search

പാക്കിസ്ഥാനിലെ വിമാനത്താവളത്തിൽ കുടുങ്ങി മലയാളികൾ; ഇന്ത്യയിലെത്തിക്കാൻ ശ്രമം

cy520520 1 hour(s) ago views 69
  



കറാച്ചി∙ പാക്കിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തിൽ മൂന്നു മലയാളികൾ കുടുങ്ങി. പാലക്കാട് കൊടുംമ്പ് സ്വദേശി കൃഷ്ണ ദാസ് നാഗലൂർ, ഭാര്യ ഡോ. രശ്മി മേനോന്‍, മകള്‍ സ്മൃതി മേനോന്‍ (3) എന്നിവരാണ് കുടുങ്ങിയത്. അസർബൈജാൻ തലസ്ഥാനമായ ബാക്കുവിൽ നിന്നും ഷാർജ വഴി കുവൈത്തിലേക്ക് പോവുകയായിരുന്ന എയര്‍ അറേബ്യ വിമാനത്തിലെ ‌യാത്രക്കാരായിരുന്നു ഇവർ. സംഘര്‍ഷ സാഹചര്യങ്ങളെത്തുടർന്ന് വിമാനം പാത മാറ്റുകയും കറാച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കുകയുമായിരുന്നു.
  
What you should read next

  • IRAN-ISRAEL CONFLICT ഖമനയിയുടെ വിശ്വസ്തൻ, നിർമിത ബുദ്ധിയുടെ പ്രചാരകൻ; ഇറാന്റെ ഇടക്കാല മേധാവിയായി അറാഫി Latest News
      

         
    •   
         
    •   
        
       


ഇവർ കുവൈറ്റില്‍ നിന്നുളള ലോകകേരള സഭാംഗം വഴി നോര്‍ക്ക റൂട്ട്സിനെ ബന്ധപ്പെട്ടു. പിന്നാലെ കേന്ദ്രവിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് ഇവരെ ഇന്ത്യയിലെത്തിക്കാനുളള നടപടികള്‍ ഏകോപിപ്പിക്കുന്നതായി സർക്കാർ അറിയിച്ചു. ഇവരെ കൊളംബോ വഴി ഇന്ത്യയിലെത്തിക്കുന്നതിന്റെ സാധ്യത വിദേശകാര്യമന്ത്രാലയം പരിശോധിച്ചുവരുന്നുവെന്നും സംസ്ഥാന സർക്കാർ പത്രക്കുറിപ്പിൽ അറിയിച്ചു. മലയാളി കുടുംബം അടക്കം എട്ടു ഇന്ത്യന്‍ പൗരന്മാരാണ് കറാച്ചിയിൽ കുടുങ്ങിയത്.
JUST IN


  • 39 SECONDS AGO   പാക്കിസ്ഥാനിലെ വിമാനത്താവളത്തിൽ കുടുങ്ങി മലയാളികൾ; ഇന്ത്യയിലെത്തിക്കാൻ ശ്രമം Latest News
      

         
    •   
         
    •   
        
       

  • 1 HOUR 23 MINUTES AGO   ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടു; രൂക്ഷമായ ആക്രമണം നടത്തുമെന്ന് ഇറാൻ –പ്രധാനവാർത്തകൾ Latest News
      

         
    •   
         
    •   
        
       

  • 2 HOURS 6 MINUTES AGO   IRAN-ISRAEL CONFLICT ഖമനയിയുടെ വിശ്വസ്തൻ, നിർമിത ബുദ്ധിയുടെ പ്രചാരകൻ; ഇറാന്റെ ഇടക്കാല മേധാവിയായി അറാഫി Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Malayali Family Stranded at Karachi Airport: A Malayali family from Palakkad, part of a group of eight Indians, is stranded at Karachi\“s airport after their Air Arabia flight was diverted. Read about the ongoing efforts by NORKA Roots and the Indian government to ensure their safe return to India.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
164027