തിരുവനന്തപുരം∙ ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാനും ഒപ്പം സമയം ചെലവഴിക്കാനും അവസരം കിട്ടിയതിന്റെ ആവേശത്തിലാണ് ബിജെപി കൗണ്‍സിലര്‍മാരുടെ ട്രെയിന്‍ യാത്ര. ഗണഗീതങ്ങളും ഭക്തിഗാനങ്ങളും \“പോറ്റിയേ കേറ്റിയേ\“ പാരഡി ഗാനവുമൊക്കെ പാടി ഉത്സവമൂഡിലാണ് ബിജെപി സംഘം. ഉച്ചയ്ക്കു 12.15ന് തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് കേരള എക്‌സ്പ്രസില്‍ മേയര്‍ വി.വി.രാജേഷിന്റെ നേതൃത്വത്തില്‍ പുറപ്പെട്ട സംഘത്തിന് വിവിധ റെയില്‍വേ സ്‌റ്റേഷനുകളില്‍ പ്രവര്‍ത്തകര്‍ ആവേശകരമായ സ്വീകരണമാണ് നല്‍കിയത്.
What you should read next
- പ്രധാനമന്ത്രിയെ കാണാൻ ഡൽഹിക്ക് പുറപ്പെട്ട ബിജെപി കൗൺസിലർമാർക്ക് സ്വീകരണം നൽകി Ernakulam
നേതാക്കളായ വി.മുരളീധരനും, എസ്.സുരേഷും, കരമന ജയനും സംഘത്തെ യാത്രയാക്കാന്‍ തിരുവനന്തപുരത്ത് എത്തിയിരുന്നു. മാവേലിക്കരയില്‍ സന്ദീപ് വചസ്പതിയുടെ നേതൃത്വത്തില്‍ ആരതിയുഴിഞ്ഞാണ് സ്വീകരണം നല്‍കിയത്. സ്വീകരണത്തിനിടെ ട്രെയിന്‍ നീങ്ങിയതോടെ മേയര്‍ക്കു ചാടിക്കയറേണ്ടിവന്നത് കൗതുകമായി. കൊച്ചിയില്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സ്വീകരണം നല്‍കി. ആര്‍.ശ്രീലേഖയും എം.ആര്‍.ഗോപനും ഒഴികെയുള്ളവര്‍ സംഘത്തിലുണ്ട്. സംസ്ഥാനത്തിനു പുറത്ത് കോയമ്പത്തൂര്‍, വാറങ്കല്‍, വിജയവാഡ, നാഗ്പുര്‍, ഝാന്‍സി, ഗ്വാളിയര്‍, മഥുര തുടങ്ങി വിവിധയിടങ്ങളില്‍ സ്വീകരണം ഒരുക്കിയിട്ടുണ്ട്. ഡല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത സംഘത്തെ സ്‌റ്റേഷനിലെത്തി സ്വീകരിക്കും. ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നവീന്‍ എന്നിവരുമായും സംഘം കൂടിക്കാഴ്ച നടത്തും.
What you should read next
- സ്വീകരണത്തിനിടെ യാത്രതുടങ്ങി ട്രെയിൻ; ഓടിക്കയറി മേയർ രാജേഷ്, പിറകേഓടി കൗൺസിലർമാർ - വിഡിയോ Latest News
ഔദ്യോഗിക തിരക്കുകള്‍ക്കിടയില്‍ വീണുകിട്ടിയ ഒരുമിച്ചുള്ള യാത്ര പുത്തന്‍ അനുഭവമാണെന്നു കൗണ്‍സിലര്‍മാര്‍ പറഞ്ഞു. ഗണഗീതം പാടിയും ഭജന പാടിയുമൊക്കെയാണ് അവര്‍ ട്രെയിനില്‍ സന്തോഷം പങ്കുവച്ചത്. ഇതിനിടയില്‍ \“പോറ്റിയേ കേറ്റിയേ\“ പാരഡി ഗാനം പാടാനും മറന്നില്ല. പലയിടങ്ങളില്‍നിന്നുള്ള ബിജെപിയുടെ പഞ്ചായത്ത് പ്രസിഡന്റുമാരും നഗരസഭാ ചെയര്‍മാന്‍മാരും വൈസ് ചെയര്‍മാന്‍മാരും ചില നഗരസഭകളിലെ പ്രതിപക്ഷ നേതാക്കള്‍ തുടങ്ങി 115 ജനപ്രതിനിധികളാണ് യാത്രയിലുള്ളത്.
