തിരുവനന്തപുരം∙ നെയ്യാറ്റിന്‍കരയില്‍ ഭര്‍ത്താവിന്റെ രോഗത്തില്‍ മനംനൊന്ത് വിറകുകള്‍ കൂട്ടി ചിതയൊരുക്കി തീ കൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച വയോധിക മരിച്ചു. നെയ്യാറ്റിന്‍കര പൂവാര്‍ റോഡ് അരുണ്‍ നിവാസില്‍ നളിനകുമാരി (65) ആണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇവരെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്നലെ രാവിലെ വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്തായിരുന്നു സംഭവം. നളിന കുമാരിയുടെ ഭര്‍ത്താവും കെഎസ്ആര്‍ടിസി റിട്ട. ജീവനക്കാരനുമായ ക്രിസ്തുദാസ്, ദീര്‍ഘകാലമായി അസുഖ ബാധിതനായിരുന്നു. ഇപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുമാണ്. കഴിഞ്ഞ ദിവസം ഡോക്ടര്‍മാര്‍ ഇദ്ദേഹത്തിന്റെ നിലയില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിനു ശേഷം അവര്‍ കടുത്ത വിഷമത്തിലും നിരാശയിലുമായിരുന്നു.
What you should read next
പൂക്കിപ്പറമ്പ് ബസ് അപകടം: മാംസം കരിഞ്ഞ ഗന്ധവും വേദനയോടെയുള്ള അലർച്ചകളും നിറഞ്ഞ മാർച്ച് 11 Malappuram
ആശുപത്രിയില്‍ കഴിയുന്ന ഭര്‍ത്താവിനോടൊപ്പം കൂട്ടിരുന്ന നളിനകുമാരി ഇന്നലെ ഉച്ചയോടു കൂടി വീട്ടില്‍ പോയി വരാം എന്നു പറഞ്ഞ് ആശുപത്രിയില്‍ നിന്നും ഇറങ്ങുകയായിരുന്നു. തുടര്‍ന്ന് വീടിന് പുറകിലെ പറമ്പില്‍ വിറകുകള്‍ കൂട്ടിയശേഷം മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. അയല്‍വാസികളുടെ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചൊവ്വാഴ്ച രാവിലെയോടെ മരിച്ചു. മക്കള്‍: അരുണ്‍, അനൂപ്. നളിനകുമാരിയും ഭര്‍ത്താവും ജോലിക്കാരിയും മാത്രമായിരുന്നു വീട്ടില്‍ താമസം. നെയ്യാറ്റിന്‍കര പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.
JUST IN
1 MINUTE AGO ഭര്‍ത്താവിന്റെ രോഗത്തില്‍ മനംനൊന്ത് ജീവനൊടുക്കാന്‍ ശ്രമം; ചികിത്സയിലായിരുന്ന വയോധിക മരിച്ചു Latest News
9 MINUTES AGO അത് പിണറായിയുടെ തീരുമാനം! സണ്ണി വക്കീലിനെ തളയ്ക്കാൻ ശൈലജ ടീച്ചറിനു കഴിയുമോ ? പക്ഷേ പേരാവൂർ പറയുന്നത് Latest News
17 MINUTES AGO ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് പുറപ്പെട്ട എമിറേറ്റ്സ് വിമാനങ്ങൾ തിരിച്ചയച്ചു; അനുമതി പ്രത്യേക വിമാനങ്ങൾക്ക് മാത്രം Gulf News
VIEW MORE
English Summary:
Thiruvananthapuram Woman Succumbs to Burn Injuries After Tragic Suicide Attempt: An elderly woman in Thiruvananthapuram, Nalini Kumari (65), has died after attempting to set herself on fire due to distress over her husband\“s prolonged illness. The incident occurred in Neyyattinkara.