ശബരിമല തീർഥാടകർക്കായി സംസ്ഥാനത്ത് ഒരുങ്ങുന്നത് മികച്ച സൗകര്യങ്ങളോടെയുള്ള ഇടത്താവളങ്ങൾ. കിഫ്ബി വഴി 5 ഇടത്താണ് ഇടത്താവളങ്ങൾ സജ്ജമാകുന്നത്. കഴക്കൂട്ടം മഹാദേവ ക്ഷേത്രത്തിലെ ഇടത്താവളം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. 10 കോടി രൂപയാണ് നിർമാണച്ചെലവ്. 3 നിലകളിലായി 32,000 ചതുരശ്ര അടി വിസ്തീർണത്തിലാണ് നിർമാണം. ഒരേസമയം 300 പേർക്ക് ഭക്ഷണം കഴിക്കാവുന്ന അന്നദാന മണ്ഡപവുമുണ്ട്.
140 കോടിയിലേറെ രൂപ ചെലവിട്ടാണ് ഇടത്താവളങ്ങളുടെ വികസനം. നിലയ്ക്കലിൽ മാത്രം വിരിവയ്ക്കാൻ 7 കെട്ടിടങ്ങളുണ്ട്. ആരാധനാലയങ്ങളുടെ പശ്ചാത്തല സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇടത്താവളങ്ങൾ ഒരുക്കുന്നത്. ശബരിമല വികസനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം എൻജിനീയറിങ് കോളജ് തയാറാക്കിയ മാസ്റ്റർ പ്ലാനിന് അംഗീകാരം നൽകിയിരുന്നുവെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ഇത്തവണ ബജറ്റിൽ തുകയും വകയിരുത്തി. ദേവസ്വം മന്ത്രി വി.എൻ. വാസവൻ
കഴിഞ്ഞ എൽഡിഎഫ് സർക്കാരിൽ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിലാണ് ഇടത്താവളങ്ങൾ എന്ന ആശയത്തിന് രൂപംനൽകിയത്. ശബരിമല ബേസ്ക്യാമ്പായ നിലയ്ക്കലിൽ ഒരേപോലെയുള്ള 7 കെട്ടിടങ്ങൾ ഒരുങ്ങുന്നു. 5 കെട്ടിടങ്ങളുടെ നിർമാണം പൂർത്തിയായി. നിലയ്ക്കലിൽ കിഫ്ബിവഴി 2 പാർക്കിങ് ഗ്രൗണ്ടുകളും സജ്ജമാകുന്നു.
എരുമേലിയിൽ 14.75 കോടി രൂപ ചെലവിലാണ് കെട്ടിടവും പാർക്കിങ് ഗ്രൗണ്ടും നിർമിച്ചത്. വയനാട് മണിയൻ കുട്ടപ്പൻ ക്ഷേത്രത്തിൽ 13.07 കോടി രൂപ ചെലവിട്ട് 2 നിലകളുള്ള മന്ദിരം നിർമിച്ചു. ശബരിമലയുടെ കവാടങ്ങളിലൊന്നായ ചെങ്ങന്നൂരിൽ 40,000 ചതുരശ്ര അടിയിലാണ് കെട്ടിടം ഒരുങ്ങുന്നത്. ADVERTISEMENT Go AD-FREE
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: www.manoramaonline.com/business
സ്വർണം, വെള്ളി, റബർ, കുരുമുളക്, വെളിച്ചെണ്ണ, അടയ്ക്ക, തേങ്ങ, കൊപ്ര, അരി തുടങ്ങിയവയുടെ വിലനിലവാരം അറിയാൻ കമ്മോഡിറ്റി പേജ് സന്ദർശിക്കൂ: www.manoramaonline.com/business/commodity ADVERTISEMENT Go AD-FREE English Summary:
What new facilities are being prepared for Sabarimala pilgrims in Kerala? |