search

കേരളത്തിലെ 160 കി.മീ വേഗ പാത: അനുമതി സർവേക്ക് മാത്രം; പദ്ധതികളിൽ കേന്ദ്രത്തിന് വ്യക്തതയില്ലെന്ന് ബ്രിട്ടാസ്

Chikheang 2 hour(s) ago views 928
  



ന്യൂഡൽഹി∙ ഷൊർണൂർ–എറണാകുളം മൂന്നാം ലൈൻ ഉൾപ്പെടെ കേരളത്തിലെ 160 കിലോമീറ്റർ വേഗതയുള്ള പാതകളുമായി ബന്ധപ്പെട്ട സർവേകൾക്കു മാത്രമാണ് കേന്ദ്രം അനുമതി നൽകിയിട്ടുള്ളതെന്ന് രാജ്യസഭയിൽ കേന്ദ്രമന്ത്രി നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നുവെന്ന് ജോൺ ബ്രിട്ടാസ് എംപി. ഡിപിആർ സമർപ്പിച്ച് ഒരു വർഷമായിട്ടും പദ്ധതികൾ അനുമതിയിലേക്ക് നീങ്ങാത്തത് കേന്ദ്രത്തിന്റെ അലംഭാവം ചൂണ്ടിക്കാട്ടുന്നതാണെന്നും അദ്ദേഹം വിമർശിച്ചു. സമൂഹമാധ്യമമായ ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
What you should read next

  • മുഖ്യമന്ത്രിക്കല്ല, ആ കട്ടിൽ ഗെസ്റ്റ് ഹൗസിലേക്ക്; അദാനി ഒരു കോടി വാഗ്ദാനം ചെയ്തു: ദേവസ്വം ബോർഡ് Latest News
      

         
    •   
         
    •   
        
       


കേരളത്തിൽ വരാനിരിക്കുന്ന 7 റെയിൽ വികസനപദ്ധതികളിലും മണിക്കൂറിൽ 160 കിലോമീറ്റർ വേഗത്തിൽ യാത്ര ചെയ്യാൻ കഴിയുന്ന തരത്തിലാകും പാത നിർമിക്കുകയെന്നാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയെ അറിയിച്ചത്. വിശദപദ്ധതിരേഖയ്ക്കായുള്ള സർവേക്ക് അനുമതി നൽകിയെന്നും അതിവേഗ പാത സംബന്ധിച്ച ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തിന് മന്ത്രി മറുപടി നൽകി. ഷൊർണൂർ - മംഗളൂരു (മൂന്നും നാലും പാതകൾ - 307 കിലോമീറ്റർ), കോയമ്പത്തൂർ - ഷൊർണൂർ (മൂന്നും നാലും പാതകൾ - 99 കിലോമീറ്റർ), ഷൊർണൂർ - എറണാകുളം (മൂന്നാം പാത -106 കിലോമീറ്റർ), എറണാകുളം - കായംകുളം (കോട്ടയം വഴി - മൂന്നാം പാത - 115 കിലോമീറ്റർ), കായംകുളം - തിരുവനന്തപുരം (മൂന്നാം പാത - 105 കിലോമീറ്റർ), തിരുവനന്തപുരം - നാഗർകോവിൽ (മൂന്നാം പാത - 71 കിലോമീറ്റർ), തുറവൂർ - അമ്പലപ്പുഴ (പാത ഇരട്ടിപ്പിക്കൽ) എന്നിവയ്ക്കായാണു സർവേ നടത്തുക.

