യഥാർഥ വ്യക്തികളുടെ ചിത്രങ്ങൾ എഐ ഉപയോഗിച്ച് അശ്ലീലമായി മാറ്റുന്ന പ്രവണതയ്‌ക്കെതിരെ ലോകമെമ്പാടുമുള്ള പ്രതിഷേധങ്ങൾക്കൊടുവിൽ നടപടിയുമായി ഇലോൺ മസ്‌കിന്റെ എക്‌സ്. എക്‌സിലെ എഐ ടൂളായ ഗ്രോക്കിൽ (Grok) യഥാർഥ ആളുകളുടെ ഫോട്ടോകൾ ബിക്കിനി പോലുള്ള വസ്ത്രങ്ങളിലേക്ക് എഡിറ്റ് ചെയ്യുന്നത് തടയാനുള്ള സാങ്കേതിക വിദ്യ നടപ്പിലാക്കിയതായി കമ്പനി അറിയിച്ചു. പണം നൽകി ഉപയോഗിക്കുന്ന പ്രീമിയം വരിക്കാർക്കും ഈ നിയന്ത്രണം ബാധകമായിരിക്കും.
വീണ്ടും യുദ്ധഭീതി? നിരീക്ഷണത്തിനായി പറന്നുയർന്ന ആ \“നിഗൂഢ വിമാനം\“; മടങ്ങിയെത്തുന്ന അമേരിക്കൻ പടക്കപ്പലുകൾ Defence
കഴിഞ്ഞവർഷം ഡിസംബർ അവസാന ആഴ്ച എക്‌സ് പ്ലാറ്റ്‌ഫോമിൽ അവതരിപ്പിച്ച പുതിയ ഫീച്ചറാണ് വൻ വിവാദങ്ങൾക്ക് വഴിവച്ചത്. ഒരു ഫോട്ടോ നൽകി \“ഗ്രോക്ക്, അവളുടെ വസ്ത്രമുരിഞ്ഞ് ബിക്കിനിയിൽ ആക്കൂ\“ എന്നു പറഞ്ഞാൽ നിമിഷങ്ങൾക്കകം ഫലം ലഭിക്കുന്ന സ്ഥിതിയായിരുന്നു. സെലിബ്രിറ്റികൾ മുതൽ സാധാരണക്കാർ വരെ ഇതിന് ഇരകളാകാൻ തുടങ്ങിയതോടെയാണ് കടുത്ത നിയന്ത്രണം കൊണ്ടുവരാൻ എക്സ് നിർബന്ധിതരായത്.
ഇന്ത്യയിലും പരാതി; ഇടപെട്ട് കേന്ദ്രം
സ്ട്രെസ്സ് കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ; വേണം ലൈംഗിക ബന്ധത്തിലും ശ്രദ്ധ; നിലാവും തണുത്ത കാറ്റും ദേഷ്യം കുറയ്ക്കുമോ?
അജിത്തിന് ബിജെപിയുടെ ‘രഹസ്യ’ ദൗത്യം? ലക്ഷ്യം ട്രിപ്പിൾ എൻജിൻ സർക്കാർ; കോടികൾ ‘മൂല്യമുള്ള’ കോർപറേഷൻ ആരു പിടിക്കും?
ആശ്വാസം, ആദ്യ 50ൽ ഇറാനില്ല; കേന്ദ്രത്തിന്റെ ഭയം ആ തുറമുഖം; ട്രംപിന്റെ 75% പിഴത്തീരുവ വന്നാൽ ഇന്ത്യയ്ക്ക് എന്തു സംഭവിക്കും?
MORE PREMIUM STORIES
ഈ ഫീച്ചറിനെതിരെ ഇന്ത്യയിൽ നിന്നും ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. സ്ത്രീകളുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്ത് പ്രചരിപ്പിക്കുന്നതിനെതിരെ എംപി പ്രിയങ്ക ചതുർവേദി കേന്ദ്ര ഐടി മന്ത്രിക്ക് പരാതി നൽകിയിരുന്നു. സ്ത്രീകളുടെ മാനത്തിന് വില കൽപ്പിക്കണമെന്നും വമ്പൻ ടെക്നോളജി കമ്പനികൾ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്നും പ്രിയങ്ക എക്‌സിൽ കുറിച്ചിരുന്നു.