What you should read next
- ബിജെപി സംസ്ഥാന കൗൺസിൽ അംഗം സി.ജി.രാജഗോപാലിന്റെ പിതാവ് അന്തരിച്ചു Ernakulam
എല്ലാവര്‍ക്കും പരസ്പരം അറിയാനും കേരളത്തിലുടനീളമുള്ള ട്രെന്‍ഡ് മനസിലാക്കാനും യാത്ര ഉപകരിക്കുമെന്ന് മേയര്‍ വി.വി.രാജേഷ് പറഞ്ഞു. എല്ലാവരും വളരെ നല്ല പ്രതീക്ഷയിലും സന്തോഷത്തിലുമാണ്. ഒരുമിച്ചുള്ള യാത്ര എന്നുള്ളതിലപ്പുറം പാര്‍ലമെന്ററി രംഗത്ത് കൗണ്‍സിലര്‍മാര്‍ക്ക് മറ്റൊരു തലത്തിലുള്ള അനുഭവങ്ങള്‍ കൂടി സ്വായത്തമാക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്. പതിറ്റാണ്ടുകളോളം പാര്‍ലമെന്റി രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന നേതാക്കന്മാരുമായും കേന്ദ്രമന്ത്രിമാരുമായും ഇടപഴകാന്‍ കഴിയുന്നത് മുന്നോട്ടുള്ള യാത്രയില്‍ ഗുണകരമാകും. പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച തുടര്‍പ്രവര്‍ത്തനങ്ങളില്‍ അവര്‍ക്ക് വലിയൊരു മുതല്‍ക്കൂട്ടായി മാറും. ADVERTISEMENT Go AD-FREE
നഗരത്തിന്റെ വികസനത്തിനായി പദ്ധതികള്‍ ചര്‍ച്ച ചെയ്തു നേടിയെടുക്കാന്‍ കഴിയുമോ എന്നും ശ്രമിക്കും. 11ന് ഉച്ചയോടെയാണ് ഡല്‍ഹിയില്‍ എത്തുന്നത്. അന്നു തന്നെ ബിജെപി കേന്ദ്ര കമ്മിറ്റി ഓഫിസില്‍ എത്തി നേതാക്കളെ കാണും. രാത്രി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്റെ വീട്ടില്‍ അത്താഴവിരുന്ന് ഒരുക്കിയിട്ടുണ്ട്. 12ന് പകല്‍ പാര്‍ലമെന്റ് സന്ദര്‍ശിക്കും. ചില യോഗങ്ങള്‍ക്കു ശേഷം വൈകിട്ടാണ് പ്രധാനമന്ത്രിയുടെ വസതിയിലേക്കു ക്ഷണിച്ചിരിക്കുന്നത്. അവിടെ പ്രധാനമന്ത്രിക്കൊപ്പം ഭക്ഷണം കഴിക്കും. ചില ചര്‍ച്ചകളും ഉണ്ടാകും. മന്ത്രിമാരുമായും കൂടിക്കാഴ്ചയ്ക്ക് അവസരം ഉണ്ടാകുമെന്നും വി.വി.രാജേഷ് പറഞ്ഞു.
What you should read next
- ‘ഇവിടെ ജോലിയുണ്ട്, വെറുതേ കാശു ചെലവാക്കേണ്ട’: ഡൽഹിക്ക് പോകുന്നില്ലെന്ന് ശ്രീലേഖ Latest News
മടക്കയാത്ര വിമാനത്തിലാണ്. ദേശീയനേതൃത്വമാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്മാരാണ് സംഘത്തെ സ്വീകരിക്കാന്‍ എത്തുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് കേരളത്തില്‍ കോർപറേഷൻ ഭരണം ബിജെപി പിടിച്ചെടുത്തത്. ഈ വലിയ രാഷ്ട്രീയ വിജയം രാജ്യത്താകെ പ്രചാരണം നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളുടെ ട്രെയിന്‍ യാത്ര ദേശീയ നേതൃത്വം രൂപകല്‍പന ചെയ്തിരിക്കുന്നത്. ADVERTISEMENT Go AD-FREE
JUST IN
-
45 SECONDS AGO ട്രെയിൻ യാത്രാ ‘തന്ത്രത്തിനു’ പിന്നിൽ കേന്ദ്രം; പോറ്റിയെ കേറ്റിയേ പാടി ഉത്സവമൂഡിൽ കൗൺസിലർമാർ, മടക്കയാത്ര വിമാനത്തിൽ Latest News
-
30 MINUTES AGO ഗൾഫ്, ആഫ്രിക്കൻ എണ്ണ വാങ്ങിക്കൂട്ടി ഇന്ത്യ; റഷ്യയുടെ രക്ഷയ്ക്കെത്തി ചൈന, എണ്ണ വിപണിയിലെ സമവാക്യം മാറ്റിമറിച്ച് ട്രംപ് Business News
-
31 MINUTES AGO ‘യുഡിഎഫ് ഭരണം എന്താണെന്നു പരിശോധിച്ചിട്ടു വേണം അഭിപ്രായം പറയാൻ’: സച്ചിദാനന്ദന്റെ പരാമർശത്തിനെതിരെ മന്ത്രി പി.പ്രസാദ് Alappuzha
VIEW MORE
English Summary:
BJP Councilors Embark on Historic Train Journey to Delhi: BJP councilors are on an exciting train journey to Delhi to meet Prime Minister Narendra Modi, filled with patriotic songs and celebratory spirit. |
|