കണ്ണൂർ∙ ‘മത്സരിക്കണമെങ്കിൽ പേരാവൂർ’. പാർട്ടി നേതൃ യോഗത്തിനു ശേഷം പിണറായി വിജയന്റെ നിർദേശം അതായിരുന്നു. ഒടുവിൽ പാർട്ടി നിർദേശം ശൈലജ സ്വീകരിച്ചു. അതിനും കാരണമുണ്ട്. മട്ടന്നൂർ ഇല്ലെങ്കിൽ മത്സരിക്കുന്നില്ല, അതായിരുന്നു പാർട്ടി യോഗത്തിൽ ശൈലജയുടെ നിലപാട്. മട്ടന്നൂർ നൽകാനാവില്ലെന്ന് പാർട്ടിയും നിലപാട് എടുത്തു. ടേം വ്യവസ്ഥയും കാരണമായി പറഞ്ഞു. അതേസമയം ശൈലജയെ മാറ്റി നിർത്തിയാൽ ദോഷം ചെയ്യുമെന്ന ചർച്ചയും വന്നു. അതോടെയാണു പാർട്ടിക്ക് സ്വാധീനം കുറവുള്ള പേരാവൂർ ചർച്ചയിൽ എത്തിയത്. എതിർ സ്ഥാനാർഥി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണെന്നത് മത്സരത്തിന് വിഐപി പരിവേഷം പകർന്നു. പാർട്ടി നിർദേശം സ്വീകരിക്കുന്നതിനപ്പുറം മത്സരത്തിൽനിന്നു മാറി നിൽക്കുന്നത് ഭാവിയിൽ ദോഷം ചെയ്യുമെന്ന് അടുപ്പമുള്ളവരും ശൈലജയോടു പറഞ്ഞു. അതോടെ നിർദേശം ശൈലജ സ്വീകരിച്ചു. സണ്ണി വക്കീലും ശൈലജ ടീച്ചറും എത്തിയതോടെ പേരാവൂർ 2026 ലെ ഹോട്ട് സീറ്റായി. എന്താണ് പേരാവൂരിലെ ഇപ്പോഴത്തെ സ്ഥിതി.
What you should read next
- കെ.കെ.ശൈലജ മത്സരിക്കും; പേരാവൂരിൽ സ്ഥാനാർഥി Latest News
∙ കുടിയേറ്റക്കാരുടെ മണ്ഡലം
കുടിയേറ്റക്കാർ ഏറെയുള്ള പേരാവൂർ മണ്ഡലത്തിൽ കോൺഗ്രസിന് നല്ല വളക്കൂറുണ്ട്. ആ മണ്ണിൽ 2006ൽ കെ.െക. ശൈലജ മത്സരിച്ചപ്പോൾ സിപിഎമ്മും വേരുപിടിച്ചു. പിന്നീട് വളർച്ചയുണ്ടായില്ലെന്ന് മാത്രം. ഇത്തവണ അതേ മണ്ണിലേക്ക് ശൈലജയെ വീണ്ടും അയയ്ക്കാൻ സിപിഎം തീരുമാനിച്ചത് കുടിയേറ്റ മേഖലയിൽ വേരു പിടിപ്പിക്കുക എന്നതിനപ്പുറം സംസ്ഥാന തലത്തിൽ തന്നെ കടുത്ത പോരാട്ടത്തിന്റെ പ്രതീതിയുണ്ടാക്കുക എന്നതുകൂടിയാണ്. നിലവിലെ സിറ്റിങ് എംഎൽഎ ആയ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ആയിരിക്കും മത്സരിക്കുന്നതെന്ന് ഏറെക്കുറെ തീരുമാനമായിരുന്നു. ആ ഉറപ്പിൽ പാർട്ടി പ്രവർത്തകർ സണ്ണി ജോസഫിന് വോട്ടുചെയ്യണമെന്നഭ്യർഥിച്ച് ബാനറുകൾ സ്ഥാപിക്കുകയും ചെയ്തു. പിന്നീട് ഇത് എടുത്തുമാറ്റിയെങ്കിലും സണ്ണി ജോസഫ് തന്നെയാണ് മത്സരിക്കുന്നതെന്ന് പ്രവർത്തകർ ഉറപ്പിച്ചുകഴിഞ്ഞു. ഈ സാഹചര്യത്തിലാണ് മുൻ ആരോഗ്യമന്ത്രിയായ കെ.െക. ശൈലജയെ പേരാവൂരിൽ ഇറക്കുന്നത്. ഇതിനായി മൂന്നു ടേം നിബന്ധനയും ഒഴിവാക്കി. ADVERTISEMENT Go AD-FREE
പാർട്ടിക്ക് സ്വാധീനമുള്ള മട്ടന്നൂർ നിലനിർത്താൻ കെ.െക. ശൈലജ വേണമെന്നില്ലെന്ന നിലപാടിലായിരുന്നു പാർട്ടി. രണ്ട് ടേം പൂർത്തിയാക്കിയ സ്പീക്കർ എ.എൻ.