search

‘കേരള കോൺഗ്രസ് എവിടെയോ, അവിടെ ഭരണമുണ്ട്; ഞങ്ങളെയോർത്ത് ആരും കരയേണ്ട, ഇടതിൽ തുടരും’

Chikheang The day before yesterday 11:51 views 542
  



കോട്ടയം∙ കേരള കോൺഗ്രസ് (എം) പാർട്ടിയുടെ മുന്നണി മാറ്റം സംബന്ധിച്ചുള്ള അഭ്യൂഹങ്ങളിൽ നിലപാട് വ്യക്തമാക്കി  ചെയർമാൻ ജോസ് കെ. മാണി. ‘‘എൽഡിഎഫിൽ ഉറച്ചുനിൽക്കും. ആരാണ് ഈ ചർച്ച നടത്തുന്നത്. ഞങ്ങളെയോർത്ത് ആരും കരയേണ്ട. ആരെങ്കിലും ഒപ്പം വരണമെന്ന് പറയുമ്പോൾ ഞങ്ങളെ എന്തിനാണു കുറ്റം പറയുന്നത്. കേരള കോൺഗ്രസിനുള്ള ബലത്തിന്റെ തെളിവാണിത്’’ – അദ്ദേഹം കോട്ടയത്ത് മാധ്യമപ്രവർത്തകരോടു പറഞ്ഞു.  

  • Also Read കേരള കോൺഗ്രസ് (എം): വാതിൽ തുറന്നിട്ട് കോൺഗ്രസ്; തുടരും, പിന്നണിച്ചർച്ച   


ഇപ്പോൾ എന്തിനാണു മുന്നണി മാറ്റത്തെക്കുറിച്ചുള്ള ചർച്ചയെന്ന് ജോസ് കെ. മാണി ചോദിച്ചു. ‘‘കേരള കോൺഗ്രസിനു ഒറ്റ നിലപാടേയുള്ളു, അത് ഇടതുപക്ഷത്തിനൊപ്പമാണ്. എന്നും രാവിലെ വന്ന് ഇക്കാര്യം പറയാൻ എനിക്കാവില്ല. ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ 110 സീറ്റുകളിൽ യുഡിഎഫിനു പിന്തുണയുണ്ടായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ അത് 80 ആയി കുറഞ്ഞു. ഈ ആശങ്കയാണ് യുഡിഎഫിനുള്ളത്’’ – അദ്ദേഹം പറഞ്ഞു.  

  • Also Read ‘ഒറ്റക്കെട്ടായി മുന്നോട്ട്...’: മുന്നണി മാറ്റത്തെക്കുറിച്ചുള്ള ചർച്ചകളിൽ മനസ്സ് തുറന്നു ജോസ് കെ. മാണി   


‘‘പാർട്ടിക്കുള്ളിൽ ഒരു ഭിന്നതയും ഇല്ല. അ‍ഞ്ച് എംഎൽഎമാരും ഒരുമിച്ചു നിൽക്കും. പാർട്ടി ചർച്ചകളിൽ പല അഭിപ്രായങ്ങൾ വരും, പിന്നീട് അവ ചർച്ച ചെയ്ത് ഒറ്റ തീരുമാനമായി മാറും’’ – പാർട്ടിക്കുള്ളിൽ ഭിന്നതയുണ്ടോ എന്ന ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.

  • Also Read ‘ജോസ് കെ.മാണി യു‍ഡിഎഫിൽ വരുന്നെങ്കിൽ വരട്ടെ, പാലാ വിട്ടു തരില്ല; ഏലത്തൂർ ലീഗിന് കൊടുക്കാം പകരം ആ സീറ്റ് വേണം’   

    

  • സ്ട്രേഞ്ചർ തിങ്സ് വ്യത്യസ്തമാക്കിയത് ആ മൂന്ന് കാര്യങ്ങൾ; അദ്ഭുതക്കാഴ്ചയായി ‘വൺ ലാസ്റ്റ് അഡ്വഞ്ചർ’! ത്രില്ലർ സൈഫൈകൾ ഇഷ്ടമെങ്കിൽ ഇവ കൂടി കണ്ടോളൂ...
      

         
    •   
         
    •   
        
       
  • ‘വിധികർത്താക്കളുടെ ആ രേഖകൾ കിട്ടിയാൽ തട്ടിപ്പ് തടയാം; കലോത്സവത്തിൽ ഫസ്റ്റ് കിട്ടിയെന്ന് പറയാനും നാണക്കേട്’; നൃത്തപരിശീലനത്തിൽ നവ്യ ആ തീരുമാനമെടുത്തു!
      

         
    •   
         
    •   
        
       
  • കട്ടിലിൽ ഇരുന്ന് തയാറാക്കിയ ഈണം; എസ്.രമേശൻ നായരുടെ വരികൾ; യുവജനോത്സവത്തിലെ സമ്മാനപ്പാട്ട്: ശ്രീവത്സൻ ജെ.മേനോൻ എഴുതുന്നു: ‘തിരുക്കുരൽ’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


‘‘കേരള കോൺഗ്രസ് എവിടെയുണ്ടോ അവിടെ ഭരണമുണ്ട്.  5 വർഷം മുൻപ് ഞങ്ങളെ യുഡിഎഫ് പുറത്താക്കി. അതിനുശേഷം എൽഡിഎഫിനൊപ്പം ചേരാൻ ഞങ്ങൾ നിലപാടെടുത്തു. അതിൽ ഉറച്ചുനിൽക്കും’’ ജോസ് കെ. മാണി വ്യക്തമാക്കി. സോണിയാ ഗാന്ധിയുമായി ചർച്ച നടത്തിയിട്ടുണ്ടോ എന്ന ചോദ്യങ്ങളും ജോസ് കെ. മാണി തള്ളി. ദുബായിൽ ആശുപത്രിയിൽ കഴിയുന്ന സുഹൃത്തിനെ കാണാനാണ് കുടുംബസമേതം പോയതെന്നും ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച എൽഡിഎഫ് നടത്തിയ സത്യഗ്രഹത്തിൽ പാർട്ടിയുടെ മുഴുവൻ എംഎൽഎമാരും പങ്കെടുത്തെന്നും അദ്ദേഹം പറഞ്ഞു. English Summary:
Jose K. Mani to Address Media: Kerala Congress M chairman Jose K. Mani has clarified the party\“s stance on rumors of a front alliance change, stating that they remain firmly in the LDF. He dismissed the discussions about a potential shift and assured that no one needs to worry about them staying with LDF.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
161421