search

ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടിട്ടില്ല! മരുഭൂമിയിൽ നിന്ന് ഖമനേയിയുടെ ചിത്രങ്ങൾ | Fact Check

deltin33 1 hour(s) ago views 911
  



അമേരിക്കയും ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷത്തിൽ ടെഹ്‌റാൻ ഉൾപ്പെടെയുള്ള ഇറാനിയൻ കേന്ദ്രങ്ങളിൽ യുഎസ്-ഇസ്രായേൽ സംയുക്ത വ്യോമാക്രമണങ്ങൾ നടന്നിരുന്നു. ആക്രമണങ്ങളിൽ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്‌തിരുന്നു.എന്നാലിപ്പോൾ ഖമനേയി മരിച്ചിട്ടില്ലെന്നും ആഫ്രിക്കയിലെ സഹാറ മരുഭൂമി പ്രദേശത്ത്‍വച്ച് ഒരു മാധ്യമപ്രവർത്തകൻ അദ്ദേഹത്തെ കണ്ടു എന്ന അവകാശവാദത്തോടെയുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ പ്രചാരണം തെറ്റാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വാസ്‌തവമറിയാം.

∙ അന്വേഷണം

മരുഭൂമിയിൽ ഖമനേയിയോട് സാമ്യമുള്ള ഒരാൾ നടക്കുന്നതായാണ് ചിത്രങ്ങളിലുള്ളത്. സഹാറ മരുഭൂമിയിൽ അദ്ദേഹത്തെ കണ്ടതായും അദ്ദേഹം ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും ഒളിവിലാണെന്നുമാണ് പ്രചാരണം. Rumors circulated yesterday suggesting Ayatollah Ali Khamenei had died. However, a lesser-known journalist reportedly spotted him this morning in the Sahara Desert, indicating he may still be alive and in hiding. Some speculate this could signal an impending response. Meanwhile, Donald Trump\“s initiation of the conflict is expected by some to lead to significant backlash against him എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്.

റിവേഴ്‌സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ വൈറൽ ചിത്രം പരിശോധിച്ചപ്പോൾ 2014 ഒക്ടോബർ 11-ന് എഎഫ്‌പി ന്യൂസ് ഏജൻസി യൂട്യൂബിൽ പ്രസിദ്ധീകരിച്ച ഒരു വിഡിയോ  ലഭിച്ചു. Iran releases video of Ali Khamenei in post-surgery hike എന്നാണ് ഈ വിഡിയോയ്ക്കൊപ്പമുള്ള ഡിസ്ക്രിപ്ഷൻ.  വൈറലായിരിക്കുന്ന ഫോട്ടോഗ്രാഫുകൾക്ക് സമാനമായ ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. പ്രോസ്റ്റേറ്റ് ശസ്ത്രക്രിയയ്ക്ക് ശേഷം ടെഹ്‌റാന്റെ പ്രാന്തപ്രദേശത്തുള്ള മലനിരകളിൽ ഖമേനി നടക്കാൻ പോകുന്ന ദൃശ്യങ്ങൾ ഇറാൻ പുറത്തുവിട്ടതായി വിഡിയോ വിവരണത്തിൽ വ്യക്തമാക്കുന്നുണ്ട്. ADVERTISEMENT Go AD-FREE

ശസ്ത്രക്രിയ നടത്തിയതിന് ശേഷം മലനിരകളിലേക്കുള്ള തന്റെ ആദ്യ സന്ദർശനമാണിതെന്ന് അദ്ദേഹം പരാമർശിക്കുന്നതായി റിപ്പോർട്ടുണ്ട്. വിഡിയോയിലെ സ്ഥലം സഹാറ മരുഭൂമിയല്ല, ടെഹ്‌റാനിനടുത്തുള്ള പർവതപ്രദേശമാണ്.വൈറൽ ചിത്രങ്ങളും 2014 ലെ ഈ ദൃശ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളും ഒന്നാണ്.

ലഭ്യമായ വിവരങ്ങളിൽ നിന്ന്  അയത്തുള്ള അലി ഖമനേയി ജീവനോടെയുണ്ട് എന്ന പേരിൽ പ്രചരിക്കുന്നത് 2014ലെ ചിത്രങ്ങളാണെന്ന് വ്യക്തമായി.  ADVERTISEMENT Go AD-FREE

∙ വാസ്തവം  

അലി ഖമനേയി ജീവനോടെയുണ്ട് എന്ന പേരിൽ പ്രചരിക്കുന്നത് 2014ലെ ചിത്രങ്ങളാണ്. പ്രചാരണം വ്യാജം. ADVERTISEMENT GO AD-FREE English Summary:
Ayatollah Ali Khamenei is alive, and recent social media posts claiming he was spotted in the Sahara Desert are false. Investigations reveal the viral images are from a 2014 video showing him hiking near Tehran after prostate surgery, not in the Sahara.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
477537