deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

സ്വയംപര്യാപ്തതയുടെ ശിൽപി

Chikheang 7 day(s) ago views 799

  

  



സെപ്റ്റംബർ 17നു രാജ്യത്തെ കരകൗശല വിദഗ്ധരും തൊഴിലാളികളും ആഹ്ലാദപൂർവം വിശ്വകർമ ജയന്തി ആഘോഷിക്കുന്നു. ഹൈദരാബാദിന്റെ മോചനവും ഇതേ ദിവസമായിരുന്നു. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 75 വയസ്സ് തികയുന്ന ദിനം കൂടിയാണിന്ന്.   

  • Also Read 75-ാം ജന്മദിനത്തിൽ പ്രധാനമന്ത്രി മധ്യപ്രദേശിൽ; നിരവധി സംരംഭങ്ങൾ ഇന്ന് സംസ്ഥാനത്ത് ഉദ്ഘാടനം ചെയ്യും   


നരേന്ദ്ര മോദിക്കൊപ്പം ദശാബ്ദങ്ങളോളം പ്രവർത്തിച്ച എനിക്ക് അദ്ദേഹത്തിന്റെ വ്യക്തിത്വം രാഷ്ട്രക്ഷേമത്തിനായി ജീവിതം സമർപ്പിച്ച ദൗത്യനിഷ്ഠയാർന്ന നേതാവിന്റേതാണെന്ന് ആഴത്തിൽ ബോധ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തിന്റെ ഉയർച്ചയും പൗരന്മാരുടെ ക്ഷേമവും അദ്ദേഹത്തിനു മാർഗനിർദേശക തത്വങ്ങളാണ്.  

  • Also Read ‘നരേന്ദ്ര; നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി, ചെയ്യുന്നത് ഗംഭീരമായ ജോലി’; മോദിക്ക് ജന്മദിനാശംസ നേർന്ന് ട്രംപ്   


50 കോടിയിലധികം പേരെ ബാങ്കിങ് സംവിധാനത്തിന്റെ ഭാഗമാക്കിയ ജൻ ധൻ യോജന സാമ്പത്തിക ഉൾച്ചേർക്കലിന്റെ മഹത്തായ അധ്യായം രചിച്ചു. ദശലക്ഷക്കണക്കിനു കുടുംബങ്ങളെ അടുക്കളയിലെ പുകയിൽനിന്നു മോചിപ്പിച്ച ഉജ്വല യോജന അവർക്ക് അന്തസ്സാർന്ന ജീവിതം സമ്മാനിച്ചു. പാവപ്പെട്ടവർക്ക് ആരോഗ്യപരിരക്ഷയുടെ സുരക്ഷിതത്വം ആയുഷ്മാൻ ഭാരതിലൂടെ ഉറപ്പാക്കി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെ സ്വന്തം ഭവനമെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ പ്രധാനമന്ത്രി ആവാസ് യോജന സഹായിച്ചു. ഓരോ ഗുണഭോക്താവിന്റെയും കണ്ണുകളിൽ ഞാൻ കാണുന്ന സംതൃപ്തിയും വിശ്വാസവും പൊതുജനക്ഷേമം എന്ന കാഴ്ചപ്പാടിനെ മോദിയുടെ ഭരണം എങ്ങനെ യാഥാർഥ്യമാക്കിയെന്ന തിരിച്ചറിവു പകരുന്നതാണ്.   

ആർഎസ്എസ് പ്രചാരകനെന്ന നിലയിൽ നടത്തിയ യാത്രകൾ രാജ്യത്തിന്റെ ആത്മാവിനെ അടുത്തറിയാൻ മാത്രമല്ല, അതിന്റെ ആന്തരികശക്തി അനുഭവിക്കാനും അദ്ദേഹത്തെ സഹായിച്ചു. ദരിദ്രരോടും പാർശ്വവൽക്കരിക്കപ്പെട്ടവരോടുമുള്ള സഹാനുഭൂതിയിലൂടെ അദ്ദേഹത്തിന്റെ ഭരണനിർവഹണത്തിലും പിന്നീട് ഇതു പ്രതിഫലിച്ചു.  

