search

ഇറാൻ വ്യോമപാത അടച്ചു; ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ വഴിതിരിച്ചുവിടുന്നു, പ്രവാസികൾ ആശങ്കയിൽ

cy520520 8 hour(s) ago views 815
  

    



ദുബായ്/ന്യൂഡൽഹി∙ ഇറാനിൽ ആഭ്യന്തര സംഘർഷം രൂക്ഷമായതിനെത്തുടർന്ന് വ്യോമപാത അടച്ചതോടെ ഇന്ത്യയിൽ നിന്നുള്ള വിദേശ വിമാന സർവീസുകൾ താളംതെറ്റുന്നു. ഗൾഫ് രാജ്യങ്ങളിലേക്കും യൂറോപ്പിലേക്കും പോകുന്ന വിമാനങ്ങളെയാണ് ഈ പ്രതിസന്ധി പ്രധാനമായും ബാധിക്കുന്നത്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഇറാൻ വഴി പറക്കേണ്ട വിമാനങ്ങൾ മറ്റിടങ്ങളിലൂടെ വഴിതിരിച്ചുവിടാൻ നിർബന്ധിതരായതോടെ വിമാനയാത്രക്കാർക്ക് മണിക്കൂറുകളോളം അധികയാത്രയും കാലതാമസവും നേരിടേണ്ടി വരും.

  • ചടുലനീക്കങ്ങളുമായി യുഎസ്: വധശിക്ഷ നീട്ടിവച്ച് ഇറാൻ; 26 വയസ്സുകാരൻ ഏകാന്ത തടവിൽ, കനത്ത ജാഗ്രതയിൽ ലോകരാജ്യങ്ങൾ Gulf News
      

         
    •   
         
    •   
        
       
  • ‘തെറ്റ് പറ്റി, ഇന്ത്യയിലേക്ക് മടങ്ങിവരണം’; പാക്കിസ്ഥാനിൽ നിന്ന് ഇന്ത്യൻ വനിതയുടെ സന്ദേശം Other Countries
      

         
    •   
         
    •   
        
       


∙പ്രമുഖ വിമാനക്കമ്പനികൾ സർവീസ് മാറ്റി
എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ് ജെറ്റ് തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികൾ ഇതിനോടകം തന്നെ യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇറാൻ വ്യോമപാതയ്ക്ക് പകരം ബദൽ വഴികൾ തേടുന്നത് വിമാനങ്ങൾ വൈകാൻ കാരണമാകുമെന്ന് എയർ ഇന്ത്യ അറിയിച്ചു. വഴിതിരിച്ചുവിടാൻ സാധിക്കാത്ത ചില സർവീസുകൾ റദ്ദാക്കാനും സാധ്യതയുണ്ട്. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപായി വിമാനത്തിന്റെ നിലവിലെ സ്ഥിതി (ഫ്ലൈറ്റ് സ്റ്റാറ്റസ്) പരിശോധിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.

യാത്രക്കാർക്ക് തിരിച്ചടി പ്രവാസികൾ ഏറെ ആശ്രയിക്കുന്ന ഇൻഡിഗോ വിമാനങ്ങളും പ്രതിസന്ധിയിലാണ്. യാത്രക്കാരുടെ ബുദ്ധിമുട്ട് കുറയ്ക്കാൻ റീബുക്കിങ് ഓപ്ഷനുകളും റീഫണ്ട് സൗകര്യവും നൽകുമെന്ന് ഇൻഡിഗോ അറിയിച്ചിട്ടുണ്ടെങ്കിലും, അവധി കഴിഞ്ഞ് ജോലിസ്ഥലത്തേക്ക് മടങ്ങാനിരിക്കുന്ന ഗൾഫ് പ്രവാസികൾക്ക് ഈ അനിശ്ചിതത്വം വലിയ ആശങ്കയാണ് സമ്മാനിക്കുന്നത്. സ്പൈസ് ജെറ്റും തങ്ങളുടെ ഹെൽപ്‌ലൈൻ നമ്പറുകൾ വഴി യാത്രക്കാർക്ക് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
    

  • സ്ട്രെസ്സ് കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ; വേണം ലൈംഗിക ബന്ധത്തിലും ശ്രദ്ധ; നിലാവും തണുത്ത കാറ്റും ദേഷ്യം കുറയ്ക്കുമോ?
      

         
    •   
         
    •   
        
       
  • അജിത്തിന് ബിജെപിയുടെ ‘രഹസ്യ’ ദൗത്യം? ലക്ഷ്യം ട്രിപ്പിൾ എൻജിൻ സർക്കാർ; കോടികൾ ‘മൂല്യമുള്ള’ കോർപറേഷൻ ആരു പിടിക്കും?
      

         
    •   
         
    •   
        
       
  • ആശ്വാസം, ആദ്യ 50ൽ ഇറാനില്ല; കേന്ദ്രത്തിന്റെ ഭയം ആ തുറമുഖം; ട്രംപിന്റെ 75% പിഴത്തീരുവ വന്നാൽ ഇന്ത്യയ്ക്ക് എന്തു സംഭവിക്കും?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


∙ ഇന്ത്യക്കാർക്ക് കേന്ദ്രത്തിന്റെ ജാഗ്രതാ നിർദ്ദേശം
ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർക്കും സന്ദർശകർക്കും വിദേശകാര്യ മന്ത്രാലയം  കർശന ജാഗ്രതാ നിർദ്ദേശം നൽകി. അനാവശ്യ യാത്രകൾ ഒഴിവാക്കാനും പ്രതിഷേധ സ്ഥലങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും നിർദ്ദേശമുണ്ട്. ഇറാനിൽ താമസിക്കുന്ന ഇന്ത്യക്കാർ തങ്ങളുടെ വിവരങ്ങൾ എംബസിയിൽ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. അടിയന്തര സാഹചര്യങ്ങളിൽ സഹായം ലഭ്യമാക്കാൻ ഇത് അത്യാവശ്യമാണെന്ന് ടെഹ്‌റാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. യുദ്ധസമാനമായ സാഹചര്യം തുടരുന്നത് രാജ്യാന്തര വിമാന നിരക്കുകൾ ഉയരാനും വരും ദിവസങ്ങളിൽ കൂടുതൽ സർവീസുകൾ മുടങ്ങാനും കാരണമായേക്കുമെന്നാണ് ഈ മേഖലയിലുള്ളവരുടെ വിലയിരുത്തൽ. English Summary:
Travel disruptions occured in flights from Indian sector due to domestic issues in Iran.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156334