Forgot password?
 Register now

വിവാഹവാഗ്ദാനം നൽകി ലോഡ്ജിലെത്തിച്ച് യുവതിയെ പീഡിപ്പിച്ചു, നിർബന്ധിച്ച് ഗർഭം അലസിപ്പിച്ചു; പ്രതി പിടിയിൽ

deltin33 2025-10-9 05:20:58 views 744

  



കോഴിക്കോട് ∙ വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ പ്രതി കോട്ടൂളി സ്വദേശി പുതിയാറമ്പത്ത് വീട്ടിൽ സുബീഷിനെ (26) മെഡിക്കൽ കോളജ് അസിസ്റ്റന്റ് കമ്മിഷണർ ഉമേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു. 2018 മുതൽ പുതിയറ സ്വദേശിനിയുമായി സൗഹൃദത്തിലായിരുന്ന പ്രതി 2023 ജൂലൈയിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിക്ക് അടുത്തുള്ള ലോഡ്ജിലും സെപ്റ്റംബറിൽ കോഴിക്കോട് വളയനാട് ദേവി ക്ഷേത്രത്തിന് അടുത്തുള്ള ലോഡ്ജിലും 2024 ഓഗസ്റ്റിൽ കോഴിക്കോട് ബീച്ചിൽ ഉള്ള ലോഡ്ജിലും എത്തിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു എന്നാണ് കേസ്.

  • Also Read ദിവസങ്ങൾക്കു മുൻപ് ശ്വേതയ്ക്ക് മർദനം, ആരാണ് സ്കൂട്ടറിലെത്തിയ ആ സ്ത്രീകൾ? അധ്യാപികയുടെയും ഭർത്താവിന്റെയും മരണത്തിൽ ദുരൂഹത   


ഗർഭിണിയായ യുവതിയെ നിർബന്ധപൂർവം ഗുളിക നൽകി ഗർഭം അലസിപ്പിച്ച ശേഷം പൊതുസ്ഥലത്ത് വച്ച് ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച് വിവാഹ വാഗ്ദാനത്തിൽ നിന്ന് പിൻമാറുകയായിരുന്നു. തുടർന്ന് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളജ് പൊലീസ് കേസ് റജിസ്റ്റർ ചെയ്യുകയും അന്വേഷണത്തിനിടയിൽ കോട്ടൂളിയിൽ സിപിഒമാരായ ജിനിലേഷ്, അഖിൽ, വിഷ് ലാൽ എന്നിവർ ചേർന്ന് പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. English Summary:
Sexual Assault Under Fake Marriage Promise: A man has been arrested in Kozhikode for allegedly raping a woman under the false promise of marriage, leading to her pregnancy and subsequent forced abortion.
like (0)
deltin33administrator

Post a reply

loginto write comments

Related threads

deltin33

He hasn't introduced himself yet.

7913

Threads

0

Posts

210K

Credits

administrator

Credits
23775
Random