ബ്രിട്ടാസിന്റെ ഫെയ്സ്‌ബുക് കുറിപ്പിൽനിന്ന് ADVERTISEMENT Go AD-FREE

കേരളത്തിലെ അതിവേഗ/അർധ അതിവേഗ റെയിൽ പദ്ധതികളെക്കുറിച്ച് ഉന്നയിച്ച ചോദ്യത്തിന് രാജ്യസഭയിൽ കേന്ദ്ര സർക്കാർ നൽകിയ മറുപടി ആശങ്കാജനകമാണ്. കേരളത്തിന്റെ റെയിൽവേ വികസനത്തിൽ അത്യന്താപേക്ഷിതമായ ഒരു അതിവേഗ റെയിൽ കോറിഡോറിനെക്കുറിച്ച് കേന്ദ്രത്തിന് യാതൊരു വ്യക്തതയോ പ്രതിബദ്ധതയോ സമയബന്ധിതമായ കർമപദ്ധതിയോ ഇല്ല. സിൽവർലൈനിന്റെ ഭാവി സംബന്ധിച്ച് കൃത്യമായ മറുപടി നൽകാനോ പ്രായോഗികമായ മറ്റൊരു ബദൽ നിർദ്ദേശിക്കാനോ തയാറാകാതെ, വർഷങ്ങൾ പഴക്കമുള്ള സർവേകളുടെയും നടപടിക്രമങ്ങളുടെയും ഒരു പട്ടിക നിരത്തുകയാണ് മന്ത്രാലയം ചെയ്തത്.
What you should read next

  • ‘4 കുഞ്ഞുങ്ങൾക്ക് ജീവൻ കിട്ടിയില്ലേ’; ആലിന്റെ അവയവദാനം, കുടുംബം ഒന്നിച്ചെടുത്ത തീരുമാനം Latest News
      

         
    •   
         
    •   
        
       


ഷൊർണൂർ-എറണാകുളം മൂന്നാം ലൈൻ ഉൾപ്പെടെ വിവിധ മേഖലകളിൽ 160 കിലോമീറ്റർ വേഗതയുള്ള പാതകൾക്കായി സർവേകൾക്കു മാത്രമാണ് അനുമതി നൽകിയിട്ടുള്ളതെന്ന് മറുപടിയിൽ സമ്മതിക്കുന്നുണ്ട്. വർഷങ്ങൾക്കു മുൻപ് പ്രഖ്യാപിച്ചിട്ടും പാതിവഴിയിൽ നിൽക്കുന്നതാണ് ഇവയിൽ മിക്കതും. അതിന് ഉദാഹരണമാണ് ഷൊർണൂർ-എറണാകുളം മൂന്നാം ലൈനിനായുള്ള സർവേ. എട്ടു വർഷം മുൻപ്, അതായത് 2018-19 കാലയളവിൽ അനുവദിച്ചതാണെന്ന കാര്യം സർക്കാർ സൗകര്യപൂർവം മറച്ചുവയ്ക്കുന്നു. ഏകദേശം 12,000 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന ഇതിന്റെ ഡിപിആർ 2025 മാർച്ചിൽ പൂർത്തിയാക്കി ഏപ്രിലിൽ റെയിൽവേ ബോർഡിനു സമർപ്പിച്ചിട്ടുള്ളതാണ്. ഒരു വർഷമായിട്ടും ഇതിനു മുകളിൽ അടയിരിക്കുന്നു എന്ന് മാത്രമല്ല, ഈ പദ്ധതിയുടെ അനുമതി സാമ്പത്തിക ലാഭത്തിന്റെ കണക്കുകളെ ആശ്രയിച്ചായിരിക്കുമെന്ന് 2025 മേയ് മാസത്തിൽ ദക്ഷിണ റെയിൽവേ രേഖാമൂലം എന്നെ അറിയിച്ചിരുന്നു. ഇതിനർ പദ്ധതിയുടെ ഭാവി ഇപ്പോഴും അനിശ്ചിതത്വത്തിലാണ് എന്നതാണ്.

ഡിപിആർ റെയിൽവേ ബോർഡിന്റെ കൈവശം എത്തിയിട്ട് ഒരു വർഷമായിട്ടും തീരുമാനമെടുക്കുന്നതിനു പകരം എട്ടുവർഷം പഴക്കമുള്ള സർവേയെക്കുറിച്ചു മന്ത്രാലയം ഇപ്പോഴും ആവർത്തിക്കുന്നത് എന്തിനാണ്? മറുപടിയിൽ പരാമർശിച്ചിരിക്കുന്ന മറ്റു പല സർവേകളുടെയും അവസ്ഥ ഇതുതന്നെയാണ്. ഇവയൊന്നും അനുവദിക്കപ്പെട്ട പദ്ധതികളല്ല, മറിച്ച് സർവേകൾ മാത്രമാണ്. അതിവേഗ റെയിൽ കോറിഡോറിനെക്കുറിച്ചു വർഷങ്ങളോളം ചർച്ചകൾ നടന്നിട്ടും ഒരു പുതിയ അതിവേഗ അല്ലെങ്കിൽ അർധ അതിവേഗ പാതയ്ക്കും കേന്ദ്രം ഇതുവരെ അനുമതി നൽകിയിട്ടില്ല. ഇത്തവണത്തെ ബജറ്റിലും ഏഴ് അതിവേഗപാതകൾ അനുവദിച്ചിട്ടും കേരളത്തെ വീണ്ടും അവഗണിക്കുകയാണുണ്ടായത്. ADVERTISEMENT Go AD-FREE