  • Also Read ‘ഞാനില്ലെങ്കിൽ പാർട്ടിക്ക് ജയമില്ല’; ഇനി മോദിയുടെ നോട്ടം നെഹ്‌റുവിന്റെ റെക്കോർഡ്? നേട്ടം വിളിച്ചുപറഞ്ഞും കോട്ടം തൂത്തുമാറ്റിയും കുതിപ്പ്   


2014 മുതൽ രാജ്യത്തിനു ധീരവും നിർണായകവുമായ നടപടികളാവശ്യമായ അനേകം സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. നേതൃതത്വങ്ങളിൽ അടിയുറച്ച് രാജ്യതാൽപര്യങ്ങൾക്കനുസൃതമായി മോദി തീരുമാനങ്ങൾ കൈക്കൊണ്ടു. ചരിത്രപരമായ നോട്ടുനിരോധനവും ചരക്കുസേവന നികുതി നടപ്പാക്കലും രാജ്യത്തെ സാമ്പത്തിക പരിഷ്കാരങ്ങളിൽ പുത്തൻ അധ്യായം രചിച്ചു. ഭരണഘടനയുടെ അനുച്ഛേദം 370 റദ്ദാക്കിയ നടപടി  അചഞ്ചലമായ പ്രതിബദ്ധത പ്രകടമാക്കിയ തീരുമാനമായി എക്കാലവും ഓർമിക്കപ്പെടും. മുത്തലാഖ് ഇല്ലാതാക്കിയത് സ്ത്രീകളുടെ ആത്മാഭിമാനവും അവകാശങ്ങളും സംരക്ഷിക്കുന്ന ധീരനടപടിയായിരുന്നു. Editorial, Malayalam News, Kochi, Port, Central Government, maritime conclave, maritime sector, port development, shipbuilding India, Kochi port, Vallarpadam ICTT, Vizhinjam port, Cochin Shipyard, waterways transport, cargo handling, industrial investment, economic growth India, port infrastructure, digitalization ports, automation ports, Sarbananda Sonowal, Kerala maritime, ocean economy, India 30 trillion economy, The Week conclave, container transshipment, shipping industry, maritime logistics, vessel repair, naval architecture, maritime connectivity, coastal development, export import, logistics India, trade routes, blue economy, Make in India, global trade, economic prosperity, employment opportunities, industrial development, national growth, infra development, മാരിടൈം കോൺക്ലേവ്, സമുദ്ര മേഖല, തുറമുഖ വികസനം, കപ്പൽ നിർമ്മാണം, കൊച്ചി തുറമുഖം, വല്ലാർപാടം ഐസിടിടി, വിഴിഞ്ഞം തുറമുഖം, കൊച്ചിൻ ഷിപ്പ്‌യാർഡ്, ജലപാത ഗതാഗതം, ചരക്ക് കൈകാര്യം, വ്യാവസായിക നിക്ഷേപം, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ, തുറമുഖ അടിസ്ഥാന സൗകര്യങ്ങൾ, തുറമുഖ ഡിജിറ്റലൈസേഷൻ, കേരള മാരിടൈം, ഷിപ്പിംഗ് വ്യവസായം, കപ്പൽ റിപ്പയർ, സമുദ്ര ലോജിസ്റ്റിക്സ്, തീരദേശ വികസനം, ഇന്ത്യൻ ഷിപ്പിംഗ്, തുറമുഖ ശേഷി, ചരക്ക് നീക്കം, വ്യാവസായിക വളർച്ച, സാമ്പത്തിക വികസനം, സമുദ്ര വ്യാപാരം, ആഗോള വ്യാപാരം, തൊഴിലവസരങ്ങൾ, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്‌, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ , മനോരമ ന്യൂസ്, മലയാളം വാർത്തകൾ, Maritime Sector Propels India Towards a $30 Trillion Economy: Key Insights from The Week Conclave   മനോരമ ന്യൂസ് കോൺക്ലേവ് വേദിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

കോവിഡ്-19 മഹാമാരിക്കാലത്തു ലോകം ഉറ്റുനോക്കിയത് ഇന്ത്യയെയായിരുന്നു. റെക്കോർഡ് സമയത്തിനുള്ളിൽ രാജ്യത്തു പ്രതിരോധമരുന്നു നിർമിക്കാൻ കഴിഞ്ഞു. സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ സൗജന്യ പ്രതിരോധകുത്തിവയ്പു യജ്ഞത്തിലൂടെ, കോവിഡ് കൈകാര്യം ചെയ്യുന്നതിൽ ഏവർക്കും അനുകരിക്കാവുന്ന മാതൃക ലോകത്തിനുമുന്നിൽ അവതരിപ്പിക്കുകയും ചെയ്തു.

