search

താൽക്കാലിക നിയമനം: സ്ഥിരപ്പെടുത്തൽ നീക്കം തടഞ്ഞ് ഹൈക്കോടതി; ഉത്തരവ് ചീഫ് സെക്രട്ടറി വിശദീകരണം നൽകാത്തതിനാൽ

Chikheang 1 hour(s) ago views 755
  



കൊച്ചി ∙ സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സർക്കാർ നീക്കം ഹൈക്കോടതി തടഞ്ഞു. സുപ്രീം കോടതി നിർദേശങ്ങൾക്കു വിരുദ്ധമായി ജീവനക്കാരെ സ്ഥിരപ്പെടുത്തരുതെന്ന് ഹൈക്കോടതി നവംബർ 10ന് പുറപ്പെടുവിച്ച ഉത്തരവ് പാലിക്കാതെ വീണ്ടും താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ ഉത്തരവുകൾ പുറപ്പെടുവിച്ചെന്നു കാട്ടി മലപ്പുറം സ്വദേശി അബ്ദുൽ വാഹിദ് നൽകിയ ഉപഹർജിയിലാണ് കോടതി നടപടി. ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം നൽകാൻ ചീഫ് സെക്രട്ടറിക്കു നേരത്തെ നിർദേശം നൽകിയിരുന്ന കാര്യം ജസ്റ്റിസ് സി.പി.മുഹമ്മദ് നിയാസ് ചൂണ്ടിക്കാട്ടി. എന്നാൽ പലതവണ സമയം അനുവദിച്ചിട്ടും സർക്കാർ സത്യവാങ്മൂലം നൽകിയില്ല. ഇതുകൂടി കണക്കിലെടുത്താണ് കോടതി നടപടി.
What you should read next

  • ‘വയറ്റിൽ കത്രിക കുടുങ്ങിയ സ്ത്രീയുടെ വേദന മനസ്സിലാകും; അതേ വേദന അനുഭവിച്ച ആളാണ് ഞാനും’ Latest News
      

         
    •   
         
    •   
        
       


സർക്കാരിന്റെ നിയന്ത്രണത്തിലുള്ള വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലും സ്വയംഭരണ സ്ഥാപനങ്ങളിലും കലാമണ്ഡലം കൽപ്പിത സർവകലാശാലയിലും 10 വർഷമായി ദിവസക്കൂലി അടിസ്ഥാനത്തിലും കരാർ അടിസ്ഥാനത്തിലും ജോലി ചെയ്യുന്നവരെ സ്ഥിരപെടുത്താൻ സർക്കാർ നീക്കം നടത്തുന്നു എന്ന് ഉപഹർജിയിൽ ആരോപിച്ചിരുന്നു. ഒന്നാം പിണറായി സർക്കാർ അധികാരം ഒഴിയുന്നതിനുമുമ്പ് 2021ൽ നടത്തിയ താൽക്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തൽ ചോദ്യം ചെയ്ത് സമർപ്പിച്ച റിട്ട് ഹർജിയിൽ, സർക്കാർ അനുവദിച്ചിട്ടുള്ള തസ്തികകളിൽ നിയമിച്ച താൽക്കാലിക ജീവനക്കാരെ മാത്രം സ്ഥിരപ്പെടുത്താനായിരുന്നു കോടതി ഉത്തരവ്. ഈ ഉത്തരവ് നിലനിൽക്കേ വീണ്ടും താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ സർക്കാർ വീണ്ടും നീക്കം നടത്തുന്നത് കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഉപഹർജി നൽകിയത്. സാക്ഷരത മിഷനിൽ ജീവനക്കാരെ സ്ഥിരപ്പെടുത്തിയതു സംബന്ധിച്ച് നൽകിയ പുനഃപരിശോധന ഹർജിയിൽ ഹൈക്കോടതി നേരത്തെ ചീഫ് സെക്രട്ടറിയിൽ നിന്നു വിശദീകരണം തേടിയിരുന്നു.  
JUST IN


  • 1 MINUTE AGO   താൽക്കാലിക നിയമനം: സ്ഥിരപ്പെടുത്തൽ നീക്കം തടഞ്ഞ് ഹൈക്കോടതി; ഉത്തരവ് ചീഫ് സെക്രട്ടറി വിശദീകരണം നൽകാത്തതിനാൽ Latest News
      

         
    •   
         
    •   
        
       

  • 45 MINUTES AGO   കേരള സ്പോർട്സ് കൗൺസിൽ മാധ്യമ പുരസ്കാരം: ജോമിച്ചൻ ജോസ്, ജിബിൻ ചെമ്പോല, അനൂബ് ശ്രീധരൻ ജേതാക്കൾ Latest News
      

         
    •   
         
    •   
        
       

  • 2 HOURS 9 MINUTES AGO   ‘തിരഞ്ഞെടുപ്പാണ്, രോഗികളോടു നന്നായി പെരുമാറണം’: ഗവ. ആശുപത്രികൾക്ക് ആരോഗ്യ വകുപ്പിന്റെ സർക്കുലർ Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
The High Court has stayed the government\“s move to make temporary employees in government and semi-government institutions permanent. The court\“s action was in response to a supplementary petition filed by Abdul Vahid, a native of Malappuram. The petition alleged that the government had again issued orders to make temporary employees permanent, without complying with a High Court order issued on November 10. That order had stated that employees should not be made permanent in a manner that is contrary to Supreme Court directives.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
165242