ഷംസീറിനെ ഒഴിവാക്കി കാരായി രാജനെ മത്സരിപ്പിക്കാൻ തീരുമാനിച്ചതും ഇതേ കാരണത്താലാണ്. സണ്ണി ജോസഫിനെതിരെ പേരാവൂരിൽ ശക്തനായ സ്ഥാനാർഥിയെ നിർത്തണമെന്ന് പാർട്ടിയിൽ അഭിപ്രായം ഉയർന്നു. മണ്ഡലത്തിൽ മുൻപ് ജയിച്ച ശൈലജ മത്സരിച്ചാൽ പാർട്ടി പ്രവർത്തകർ സജീവമായി രംഗത്തിറങ്ങുമെന്നും വിലയിരുത്തലുണ്ടായി. ശൈലജയെ ഇക്കാര്യം പാർട്ടി അറിയിച്ചെങ്കിലും സുരക്ഷിത മണ്ഡലമായ മട്ടന്നൂർ തന്നെ വേണമെന്ന നിർബന്ധത്തിലായിരുന്നു. സംസ്ഥാന കമ്മിറ്റിയിലും ഇക്കാര്യം ചർച്ചയായി. മത്സരിക്കുന്നെങ്കിൽ പേരാവൂരിലാകാം എന്ന നിലപാടിൽ തന്നെയായിരുന്നു പാർട്ടി. ഒടുവിൽ പാർട്ടിയുടെ നിർദേശത്തിന് ശൈലജ വഴങ്ങുകയായിരുന്നുവെന്നാണ് സൂചന.
What you should read next
- ട്രംപും രാഹുലും പിന്നിൽ; യുട്യൂബിൽ ഏറ്റവും കൂടുതൽ സബ്സ്ക്രൈബേഴ്സ് മോദിക്ക് Latest News
∙ ശൈലജ പിടിച്ച മണ്ഡലം, തിരിച്ചു പിടിക്കുമോ
ഇരിട്ടി മുനിസിപ്പാലിറ്റിയും ആറളം, അയ്യൻകുന്ന്, കണിച്ചാർ, കേളകം, കൊട്ടിയൂർ, മുഴക്കുന്ന്, പായം, പേരാവൂർ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് പേരാവൂർ മണ്ഡലം. കുടിയേറ്റ കർഷകരുടെ നാടായതുകൊണ്ട് തന്നെ വലതുപക്ഷത്തോട് അൽപം ചായ്‌വ് കൂടുതലാണ്. എന്നാൽ എൽഡിഎഫിനും ശക്തമായ സ്വാധീനമുണ്ടാക്കാൻ സാധിക്കുന്ന മേഖലയാണെന്ന് ശൈലജ തെളിയിച്ചിരുന്നു. അതുകൊണ്ടാണ് രണ്ട് ടേം എന്ന നിബന്ധന ഒഴിവാക്കി ശൈലജയെ തന്നെ വീണ്ടും പേരാവൂർ ഇറക്കുന്നത്. 1977 മുതൽ 1991 വരെ കോൺഗ്രസിന്റെ കെ.പി.നൂറുദ്ദീനായിരുന്നു പേരാവൂരിന്റെ എംഎൽഎ. പിന്നീട് കോൺഗ്രസ് എസിലെ കെ.ടി. കുഞ്ഞഹമ്മദ് എൽഡിഎഫ് സ്ഥാനാർഥിയായി ജയിച്ചു. പിന്നീട് എ.ഡി. മുസ്തഫയിലൂടെ യുഡിഎഫ് മണ്ഡലം തിരിച്ചു പിടിച്ചു. 2006ൽ ശൈലജ മുസ്തഫയെ തോൽപ്പിച്ച് യുഡിഎഫിൽ നിന്ന് മണ്ഡലം പിടിച്ചെടുത്തു. 2011ൽ വീണ്ടും ശൈലജ മത്സരിച്ചെങ്കിലും സണ്ണി ജോസഫിനോട് 3440 വോട്ടിന് തോറ്റു. പിന്നീടിങ്ങോട്ട് സണ്ണി ജോസഫ് പേരാവൂരിൽ ഇരിപ്പുറപ്പിച്ചു. ADVERTISEMENT Go AD-FREE
∙ വടകരയ്ക്കു ശേഷം വീണ്ടും പാർട്ടി നിയോഗം
നിയമസഭയിലേക്ക് 5 തവണ മത്സരിച്ച ശൈലജ സണ്ണി ജോസഫിനോട് മാത്രമാണ് തോറ്റത്. 4 ജയങ്ങളോടെ 20 വർഷം എംഎൽഎയായിരുന്നു. 1996ലും 2016ലും കൂത്തുപറമ്പിലും 2006ൽ പേരാവൂരിലും 2021ൽ മട്ടന്നൂരിലും എംഎൽഎ ആയി. 60,963 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് ശൈലജ കഴിഞ്ഞ തവണ മട്ടന്നൂർ മണ്ഡലത്തിൽ ജയിച്ചത്. ആർഎസ്പിയിലെ ഇല്ലിക്കൽ അഗസ്തിയായിരുന്നു എതിരാളി. ആരോഗ്യമന്ത്രിയായി തിളങ്ങിയതിന്റെ പ്രതിച്ഛായയുമായാണ് ശൈലജ വടകരയിൽ നിന്ന് ലോക്സഭയിലേക്ക് കഴിഞ്ഞ തവണ മത്സരിച്ചത്. സംസ്ഥാനത്ത് തന്നെ ഏറ്റവും വാശിയേറിയ മത്സരങ്ങളിലൊന്നായിരുന്നു വടകരയിൽ നടന്നത്. പേരാവൂരിലും സമാനമായ പോരാട്ടത്തിനാണ് വഴിതുറക്കുന്നത്. എന്നാൽ വടകരയിൽ ശൈലജ ജയിക്കുമെന്ന് പാർട്ടി പ്രവർത്തകർ ഉറപ്പിച്ചിരുന്നിടത്താണ് 114,506 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഷാഫി പറമ്പിൽ ജയിച്ചത്.
