ഇസ്‍ലാമാബാദ് ∙ അഫ്ഗാൻ അതിർത്തിക്കു സമീപം പാക്കിസ്ഥാൻ സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഒൻപത് സൈനികരും രണ്ടു ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക്കിസ്ഥാൻ താലിബാൻ ഏറ്റെടുത്തു.
- Also Read ‘തിരുവാഭരണം കമ്മിഷണർ നിലപാട് മാറ്റിയതിൽ ദുരൂഹതയില്ല, റിപ്പോർട്ട് വരുന്നതു വരെ പ്രതിപക്ഷ നേതാവ് സഹകരിക്കണം’
കുറമിൽ വടക്കുപടിഞ്ഞാറൻ ജില്ലകളിൽ പാക്കിസ്ഥാൻ സൈനിക വാഹനവ്യൂഹത്തെ ലക്ഷ്യമിട്ട് റോഡരികിൾ ബോബുകൾ പതിപ്പിച്ചിരുന്നു. പിന്നാലെ ഭീകരവാദ സംഘം സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു എന്ന് അഞ്ച് പാക്കിസ്ഥാൻ സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
- Also Read അർനോൾഡ് ഷ്വാർസ്നെഗറെ എട്ടുവട്ടം തോൽപിച്ച ബോഡി ബിൽഡർ; 150 കിലോ ഭാരം! ഡോക്ടർമാർ പറഞ്ഞതു കേട്ടില്ല; ഇന്ന് ജീവിതം വീൽചെയറിൽ
എന്നാൽ തൊട്ടടുത്ത ജില്ലയായ ഒറാക്സായിയിൽ 19 ഭീകരവാദികളെ കൊലപ്പെടുത്തിയ ഓപ്പറേഷനിലാണ് സൈനികർ മരിച്ചതെന്നാണ് പാകിസ്ഥാൻ സൈന്യം പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നത്. സൈനിക വാഹനവ്യൂഹത്തെ ആക്രമിച്ചതെന്ന് പാക്കിസ്ഥാൻ താലിബാന്‍ സംഘമാണെന്ന് താലിബാൻ റോയിട്ടേഴ്സിന് നൽകിയ പ്രസ്താവനയിൽ പറയുന്നു. English Summary:
Pakistan Taliban attack kills soldiers in Pakistan: The attack targeted a military convoy near the Afghanistan border, resulting in death of 11 Pakistan Soldiers. The attack, claimed by the Pakistan Taliban, targeted a military convoy using roadside bombs and gunfire. |