മസ്‌കിന്റെ \“ബിക്കിനി\“ ചിത്രവും
വിവാദവും വിവാദം കൊഴുക്കുന്നതിനിടെ താൻ ബിക്കിനിയിൽ നിൽക്കുന്ന ചിത്രം എഐ വഴി ജനറേറ്റ് ചെയ്ത് ഇലോൺ മസ്‌ക് തന്നെ പോസ്റ്റ് ചെയ്തത് വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതൊരു തമാശയായി കണ്ട് മസ്‌ക് ലഘൂകരിച്ചപ്പോൾ, മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സ്, ഹോളിവുഡ് താരങ്ങൾ എന്നിവരുടെ ചിത്രങ്ങളും സമാനരീതിയിൽ വ്യാപകമായി പ്രചരിക്കപ്പെട്ടു. എന്നാൽ സാധാരണക്കാരുടെ ചിത്രങ്ങൾ അനുവാദമില്ലാതെ അശ്ലീലമായി എഡിറ്റ് ചെയ്യപ്പെട്ടതോടെ തമാശ വലിയ സുരക്ഷാ ഭീഷണിയായി മാറി.
നിക്കോളാസ് മഡുറോയെ സ്വന്തം രാജ്യത്തു കയറി റാഞ്ചി കടത്തിയ ആ കപ്പൽ: ഇയോ ജിമ...ഈ പേരിനുപിന്നിലൊരു ചരിത്രമുണ്ട് Defence
നിയമക്കുരുക്ക് ഭയന്ന് പിന്മാറ്റം
തമാശയെന്ന പേരിലാണ് പലരും ഈ ഫീച്ചർ ഉപയോഗിച്ചിരുന്നതെങ്കിലും, വ്യക്തിയുടെ അനുമതിയില്ലാതെ ഇത്തരം ചിത്രങ്ങൾ നിർമിക്കുന്നത് സ്വകാര്യതയുടെ ലംഘനമാണെന്ന വാദം ശക്തമായി. ഇതിനിടെ കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ ലൈംഗിക അതിപ്രസരമുള്ള ഡീപ്ഫേക്ക് ചിത്രങ്ങൾ ഗ്രോക്ക് വഴി പ്രചരിക്കുന്നതിനെതിരെ കലിഫോർണിയയിലെ നിയമപാലകർ അന്വേഷണം പ്രഖ്യാപിച്ചു. നിയമനടപടികൾ വരുമെന്ന് ഉറപ്പായതോടെയാണ് \“ബിക്കിനി എഡിറ്റിങ്ങിന്\“ നിരോധനം ഏർപ്പെടുത്താൻ മസ്ക് തയ്യാറായത്.
COMMODITY TODAY\“S CLOSING PRICE കൊക്കോയ്ക്ക് വൻ തകർച്ച, കർഷകർ ആശങ്കയിൽ; കുരുമുളകിന് നേട്ടം: ഇന്നത്തെ (15/01/26) അന്തിമ വില Agri News
വർഷങ്ങളായി ലഭ്യമായ \“ന്യൂഡിഫൈ\“ ആപ്പുകൾക്ക് സമാനമായി ഗ്രോക്കും മാറിയെന്ന വിമർശനമാണ് ഇതോടെ അവസാനിക്കുന്നത്. എഐ ഉപയോഗിച്ചുള്ള വ്യാജ ചിത്രങ്ങൾ (Deepfakes) തടയാൻ കർശനമായ നിയന്ത്രണങ്ങൾ വേണമെന്ന ആവശ്യത്തിനാണ് ഇതോടെ ശക്തിയേറുന്നത്. English Summary:
AI image abuse prevention is now a focus. Elon Musk\“s X has banned AI-generated bikini edits using its Grok AI tool after facing criticism and legal concerns over deepfakes and privacy violations.