ഇന്ത്യക്കാർക്ക് ഇസ്രായേലിൽ വന്ന് സ്ഥിരതാമസമാക്കാം, അവർക്ക് പൗരത്വം നൽകാൻ ഞങ്ങൾ തയ്യാറാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞുവെന്ന അവകാശവാദത്തോടെയുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ പ്രചാരണം തെറ്റാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വാസ്‌തവമറിയാം
∙ അന്വേഷണം
Netanyahu says he will invite about one crore Indians from India and settle them here (in Israel).Here, Indians are only explaining Hindus...Because world knows that Hindus do not underestimate any country. Hindus remain loyal to the country where they live. Israeli and the Jews know this very well. Jai Shri Ram എന്ന കുറിപ്പിനൊപ്പമാണ് വിഡിയോ പ്രചരിക്കുന്നത്.വിഡിയോ കാണാം
നെതന്യാഹുവിന്റെ 40 സെക്കൻഡ് നീളുന്ന വൈറൽ പ്രസംഗത്തിൽ ഒരിടത്തും ഇസ്രയേലിൽ സ്ഥിരതാമസമാക്കാൻ ഇന്ത്യക്കാരെ ക്ഷണിക്കുന്നതായി അദ്ദേഹം പറഞ്ഞിട്ടില്ല. ‘അടുത്തയാഴ്ച ആരാണ് ഇവിടെ വരുന്നതെന്ന് നിങ്ങൾക്കറിയാം? നരേന്ദ്ര മോദി. ഇസ്രായേലും ഇന്ത്യയും ഒരു വലിയ സഖ്യത്തിലാണ്. എല്ലാത്തരം സഹകരണത്തെക്കുറിച്ചും ഞങ്ങൾ ചർച്ച ചെയ്യും. ഇന്ത്യ ഒരു ചെറിയ രാജ്യമല്ല. അവർക്ക് 1.5 ബില്യൺ ജനസംഖ്യയുണ്ട്. ഇന്ത്യയിൽ ഇസ്രായേലിന്റെ ജനപ്രീതി കുതിച്ചുയരുകയാണ്. നിങ്ങൾക്കറിയാമോ? ശരി, നിങ്ങൾക്കറിയാമോ. നിങ്ങൾ അറിയുന്നത് നല്ലതാണ്. പക്ഷേ നിങ്ങൾ ഇത് അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. കൂടാതെ, ഒന്നിനുപുറകെ ഒന്നായി, മറ്റ് നിരവധി രാജ്യങ്ങൾ ഞങ്ങളിലേക്ക് വരുന്നു,’ എന്നാണ് ഈ വിഡിയോയിൽ അദ്ദേഹം പറഞ്ഞതിന്റെ വിവർത്തനം. ADVERTISEMENT Go AD-FREE
വൈറല്‍ വിഡിയോയിലെവിടെയും ഒരു കോടി ഇന്ത്യക്കാരെ ഇസ്രയേലില്‍ സ്ഥിരതാമസമാക്കാന്‍ ക്ഷണിക്കുകയാണെന്ന് അദ്ദേഹം പറയുന്നതായി കണ്ടെത്താനായില്ല. നെതന്യാഹു ഇത്തരമൊരു ക്ഷണം നടത്തിയിരുന്നെങ്കില്‍ മാധ്യമങ്ങള്‍ ഏറെ പ്രാധാന്യത്തോടെ ഇക്കാര്യം വാർത്തയാക്കുമായിരുന്നു. എന്നാല്‍ കീവേർഡുകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ഇത്തരമൊരു പരാമര്‍ശം നെതന്യാഹു നടത്തിയതായുള്ള റിപ്പോര്‍ട്ടുകളൊന്നും തന്നെ കണ്ടെത്താനായില്ല. റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന്റെ സഹായത്തോടെ വൈറല്‍ വിഡിയോയുടെ കീഫ്രെയ്മുകള്‍ പരിശോധിച്ചപ്പോള്‍ സമാന വിഡിയോയുടെ പൂർണ ഭാഗം ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ യുട്യൂബ് പേജില്‍ കണ്ടെത്തി. വിഡിയോ കാണാം.
വിഡിയോയിൽ പ്രധാനമായും ഇസ്രയേലിന്റെ പ്രതിരോധ വ്യവസായത്തെക്കുറിച്ചാണ് നെതന്യാഹു പറയുന്നത്.എന്നാൽ വിഡിയോയിലെവിടെയും ഇസ്രയേലിലേക്ക് ഇന്ത്യക്കാരെ ക്ഷണിക്കുന്നതായി അദ്ദേഹം പരാമർശങ്ങൾ നടത്തിയിട്ടില്ലെന്ന് വ്യക്തമായി. ഇതിൽ നിന്ന് ബെന്യാമിൻ നെതന്യാഹു ഒരു കോടി ഇന്ത്യാക്കാരെ ഇസ്രയേലിൽ സ്ഥിരതാമസത്തിന് ക്ഷണിച്ചുവെന്ന തരത്തില്‍ പ്രചരിക്കുന്ന വിഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി. ADVERTISEMENT Go AD-FREE
∙ വസ്‌തുത
ബെന്യാമിൻ നെതന്യാഹു ഒരു കോടി ഇന്ത്യാക്കാരെ ഇസ്രയേലിൽ സ്ഥിരതാമസത്തിന് ക്ഷണിച്ചുവെന്ന തരത്തില്‍ പ്രചരിക്കുന്ന വിഡിയോ അടിസ്ഥാനരഹിതമാണ്. നെതന്യാഹു ഇത്തരമൊരു ക്ഷണം നൽകിയിട്ടില്ല. ADVERTISEMENT GO AD-FREE English Summary:
Netanyahu did not invite one crore Indians to settle in Israel. Social media posts claiming this are spreading misinformation and are false. |
|