ചെന്നൈ ∙ പോരൂരിൽ 6 വയസ്സുകാരിയെ പീഡിപ്പിച്ച് കൊന്നു കത്തിച്ച കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട സോഫ്റ്റ്‌വെയർ എൻജിനീയർ ദശ്വന്തിനെ സുപ്രീം കോടതി വിട്ടയച്ചു. അറസ്റ്റിലായി ജയിലിൽ കഴിയുന്നതിനിടെ ജാമ്യത്തിൽ പുറത്തിറങ്ങിയ ഇയാൾ സ്വന്തം മാതാവിനെ കൊലപ്പെടുത്തിയ കേസിലും പ്രതിയായിരുന്നു. ഈ കേസിലും കഴിഞ്ഞ മാസം വിചാരണക്കോടതി ദശ്വന്തിനെ വിട്ടയച്ചിരുന്നു.
- Also Read ‘ഡോക്ടർക്കെതിരായ വെട്ട് ആരോഗ്യ മന്ത്രിക്കും വകുപ്പിനും സമർപ്പിക്കുന്നു’, ചോദ്യം ചെയ്യലിനിടെ കുറ്റബോധമില്ലാതെ പ്രതി സനൂപ്
2017ലാണ് സമീപവാസിയായ പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ, ദശ്വന്തിനെ അറസ്റ്റ് ചെയ്തത്. കുറ്റപത്രം സമർപ്പിക്കാൻ വൈകിയതോടെ മദ്രാസ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജാമ്യത്തിൽ ഇറങ്ങി മാതാവിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. എന്നാൽ ദൃക്സാക്ഷിയായ പിതാവ് കൂറുമാറിയതിനെ തുടർന്ന് വിചാരണക്കോടതി ദശ്വന്തിനെ വിട്ടയയ്ക്കുകയായിരുന്നു. പീഡനക്കേസിൽ 2018ൽ ചെങ്കൽപെട്ട് വനിതാക്കോടതി വധശിക്ഷ വിധിക്കുകയും മദ്രാസ് ഹൈക്കോടതി ശിക്ഷ ശരിവയ്ക്കുകയും ചെയ്തു. ഇതിനെതിരെ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതി വിട്ടയയ്ക്കാൻ ഉത്തരവിട്ടത്. English Summary:
Supreme Court acquits Dashwant: a software engineer previously sentenced to death for the rape, murder, and arson of a 6-year-old girl in Porur. This controversial verdict follows his earlier acquittal in the murder case of his own mother. |