deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

‘ബഗ്രാം വിട്ടുകൊടുക്കേണ്ടതില്ല’; ട്രംപിനെ എതിർത്ത് അഫ്ഗാൻ അനുകൂല നിലപാടുമായി ഇന്ത്യ, ഒപ്പം റഷ്യയും ചൈനയും പാക്കിസ്ഥാനും

Chikheang 2025-10-8 22:21:06 views 1114

  



മോസ്കോ∙ അഫ്ഗാനിസ്ഥാനിലെ ബഗ്രാം വ്യോമതാവളം ഏറ്റെടുക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ശ്രമത്തെ എതിർത്ത് റഷ്യ, ചൈന, പാക്കിസ്ഥാൻ എന്നിവരോടൊപ്പം ഇന്ത്യയും രംഗത്തെത്തിയതായി റിപ്പോർട്ടുകൾ. അഫ്ഗാനിലെ താലിബാൻ സർക്കാറിലെ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖിയുടെ ന്യൂഡൽഹി സന്ദർശനത്തിനു മുന്നോടിയായിട്ടാണ് തീരുമാനം.

  • Also Read ‘മാറ്റത്തിന്റെ പ്രസിഡന്റ്, ഇന്ത്യ – പാക്ക് സംഘർഷം ഒഴിവാക്കി’: ട്രംപിനെ പ്രശംസിച്ച് കാർണി   


മോസ്കോയിൽ അഫ്ഗാനിസ്ഥാനെക്കുറിച്ചുള്ള മോസ്കോ ഫോർമാറ്റ് കൺസൾട്ടേഷനുകളുടെ ഏഴാമത് യോഗത്തിലായിരുന്നു രാജ്യങ്ങളുടെ പ്രസ്താവന. അഫ്ഗാനിസ്ഥാൻ, ഇന്ത്യ, ഇറാൻ, കസാക്കിസ്ഥാൻ, ചൈന, കിർഗിസ്ഥാൻ, പാകിസ്ഥാൻ, റഷ്യ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളുടെ പ്രത്യേക പ്രതിനിധികളും മുതിർന്ന ഉദ്യോഗസ്ഥരുമാണ് യോഗത്തിൽ പങ്കെടുത്തത്.  

  • Also Read ‘ബുൾ‍ഡോസറല്ല നിയമം നടപ്പാക്കേണ്ടത്’; ബിജെപി നഷ്ടപ്പെടുത്തിയ വിശ്വാസം എന്നു തിരികെ വരും? ചീഫ് ജസ്റ്റിസിന്റെ പ്രസംഗം പാർട്ടി കേട്ടില്ലേ!   


അഫ്ഗാനിസ്ഥാനിലും സമീപരാജ്യങ്ങളിലും തങ്ങളുടെ സൈനിക അടിസ്ഥാന സൗകര്യങ്ങൾ വിന്യസിക്കാനുള്ള രാജ്യങ്ങളുടെ ശ്രമങ്ങൾ അസ്വീകാര്യമാണെന്നും ഇത് പ്രാദേശിക സമാധാനത്തിനും സ്ഥിരതയ്ക്കും നല്ലതല്ലെന്നും ബഗ്രാമിന്റെ പേര് പരാമർശിക്കാതെ മോസ്കോ ഫോർമാറ്റ് കൺസൾട്ടേഷനുകളിൽ പങ്കെടുത്ത പ്രതിനിധികൾ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. അഫ്ഗാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖിയുടെ നേതൃത്വത്തിലുള്ള അഫ്ഗാൻ പ്രതിനിധി സംഘം ആദ്യമായി യോഗത്തിൽ അംഗമായി പങ്കെടുത്തതായും പ്രസ്താവനയിൽ പറയുന്നു.

അഫ്ഗാനിസ്ഥാനിലെ ബഗ്രാം വ്യോമത്താവളം തിരികെ വാഷിങ്ടണിന് കൈമാറണമെന്നു ട്രംപ് ആവശ്യപ്പെട്ടിരുന്നു. ബഗ്രാം വ്യോമതാവളം തിരികെ നൽകാൻ വിസമ്മതിച്ചാൽ മോശം കാര്യങ്ങൾ സംഭവിക്കുമെന്നു ട്രംപ് നേരത്തേ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ, താലിബാൻ ട്രംപിന്റെ ആവശ്യത്തെ നിരസിക്കുകയായിരുന്നു.  English Summary:
India Joins Opposition to US Over Bagram Airfield: Bagram Airfield in Afghanistan is at the center of international discussions. Russia, China, Pakistan, and India oppose US President Donald Trumps attempts to redeploy military infrastructure there, emphasizing the need for regional peace and stability. The decision came in moscow format consultations meeting.
like (0)
ChikheangForum Veteran

Post a reply

loginto write comments

Explore interesting content

Chikheang

He hasn't introduced himself yet.

210K

Threads

0

Posts

710K

Credits

Forum Veteran

Credits
70943