search

പക്ഷാഘാതത്തെ തുടർന്ന് ചികിത്സ; ശങ്കരദാസിന്റെ റിമാൻഡ് നടപടികൾ ആശുപത്രിയിലെത്തി പൂർത്തിയാക്കും

Chikheang 9 hour(s) ago views 436
  



തിരുവനന്തപുരം ∙ ശ്രീകോവിൽ വാതിലിലെ കട്ടിളപ്പാളി സ്വർണക്കൊള്ള കേസിൽ ബുധനാഴ്ച അറസ്റ്റിലായ കെ.പി. ശങ്കരദാസിന്റെ റിമാൻഡ് നടപടികൾ ഇന്ന് പൂർത്തിയാക്കും. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് കെ.പി. ശങ്കരദാസ്. ഇതിനാൽ ജഡ്ജി ആശുപത്രിയിലെത്തി റിമാൻഡ് നടപടികൾ പൂർത്തിയാക്കും. സ്വർണ മോഷണക്കേസിൽ എട്ടാം പ്രതിയാണ് കെ.പി. ശങ്കരദാസ്.

  • Also Read ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ അംഗം കെ.പി.ശങ്കരദാസ് അറസ്റ്റിൽ   


പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ശങ്കരദാസിന്റെ അറസ്റ്റ് ഇന്നലെ രാത്രി 7ന് ആശുപത്രിയിലെത്തിയാണ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയത്. കേസിലെ പന്ത്രണ്ടാമത്തെ അറസ്റ്റാണിത്. അതേസമയം ശങ്കരദാസിന്റെ ചികിത്സ ഇപ്പോഴുള്ള സ്വകാര്യ ആശുപത്രിയിൽ തുടരുമോ അതോ മെഡിക്കൽ കോളജിലേക്കു മാറ്റുമോ എന്നതും ഇന്നു തീരുമാനിക്കും.

  • Also Read 90 ദിവസം പിന്നിട്ടെങ്കിലും പോറ്റിക്ക് ജാമ്യമില്ല; 4 പ്രതികളുടെ റിമാൻഡ് ദീർഘിപ്പിച്ചു, കെ.പി. ശങ്കരദാസിന്റെ ജാമ്യഹർജി 16ന്   


ശബരിമല സ്വർണക്കവർച്ചാ കേസിൽ രാഷ്ട്രീയ ബന്ധമുള്ള മൂന്നാമത്തെ അറസ്റ്റാണ് കെ.പി. ശങ്കരദാസിന്റേത്. നേരത്തേ അറസ്റ്റിലായ പത്മകുമാറും വിജയകുമാറും സിപിഎം പ്രതിനിധികളായിരുന്നു. ഡിഎംകെയിലും പിന്നീട് ആർഎസ്പിയിലും പ്രവർത്തിച്ച ശങ്കരദാസ് സിപിഐയിലേക്കു ചേക്കേറിയ ശേഷമാണ് ബോർഡ് അംഗമാകുന്നത്. സ്വർണക്കൊള്ളയിൽ എൽഡിഎഫിലെ രണ്ടാമത്തെ കക്ഷിയുടെ നേതാവും അറസ്റ്റിലാകുമ്പോൾ മുന്നണി കൂടുതൽ പ്രതിരോധത്തിലാവുകയാണ്.
    

  • സ്ട്രെസ്സ് കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ; വേണം ലൈംഗിക ബന്ധത്തിലും ശ്രദ്ധ; നിലാവും തണുത്ത കാറ്റും ദേഷ്യം കുറയ്ക്കുമോ?
      

         
    •   
         
    •   
        
       
  • അജിത്തിന് ബിജെപിയുടെ ‘രഹസ്യ’ ദൗത്യം? ലക്ഷ്യം ട്രിപ്പിൾ എൻജിൻ സർക്കാർ; കോടികൾ ‘മൂല്യമുള്ള’ കോർപറേഷൻ ആരു പിടിക്കും?
      

         
    •   
         
    •   
        
       
  • ആശ്വാസം, ആദ്യ 50ൽ ഇറാനില്ല; കേന്ദ്രത്തിന്റെ ഭയം ആ തുറമുഖം; ട്രംപിന്റെ 75% പിഴത്തീരുവ വന്നാൽ ഇന്ത്യയ്ക്ക് എന്തു സംഭവിക്കും?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


സ്വർണക്കൊള്ളയ്ക്ക് വഴിവയ്ക്കുന്ന തരത്തിലുള്ള തീരുമാനങ്ങളിൽ ശങ്കരദാസ് അടക്കം ബോർഡിലെ 3 അംഗങ്ങൾക്കും കുറ്റകരമായ ഉത്തരവാദിത്തമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ശങ്കരദാസിനെ അറസ്റ്റ് ചെയ്യാത്തതിൽ എസ്ഐടിക്കെതിരെ രൂക്ഷവിമർശനം ഉയർത്തിയിരുന്നു. ഇന്നലെ കൊല്ലം വിജിലൻസ് കോടതിയിൽ ശങ്കരദാസിന്റെ മുൻകൂർ ജാമ്യ ഹർജി പരിഗണിച്ചെങ്കിലും പ്രോസിക്യൂഷൻ മെഡിക്കൽ റിപ്പോർട്ട് ഹാജരാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്ന് 16ലേക്ക് കേസ് മാറ്റി. അതിനിടെയാണ് എസ്ഐടി എസ്പി എസ്.ശശിധരൻ നേരിട്ടെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. English Summary:
Sankara Das Remand Proceedings The remand proceedings for K.P. Sankara Das, who was arrested on Wednesday in the Sabarimala gold robbery case, will be completed today. Sankara Das is currently undergoing treatment at a private hospital in Thiruvananthapuram. Due to this, the judge will visit the hospital to complete the remand procedures. Sankara Das is the eighth accused in the gold theft case.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160589