search

ഗാർഹിക പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ഗവേഷകൻ; അറസ്റ്റിന് പിന്നാലെ ജീവനൊടുക്കിയ ഭാര്യ

deltin33 1 hour(s) ago views 69
  

    



ലണ്ടൻ∙  ഇംഗ്ലണ്ടിലെ ബെഡ്‌ഫോർഡിലെ വീട്ടിൽ വച്ചാണ്  സർവകലാശാല ഗവേഷകൻ ഡോ. മിംഗുക്ക് സിയോയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇതേ തുടർന്ന് കൃത്യം നടത്തിയെന്ന സംശയത്തിൽ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. പക്ഷേ ഏതാനും മാസങ്ങൾക്ക് ശേഷം ഭാര്യ ജീവനൊടുക്കിയതോടെ സംഭവത്തിൽ ദുരൂഹത ഏറി.

  • അബുദാബിയിലെ നാവിക താവളത്തിൽ ഇറാൻ ഡ്രോൺ ആക്രമണം; പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമെന്ന് യുഎഇ Gulf News
      

         
    •   
         
    •   
        
       
  • യുഎഇയിൽ പൊതുപരിപാടികൾ മാറ്റി: സ്വകാര്യ മേഖലയിൽ റിമോട്ട് വർക്കിങ്, അതീവ ജാഗ്രതയിൽ രാജ്യം Gulf News
      

         
    •   
         
    •   
        
       


ക്രാൻഫീൽഡ് സർവകലാശാലയിലെ എയറോസ്പേസ് ഗവേഷകനായിരുന്ന ഡോ. മിംഗുക്ക് സിയോയെ  2022 ജനുവരി 25ന് ബ്രൗട്ടണിലെ കൗണ്ടസ് വേയിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയും സഹഗവേഷകയുമായ ബ്യോങ് ജു ജിയോൺ അതേ സർവകലാശാലയിൽ റിസർച്ച് ഫെലോ ആയി ജോലി ചെയ്തിരുന്നു. ഇരുവരും ചേർന്ന് ഒരു ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചിട്ടുണ്ട്ഭർത്താവിന്റെ കൊല കുറ്റം ചുമത്തിയിരുന്ന ബ്യോങ് ജു ജിയോൺ  2022 മേയ് മൂന്നിന് ആത്മഹത്യ ചെയ്തു.

വർഷങ്ങളോളം ഡോ. മിംഗുക്ക് സിയോ ഗാർഹിക പീഡനത്തിനിരയായി എന്നാണ് പൊലീസ് ഭാഷ്യം. നിരന്തരമായ  ശാരീരികവും മാനസികവുമായ പീഡനം അദ്ദേഹത്തെ തളർത്തിയിരുന്നു. ഇതു സംബന്ധിച്ച തെളിവ് ലഭിച്ചിരുന്നതായി തേംസ് വാലി പൊലീസ് പറഞ്ഞു. പുരുഷന്മാരും ഗാർഹിക പീഡനത്തിന്റെ ഇരകളാകാം എന്നതിന്റെ ഉദാഹരണമാണ് ഈ കേസെന്നും തേംസ് വാലി പൊലീസ് മുൻപ് വ്യക്തമാക്കിയിരുന്നു. English Summary:
Dr. Minguk Seo, an aerospace researcher at Cranfield University, was found murdered in his Bedford home, with his wife, Byong Ju Ji-yeon, initially arrested for the crime. The case deepened with mystery after his wife\“s subsequent suicide, and Thames Valley Police highlighted it as an example of domestic violence affecting men.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
477516