നാൽ, മറ്റു സർവീസുകളൊന്നും നടന്നില്ല. ഇന്നും മസ്കത്ത് സർവീസ് മാത്രം നടക്കും. ADVERTISEMENT Go AD-FREE
സർവീസ് വിവരങ്ങൾ
∙ എയർ ഇന്ത്യ എക്സ്പ്രസ്: കൊച്ചി, കോഴിക്കോട്, ഡൽഹി, മംഗളൂരു, മുംബൈ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളെ മസ്കത്തുമായി ബന്ധിപ്പിച്ചുള്ള സർവീസുകൾ ഇന്നും തുടരും. റാസൽഖൈമയിൽ നിന്ന് ഡൽഹിയിലേക്കും കൊച്ചിയിലേക്കും ഇന്നു മുതൽ ശനിയാഴ്ച വരെ പ്രത്യേക സർവീസ്. ADVERTISEMENT Go AD-FREE
കൊച്ചി– റാസൽഖൈമ (പുലർച്ചെ 4.25), റാസൽഖൈമ–കൊച്ചി (രാവിലെ 9.55), മുംബൈ–റാസൽഖൈമ (ഉച്ചയ്ക്ക് 2.25), റാസൽഖൈമ–മുംബൈ (വൈകിട്ട് 6.55), ഡൽഹി–റാസൽഖൈമ (പുലർച്ചെ 4.35), റാസൽഖൈമ–ഡൽഹി (രാവിലെ 9.35). ഇതിനു പുറമേ ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്കും ശനിയാഴ്ച വരെ മസ്കത്തിൽ നിന്ന് അധികസർവീസുകളുണ്ടാകും. മുംബൈ–മസ്കത്ത് (വൈകിട്ട് 6), മസ്കത്ത്–മുംബൈ (വൈകിട്ട് 9), ഡൽഹി–മസ്കത്ത് (രാവിലെ 9.55), മസ്കത്ത്–ഡൽഹി (ഉച്ചയ്ക്ക് 12.50). അതത് സ്ഥലങ്ങളിലെ പ്രാദേശിക സമയമാണ് ബ്രാക്കറ്റിൽ.
∙ എയർ ഇന്ത്യ: ടൊറന്റോ, ഫ്രാങ്ക്ഫർട്ട്, പാരിസ് എന്നിവിടങ്ങളിലേക്കുള്ള വിദേശകമ്പനികളുടെ സർവീസുകൾ റദ്ദാക്കിയ സാഹചര്യത്തിൽ എയർ ഇന്ത്യ അധിക സർവീസ് നടത്തും. മാർച്ച് 11 വരെ ഡൽഹിക്കും ടൊറന്റോയ്ക്കുമിടയിൽ 3 അധിക സർവീസ്. മാർച്ച് 10 വരെ ഡൽഹി– ഫ്രാങ്ക്ഫർട്ട് റൂട്ടിൽ 3 സർവീസും ഡൽഹി– പാരിസ് റൂട്ടിൽ ഒരു ഫ്ലൈറ്റും ക്രമീകരിച്ചു. ADVERTISEMENT GO AD-FREE
JUST IN
-
9 MINUTES AGO പശ്ചിമേഷ്യയിലെ സംഘർഷം: ആകാശത്ത് ആശങ്ക; വിമാനങ്ങൾ റദ്ദാക്കി Latest News
-
20 MINUTES AGO ഭാഗ്യവാന്മാരേ ശ്രദ്ധിക്കൂ...!! ലോട്ടറിയടിച്ചവർക്ക് നോട്ടിസ്; പിഴയടക്കം പലർക്കും അടയ്ക്കാനുള്ളത് ലക്ഷങ്ങൾ, 100% വരെ വന്നേക്കാം Kozhikode
-
32 MINUTES AGO ആശങ്കയൊഴിയാതെ ആകാശം: വിമാനങ്ങൾ പലതും റദ്ദാക്കി, വിമാനക്കമ്പനികളുടെ സർവീസ് വിവരങ്ങൾ... Ernakulam
VIEW MORE
English Summary:
Iran-Israel tensions: Significant number of flight cancellations affecting Kerala\“s airports, including Kochi, Kozhikode, Thiruvananthapuram, and Kannur. These disruptions are primarily impacting international services to and from Gulf countries, with specific updates on Air India Express and other carriers resuming or modifying routes. |