സിൽവർലൈൻ പദ്ധതിയുടെ കാര്യത്തിലും സർക്കാരിന്റെ മറുപടി ഒഴിഞ്ഞുമാറുന്ന തരത്തിലുള്ളതാണ്. കെ-റെയിൽ സ്റ്റാൻഡേർഡ് ഗേജ് മാറ്റി ബ്രോഡ് ഗേജ് സ്വീകരിക്കണമെന്നും നിലവിലുള്ള റെയിൽപാതയുമായി ഇതിനെ സംയോജിപ്പിക്കണമെന്നും കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ടെന്നും, എന്നാൽ സിൽവർ ലൈൻ ഒരു സ്വതന്ത്ര പദ്ധതിയായി നിലനിർത്താനാണ് കേരള സർക്കാർ താൽപര്യമെന്നും കേന്ദ്രം പറയുന്നു. എന്നാൽ ഈ വാദം മുൻകാല അനുഭവങ്ങളെയും യാഥാർഥ്യങ്ങളെയും അവഗണിക്കുന്നതാണ്. മുംബൈ - അഹമ്മദാബാദ് ഹൈസ്പീഡ് റെയിൽ സ്റ്റാൻഡേർഡ് ഗേജിൽ ഒരു സ്വതന്ത്ര സംവിധാനമായാണു നിർമിക്കുന്നത്. നിർദിഷ്ട അഹമ്മദാബാദ് - രാജ്‌കോട്ട് സെമി ഹൈസ്പീഡ് റെയിൽ കോറിഡോറും സ്റ്റാൻഡേർഡ് ഗേജിലാണു വിഭാവനം ചെയ്തിരിക്കുന്നത്. അതിലുപരി, കേരളത്തിലെ നിലവിലെ റെയിൽവേ ശൃംഖല മിക്കവാറും ഇരട്ടപ്പാതകളാണെങ്കിലും അവയുടെ ശേഷിക്കും മുകളിലുള്ള തിരക്കാണ് അനുഭവപ്പെടുന്നത്. പുതിയ ട്രെയിനുകൾ ഓടിക്കാൻ പരിമിതമായ സാധ്യത മാത്രമേ അവിടെയുള്ളൂ. ഇതിനോടകം അനുവദനീയമായ ശേഷിക്കു മുകളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഈ ബ്രോഡ്‌ഗേജ് പാതകളിലേക്കു പുതിയൊരു സെമി ഹൈസ്പീഡ് സർവീസിനെ കൂടി ഉൾപ്പെടുത്തുന്നത് പ്രവർത്തന തടസ്സങ്ങൾ വർധിപ്പിക്കുകയേയുള്ളൂ. ഇത്തരം പരിമിതികളെ മറികടക്കാനും കൃത്യത ഉറപ്പാക്കാനും ഉയർന്ന വേഗത നിലനിർത്താനുമാണു പ്രത്യേക സ്റ്റാൻഡേർഡ് ഗേജ് പാത വിഭാവനം ചെയ്തത്. അതിനാൽ, ഒരു സ്വതന്ത്ര സംവിധാനം എന്നതു വെറുമൊരു ശാഠ്യമല്ല, മറിച്ച് കേരളത്തിലെ റെയിൽ ശൃംഖലയുടെ അമിതഭാരവും യാത്രാ ആവശ്യങ്ങളും കണക്കിലെടുക്കുമ്പോൾ അത് ഒരു അനിവാര്യതയാണ്.

