LHC0088 • 1 hour(s) ago • views 647
ഇസ്‌ലാമാബാദ് ∙ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മിൽ അതിർത്തിയിൽ സംഘർഷം കടുക്കുന്നതിനിടെ, പാക്കിസ്ഥാനിലെ പ്രധാന സൈനിക കേന്ദ്രങ്ങൾക്കു നേരെ തങ്ങൾ വ്യോമാക്രമണം നടത്തിയതായി അഫ്ഗാനിസ്ഥാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അഫ്ഗാൻ മണ്ണിൽ പാക്കിസ്ഥാൻ നടത്തിയ ആക്രമണങ്ങൾക്കുള്ള മറുപടിയാണ് ഇതെന്നാണ് വിശദീകരണം.
What you should read next
- ഹിസ്ബുല്ല പാർലമെന്ററി വിഭാഗം തലവൻ മുഹമ്മദ് റാദ് കൊല്ലപ്പെട്ടു; ബെയ്റൂട്ടിൽ നിന്ന് കൂട്ട പലായനം Latest News
റാവൽപിണ്ടിയിലെ നൂർ ഖാൻ എയർബേസ്, ബലൂചിസ്ഥാനിലെ ക്വറ്റയിലുള്ള പന്ത്രണ്ടാം ബ്രിഗേഡ് ബേസ്, ഖൈബർ പഖ്തുൻഖ്വയിലെ മൊഹ്മന്ദ് ഏജൻസിയിലുള്ള ഖോയ്‌സായ് ക്യാംപ് എന്നിവയുൾപ്പെടെയുള്ള തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങളിൽ അഫ്ഗാൻ വ്യോമസേന ഫലപ്രദമായ ആക്രമണങ്ങൾ നടത്തിയെന്ന് എക്സിൽ പങ്കുവച്ച കുറിപ്പിൽ അഫ്ഗാൻ പ്രതിരോധ മന്ത്രാലയം പറയുന്നു. ഈ കേന്ദ്രങ്ങൾക്ക് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും അവർ അവകാശപ്പെട്ടു.
കഴിഞ്ഞ രാത്രിയും ഇന്നും പാക്കിസ്ഥാൻ സൈന്യം കാബൂൾ, ബഗ്രാം തുടങ്ങിയ ഇടങ്ങളിൽ നടത്തിയ വ്യോമാക്രമണങ്ങൾക്ക് പകരമായാണ് ഈ നടപടിയെന്ന് മന്ത്രാലയം അറിയിച്ചു. അഫ്ഗാൻ വ്യോമാതിർത്തി ലംഘിക്കാനോ അനാദരവ് കാട്ടാനോ പാക്കിസ്ഥാൻ ശ്രമിച്ചാൽ ശക്തമായ തിരിച്ചടി നൽകുമെന്നും മുന്നറിയിപ്പ് നൽകി.
What you should read next
- IRAN-ISRAEL CONFLICT ഖുമൈനിയുടെ തറവാട്, പൂർവിക ബന്ധം ഇന്ത്യയിൽ; ചർച്ചയായി ഉത്തർപ്രദേശിലെ ഗ്രാമം Latest News
കഴിഞ്ഞ വർഷം മേയ് മാസത്തിൽ, ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിനു തിരിച്ചടിയായി ഇന്ത്യൻ സൈന്യം നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ സൈനിക നീക്കത്തിലും നൂർ ഖാൻ എയർബേസിനു കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. 2025 ഏപ്രിൽ, മേയ് മാസങ്ങളിലെ സാറ്റലൈറ്റ് ചിത്രങ്ങൾ റാവൽപിണ്ടി, സർഗോധ, ജേക്കബാബാദ് എന്നിവിടങ്ങളിലെ പാക്കിസ്ഥാൻ വ്യോമതാവളങ്ങൾ ഇന്ത്യ തകർത്തത് സ്ഥിരീകരിച്ചിരുന്നു. അയൽരാജ്യങ്ങൾ തമ്മിലുള്ള പുതിയ ആക്രമണ പരമ്പര മേഖലയിലെ സംഘർഷാവസ്ഥയെ സങ്കീർണമാക്കിയിരിക്കുകയാണ്. ADVERTISEMENT Go AD-FREE
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @MoDAfghanistan എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
JUST IN
-
2 MINUTES AGO പാക്കിസ്ഥാൻ സൈനിക കേന്ദ്രങ്ങളിൽ അഫ്ഗാൻ വ്യോമാക്രമണം; ഓപ്പറേഷൻ സിന്ദൂറിൽ നാശനഷ്ടമുണ്ടായിടങ്ങളിലും ആക്രമണം Latest News
-
12 MINUTES AGO പാലക്കാട് ഉറപ്പിച്ച് രമേശ് പിഷാരടി; 40 സീറ്റുകളിൽ ഒറ്റപ്പേരായി, ബേപ്പൂരിൽ അൻവർ തന്നെ Latest News
-
15 MINUTES AGO ഹിസ്ബുല്ല പാർലമെന്ററി വിഭാഗം തലവൻ മുഹമ്മദ് റാദ് കൊല്ലപ്പെട്ടു; ബെയ്റൂട്ടിൽ നിന്ന് കൂട്ട പലായനം Latest News
VIEW MORE
English Summary:
Afghan airstrikes on Pakistan: Afgan have targeted major military bases in Rawalpindi and Quetta as retaliation for Pakistani attacks on Afghan soil. This escalation heightens regional tensions, drawing parallels to previous damage at Nur Khan Airbase during \“Operation Sindoor\“. |
|