ഉറി ആക്രമണത്തിനുശേഷമുള്ള സർജിക്കൽ സ്ട്രൈക്ക്, ഇന്ത്യ ഇനി ഭീകരതയുടെ കാര്യത്തിൽ നിശ്ശബ്ദരായി, കാഴ്ചക്കാരായി തുടരില്ലെന്നു ലോകത്തിനു കാട്ടിക്കൊടുത്തു. പുൽവാമ സംഭവത്തിനുശേഷമുള്ള ബാലാക്കോട്ട് വ്യോമാക്രമണം ഈ ദൃഢനിശ്ചയത്തിനു കൂടുതൽ കരുത്തേകി. പഹൽഗാം ആക്രമണത്തോടുള്ള പ്രതികരണമായി 2025 മേയ് ഏഴിനു നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’, രാജ്യത്തിന്റെ സ്വത്വവും പൗരരുടെ സുരക്ഷയും ചോദ്യം ചെയ്യപ്പെടുമ്പോൾ, ഇന്ത്യ ധൈര്യത്തോടും ദൃഢനിശ്ചയത്തോടും പ്രതികരിക്കുമെന്ന നയം നിർണായകമായി ഉയർത്തിക്കാട്ടി.  

മോദിയുടെ നേതൃത്വത്തിൽ, ഇന്ത്യ ആഗോള നേതൃപദവി ഏറ്റെടുക്കുന്നതിലേക്കു കുതിക്കുകയാണ്. പാരിസ് കാലാവസ്ഥാ ഉടമ്പടിയോ ജി-20 സമ്മേളനമോ ഐക്യരാഷ്ട്രസംഘടനയിൽ നടത്തിയ പ്രസംഗമോ ഏതുമാകട്ടെ, അവയിലെല്ലാം അദ്ദേഹത്തിന്റെ ആത്മവിശ്വാസം ഇന്ത്യയുടെ വളരുന്ന കരുത്തിന്റെയും അഭിമാനത്തിന്റെയും പ്രതീകമായി.

‘മൻ കീ ബാത്’ പരിപാടിയിൽ അദ്ദേഹം സംസാരിക്കുമ്പോൾ കോടിക്കണക്കിനു ജനങ്ങൾക്കു പ്രധാനമന്ത്രി അവരുമായി നേരിട്ടു സംസാരിക്കുന്നതായി തോന്നുന്നു. ഗ്രാമീണ കർഷകനോ നഗരത്തിലെ വിദ്യാർഥിയോ ഗൃഹനാഥയോ ആരുമാകട്ടെ, അവർക്കെല്ലാം അദ്ദേഹത്തോടു വളരെയേറെ അടുപ്പം തോന്നുന്നു.  

ഇന്ത്യയുടെ ആന്തരികശക്തിയെക്കുറിച്ചു കൃത്യമായ ധാരണയുള്ള മോദിക്ക്, 2047ൽ ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ നൂറുവർഷം പൂർത്തിയാക്കുമ്പോൾ, നമ്മുടെ രാജ്യം ‘ആത്മനിർഭർ ഭാരത്\“ (സ്വയംപര്യാപ്ത ഇന്ത്യ) ആയി മാറണമെന്നും മഹത്തായ രാജ്യമെന്ന പദവി പുനഃസ്ഥാപിക്കണമെന്നുമുള്ള കാഴ്ചപ്പാടുണ്ട്. നാം ആരുടെയും പിന്നിലല്ല എന്ന വിശ്വാസം ഓരോ ഇന്ത്യക്കാരിലും വളർത്തിയെടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. കഴിഞ്ഞ 11 വർഷത്തിനിടെ, അദ്ദേഹത്തിന്റെ നേതൃത്വത്തിൽ, രാജ്യം ആത്മാഭിമാനത്തിലും സ്വയംപര്യാപ്തതയിലും ആത്മവിശ്വാസത്തിലും പുതിയ ഉയരങ്ങൾ കീഴടക്കി; അതു ചരിത്രപരവും അതുല്യവുമാണ്.

140 കോടി ഭാരതീയരുടെ പേരിൽ ഞാൻ അദ്ദേഹത്തിന് ആശംസകൾ അർപ്പിക്കുന്നു; അദ്ദേഹത്തിന്റെ ദീർഘായുസ്സിനായി പ്രാർഥിക്കുന്നു. English Summary:
Narendra Modi celebrates his 75th birthday: He is a leader dedicated to the nation\“s progress and the well-being of its citizens. Modi\“s policies have led to significant advancements in financial inclusion, healthcare, and housing for millions of Indians, making him a leader committed to public welfare.
like (0)
ChikheangForum Veteran

Post a reply

loginto write comments

Explore interesting content

Chikheang

He hasn't introduced himself yet.

210K

Threads

0

Posts

710K

Credits

Forum Veteran

Credits
70913