അതുപോലെ തന്നെ, മറുപടിയിൽ അവതരിപ്പിച്ച സാമ്പത്തിക കണക്കുകളും സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ട്. കേരളത്തിനുള്ള ബജറ്റ് വിഹിതം പ്രതിവർഷം 372 കോടി രൂപയിൽനിന്ന് (2009-14 ശരാശരി) 2025-26ൽ 3,042 കോടി രൂപയായി വർധിച്ചുവെന്നു കേന്ദ്രം അവകാശപ്പെടുന്നു. എന്നാൽ ബജറ്റ് വിഹിതം കൊണ്ടു മാത്രം പദ്ധതികൾ പൂർത്തിയാകണമെന്നില്ല. 01.04.2025 ലെ കണക്കനുസരിച്ച്, 9,415 കോടി രൂപ ചെലവ് വരുന്ന 6 അനുവദിച്ച പദ്ധതികളിൽ (266 കി.മീ) വെറും 26 കിലോമീറ്റർ മാത്രമാണ് കമ്മിഷൻ ചെയ്തത് - അതായത് ആകെ ദൂരത്തിന്റെ വെറും 9.7%. പാത ഇരട്ടിപ്പിക്കലിൽ പോലും 120 കിലോമീറ്ററിൽ 26 കിലോമീറ്റർ മാത്രമാണ് പൂർത്തിയായത്. 2025 മാർച്ച് വരെയുള്ള ചെലവ് 3,250 കോടി രൂപയാണ് - അതായത് അനുവദിച്ച തുകയുടെ മൂന്നിലൊന്ന് മാത്രം.

അങ്കമാലി-ശബരിമല പദ്ധതിയുടെ കാര്യത്തിൽ, കാലതാമസത്തിന്റെ ഉത്തരവാദിത്തം കേരളത്തിനുമേൽ കെട്ടിവയ്ക്കാനാണ് മന്ത്രാലയം ശ്രമിക്കുന്നത്. ഇത് തെറ്റിദ്ധരിപ്പിക്കുന്നതാണ്. പദ്ധതിയുടെ പരിഷ്കരിച്ച തുകയുടെ 50% വഹിക്കാൻ തയാറാണെന്ന് കേരളം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഈ ആവശ്യത്തിനായി കിഫ്‌ബി വഴി എടുക്കുന്ന കടം സംസ്ഥാനത്തിന്റെ വായ്പാ പരിധിയിൽ ഉൾപ്പെടുത്തരുത് എന്ന ഒരു ആവശ്യം മാത്രമാണ് കേരളം മുന്നോട്ടുവച്ചത്. ഈ കാര്യത്തിൽ കേന്ദ്രത്തിന്റെ അനുമതി ലഭിക്കുന്നതിന് മുൻപ് തന്നെ കേരളം സ്വന്തം ഫണ്ട് ഉപയോഗിച്ച് ഭൂമി ഏറ്റെടുക്കൽ നടപടികളുമായി മുന്നോട്ടുപോയി എന്നത് സംസ്ഥാനത്തിന്റെ വലിയ പ്രതിബദ്ധതയാണ് കാണിക്കുന്നത്. എന്നാൽ ഈ ആത്മാർഥത കേന്ദ്രത്തിന്റെ മറുപടിയിൽ എവിടെയും കാണാനില്ല. ADVERTISEMENT GO AD-FREE
JUST IN


  • 1 MINUTE AGO   കേരളത്തിലെ 160 കി.മീ വേഗ പാത: അനുമതി സർവേക്ക് മാത്രം; പദ്ധതികളിൽ കേന്ദ്രത്തിന് വ്യക്തതയില്ലെന്ന് ബ്രിട്ടാസ് Latest News
      

         
    •   
         
    •   
        
       

  • 9 MINUTES AGO   ‘ഇന്നു മുതൽ നമ്മൾ സ്വതന്ത്രർ, രാജ്യതാൽപര്യങ്ങൾക്കായി ഒന്നിച്ചു നിൽക്കണം’: താരിഖ് റഹ്മാൻ Latest News
      

         
    •   
         
    •   
        
       

  • 27 MINUTES AGO   യാത്ര പറയാൻ പോലും അവസരം നൽകിയില്ലെന്ന് പ്രേംകുമാർ; സ്വാഭാവികനടപടിയെന്ന് മന്ത്രി സജി ചെറിയാൻ Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
John Brittas: John Brittas MP stated that the reply given by the Union Minister in the Rajya Sabha clarifies that the Centre has granted permission only for surveys related to the 160 km/h speed tracks in Kerala, including the Shoranur-Ernakulam third line.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
161709