ബെംഗളൂരു ∙ വയനാട്ടിൽ നിന്നു ബെംഗളൂരുവിലേക്കു വരികയായിരുന്ന കെഎസ്ആർടിസി ബസിനു നേരെ കാർ യാത്രക്കാരൻ തോക്കുചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇരുമ്പു കമ്പി എറിഞ്ഞു ബസിന്റെ ഹെഡ് ലൈറ്റ് പൊട്ടിക്കുകയും ചെയ്തു. ഇന്നലെ പുലർച്ചെ ഗോണിക്കൊപ്പയ്ക്കു സമീപം പൊന്നമ്പേട്ടിലായിരുന്നു സംഭവം. ബസ് കാറിൽ തട്ടിയെന്നാരോപിച്ചായിരുന്നു ആക്രമണം.
What you should read next
പഞ്ചായത്ത് പ്രസിഡന്റിന്റെ ‘രക്ഷാപ്രവർത്തനം’: മുള്ളൻപന്നിയെ തല്ലിക്കൊന്നു; കേസായി Latest News
ബസിനെ പിന്തുടർന്നെത്തിയ ഇയാൾ ഏറെ നേരം തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നു യാത്രക്കാരനായിരുന്ന നീലസന്ദ്ര കെഎംസിസി ജനറൽ സെക്രട്ടറി ബഷീർ പറഞ്ഞു. കെഎംസിസി അറിയിച്ചതിനെ തുടർന്നു ഗോണിക്കൊപ്പ എസ്ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും ഇയാൾ കടന്നുകളഞ്ഞു.
What you should read next
മകന്റെ വിവാഹം ക്ഷണിക്കാനിറങ്ങി; കൂത്തുപറമ്പിൽ വീട്ടമ്മ വാഹനാപകടത്തിൽ മരിച്ചു Latest News
യാത്രക്കാരെ പിന്നാലെ വന്ന മറ്റു ബസുകളിൽ കയറ്റി ബെംഗളൂരുവിലേക്കു വിട്ടു. ഗോണിക്കൊപ്പ, ഹുൻസൂർ ഭാഗങ്ങളിലെ വിജനമായ സ്ഥലങ്ങളിൽ രാത്രികാലങ്ങളിൽ വാഹനങ്ങൾ തടഞ്ഞു നിർത്തി കൊള്ളയടിച്ച സംഭവങ്ങൾ ഒട്ടേറെയുണ്ടായിട്ടുണ്ട്.
കെഎസ്ആർടിസി ബസുകൾക്കു നേരെ ഇത്തരത്തിലുള്ള ആക്രമണങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്. ADVERTISEMENT Go AD-FREE
JUST IN
1 MINUTE AGO കെഎസ്ആർടിസി ബസിനു നേരെ തോക്കുചൂണ്ടി കാർ യാത്രക്കാരൻ; ഇരുമ്പു കമ്പി എറിഞ്ഞു ഹെഡ് ലൈറ്റ് പൊട്ടിച്ചു Latest News
18 MINUTES AGO പാക്കിസ്ഥാൻ സൈനിക കേന്ദ്രങ്ങളിൽ അഫ്ഗാൻ വ്യോമാക്രമണം; ഓപ്പറേഷൻ സിന്ദൂറിൽ നാശനഷ്ടമുണ്ടായിടങ്ങളിലും ആക്രമണം Latest News
28 MINUTES AGO പാലക്കാട് ഉറപ്പിച്ച് രമേശ് പിഷാരടി; 40 സീറ്റുകളിൽ ഒറ്റപ്പേരായി, ബേപ്പൂരിൽ അൻവർ തന്നെ Latest News
VIEW MORE
English Summary:
KSRTC BUS ATTACKED: KSRTC bus attack near Gonikoppal involved a car passenger who brandished a gun and smashed the bus\“s headlight with an iron rod. The assailant, who alleged the bus had hit his car, managed to escape before the police arrived at the scene.