തിരുവനന്തപുരം∙ ബിജെപിയുടെ ക്ലിഫ് ഹൗസ് മാർച്ചിനിടെ പൊലീസിനെ വട്ടം കറക്കി കൊച്ചു മിടുക്കൻ. മുഖ്യമന്ത്രിയുടെ വീട്ടിലേക്കുള്ള വഴിയിലൂടെ ബിജെപി മാർച്ച് വന്നപ്പോഴാണ് പൊലീസ് വഴിയടച്ച് കെട്ടിയത്. എന്നാൽ ഈ സമയം സമീപവാസിയായ കുട്ടി സ്കൂളിൽ നിന്ന് വീട്ടിലേക്ക് വരികയായിരുന്നു. ഒന്നുകിൽ ബാരിക്കേഡ് മാറ്റി വഴി തരണം. അല്ലെങ്കിൽ ചോറ് ഇവിടെ തരണം എന്നായിരുന്നു കുട്ടിയുടെ ആവശ്യം. അൽപസമയം കഴിഞ്ഞ് പൊലീസ് തന്നെ കുട്ടിക്ക് വഴിയൊരുക്കി കൊടുത്തു. ക്ലിഫ് ഹൗസിനു സമീപത്ത് താമസിക്കുന്ന വീട്ടിലെ കുട്ടിയാണ് പൊലീസിന് മുഖത്ത് നോക്കി കാര്യം പറഞ്ഞത്. English Summary:
“Rice or Road!“: Kerala News focuses on a young boy\“s interaction with police during a BJP protest near Cliff House in Thiruvananthapuram. The boy demanded passage through a police barricade, highlighting the disruption caused by the political demonstration. |