search

‘തിരിച്ചടി നൽകുന്നത് പരിഗണനയിൽ’; ഇറാന്റെ ആക്രമണങ്ങൾക്കെതിരെ ഒന്നിച്ചു നീങ്ങാൻ ഗൾഫ് രാജ്യങ്ങൾ

deltin33 1 hour(s) ago views 628
  



ദുബായ്∙ ഇറാന്റെ ആക്രമണങ്ങൾക്കെതിരെ ഒന്നിച്ചു നീങ്ങാൻ ഗൾഫ് സഹകരണ കൗൺസിലിന്റെ (ജിസിസി) തീരുമാനം. വിഡിയോ കോൺഫറൻസ് വഴി ചേർന്ന ജിസിസി വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനം. ആവശ്യമെങ്കിൽ ആക്രമണത്തിന് ശക്തമായ മറുപടി നൽകുന്നതടക്കം സ്വയം പ്രതിരോധത്തിനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഗൾഫ് രാജ്യങ്ങൾ പ്രഖ്യാപിച്ചു.
What you should read next

  • Live IRAN-ISRAEL CONFLICT ‘ഇറാൻ വലിയ രാജ്യം; സൈനിക നടപടിക്ക് നാലാഴ്ചയോളം സമയം എടുത്തേക്കാം’ Latest News
      

         
    •   
         
    •   
        
       


യുഎഇ, ബഹ്‌റൈൻ, സൗദി അറേബ്യ, ഒമാൻ, ഖത്തർ, കുവൈത്ത് എന്നീ ആറ് രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ യോഗത്തിൽ പങ്കെടുത്തു. ഇറാന്റെ ആക്രമണം മൂലം തങ്ങളുടെ രാജ്യങ്ങളിലുണ്ടായ വൻ നാശനഷ്ടങ്ങൾ ഇവർ വിലയിരുത്തി. രാജ്യത്തിന്റെ സുരക്ഷയും പൗരന്മാരുടെയും താമസക്കാരുടെയും സംരക്ഷണവും ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും. ആക്രമണങ്ങൾക്ക് തിരിച്ചടി നൽകുന്ന കാര്യവും പരിഗണനയിലുണ്ട്.

ഇറാൻ ഈ ആക്രമണങ്ങൾ ഉടൻ നിർത്തണമെന്ന് ജിസിസി ആവശ്യപ്പെട്ടു. ഗൾഫ് മേഖലയിലെ അസ്ഥിരത കേവലം പ്രാദേശിക പ്രശ്നമല്ലെന്നും അത് ലോക സമ്പദ്‌വ്യവസ്ഥയെ തന്നെ ബാധിക്കുന്ന ഒന്നാണെന്നും ജിസിസി രാജ്യങ്ങൾ പ്രസ്താവനയിൽ പറയുന്നു.  
What you should read next

  • അരാജകത്വം, സമ്മർദതന്ത്രം; പുതു ലോകഅക്രമം World
      

         
    •   
         
    •   
        
       


നേരത്തേ, യുഎഇയ്ക്ക് നേരെയുണ്ടായ ആക്രമണങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചിരുന്നു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി മോദി സംസാരിച്ചു. യുഎഇയ്ക്ക് നേരെയുണ്ടായ ആക്രമണങ്ങളെ അപലപിച്ച മോദി ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിൽ യുഎഇയ്ക്കൊപ്പം ഇന്ത്യ നിലകൊള്ളുന്നതായും മോദി എക്സിൽ കുറിച്ചു. യുഎഇയിൽ താമസിക്കുന്ന ഇന്ത്യൻ സമൂഹത്തെ പരിപാലിക്കുന്നതിനു യുഎഇ പ്രസിഡന്റിന് നന്ദി അറിയിച്ചതായും മോദി എക്സിൽ കുറിച്ചു. ADVERTISEMENT Go AD-FREE
JUST IN


  • 3 MINUTES AGO   IRAN-ISRAEL CONFLICT ‘തിരിച്ചടി നൽകുന്നത് പരിഗണനയിൽ’; ഇറാന്റെ ആക്രമണങ്ങൾക്കെതിരെ ഒന്നിച്ചു നീങ്ങാൻ ഗൾഫ് രാജ്യങ്ങൾ Latest News
      

         
    •   
         
    •   
        
       

  • 1 HOUR 10 MINUTES AGO   Live തിളച്ചുകയറി എണ്ണ; 80 ഡോളർ ഭേദിച്ചു, ‘തീ’പിടിച്ച് സ്വർണം, ഓഹരിയും രൂപയും കൂട്ടത്തകർച്ചയിലേക്ക്, ‘പ്രതികാരം’ ചെയ്യുമെന്ന് ട്രംപ് Stock Market
      

         
    •   
         
    •   
        
       

  • 3 HOURS 34 MINUTES AGO   ‘യുഎസിന് താവളമൊരുക്കി’; ഗൾഫിനെ ഞെട്ടിച്ച് ആക്രമണ പരമ്പര Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
The Gulf Cooperation Council (GCC) has decided to unite against Iran\“s attacks. This decision was made during a video conference meeting of GCC foreign ministers. The Gulf nations announced that they will take all necessary self-defense measures, including a strong response if needed, to counter any aggression.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
477501