∙ ആവേശത്തിൽ മുന്നണികൾ ADVERTISEMENT GO AD-FREE
ശൈലജ പേരാവൂരിലേക്ക് വരുന്നു എന്നറിഞ്ഞതോടെ എൽഡിഎഫും യുഡിഎഫും ആവേശത്തിലാണ്. സിപിഎം സ്ഥാനാർഥിയായി ഈ മണ്ഡലത്തിൽ നിന്ന് മത്സരിച്ച് ജയിച്ച ഏക ആളാണ് ശൈലജ. രണ്ടാം അങ്കത്തിൽ സണ്ണി ജോസഫിനോട് തോറ്റുപോയെങ്കിലും ഇതേ മണ്ഡലത്തിൽ വീണ്ടും സണ്ണി ജോസഫിനെ നേരിടാൻ എത്തുന്നത് സിപിഎം പ്രവർത്തകരിൽ ആവേശം വർധിപ്പിക്കുകയാണ്. യുഡിഎഫ് മണ്ഡലം എന്ന പേര് ഇത്തവണ മാറ്റിയെഴുതുമെന്നാണ് പാർട്ടി പ്രവർത്തകർ പറയുന്നത്. പേരാവൂരിൽ സണ്ണി ജോസഫിനെ തോൽപ്പിക്കാൻ ശൈലജയല്ല, പിണറായി വിജയൻ മത്സരിച്ചാലും സാധിക്കില്ലെന്നാണ് കോൺഗ്രസ് പ്രവർത്തകർ പറയുന്നത്. സണ്ണി വക്കീലെന്ന് പ്രവർത്തകരും നാട്ടുകാരും വിളിക്കുന്ന സണ്ണി ജോസഫിന്റെ സ്ഥാനാർഥി പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് പ്രവർത്തകർ. ശൈലജ മത്സരിക്കുന്ന സാഹചര്യത്തിൽ സണ്ണി ജോസഫിനെ മാറ്റി മറ്റൊരു സ്ഥാനാർഥിയെ നിർത്താനുള്ള സാധ്യത കുറഞ്ഞു. ശൈലജ മത്സരിക്കുന്നതിനാൽ സണ്ണിക്ക് പകരം മറ്റാരെയെങ്കിലും നിർത്തിയാൽ തോറ്റുപോകുമോ എന്ന ആശങ്ക ചില പ്രവർത്തകരെങ്കിലും പങ്കുവയ്ക്കുന്നുമുണ്ട്.
JUST IN
-
48 SECONDS AGO അത് പിണറായിയുടെ തീരുമാനം! സണ്ണി വക്കീലിനെ തളയ്ക്കാൻ ശൈലജ ടീച്ചറിനു കഴിയുമോ ? പക്ഷേ പേരാവൂർ പറയുന്നത് Latest News
-
8 MINUTES AGO ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് പുറപ്പെട്ട എമിറേറ്റ്സ് വിമാനങ്ങൾ തിരിച്ചയച്ചു; അനുമതി പ്രത്യേക വിമാനങ്ങൾക്ക് മാത്രം Gulf News
-
15 MINUTES AGO \“മതിയായി ഈ എംഎല്‍എ, മാറ്റം തുടങ്ങാം\“; എന്‍ഡിഎ പ്രചാരണ ക്യാംപെയിന് തുടക്കം Latest News
VIEW MORE
English Summary:
KK Shailaja: CPM Central Committee member KK Shailaja will contest from Peravoor Constituency in the upcoming Kerala assembly Elections. A final decision was reached at the CPM Kannur district secretariat meeting. |
|