ചെന്നൈ ∙ തമിഴ്നാട്ടിൽ ബിജെപിയുടെ നിയമസഭാ പ്രചാരണത്തിനു തുടക്കമിടാൻ പ്രധാനമന്ത്രി നരേന്ദ്രമോദി 23നെത്തും. മധുരയിൽ യോഗം നടത്താൻ ആദ്യം തീരുമാനിച്ചിരുന്നെങ്കിലും ചെന്നൈയിലേക്ക് ഇതു മാറ്റാനുള്ള ശ്രമത്തിലാണു ബിജെപി. രാഷ്ട്രീയവും ഭരണപരവുമായ കാരണങ്ങളാൽ വേദി മാറ്റുകയാണെന്നാണു വിശദീകരണം. തലസ്ഥാനത്ത് പ്രധാനമന്ത്രിയെത്തുന്നതും പ്രസംഗിക്കുന്നതും സഖ്യത്തിന് വലിയ നേട്ടമാകുമെന്നു പ്രവർത്തകർ കരുതുന്നു.
യോഗത്തിൽ സഖ്യകക്ഷികളുടെ നേതാക്കളെയും അണിനിരത്താനാണു നീക്കം. വിവിധ കക്ഷികളുമായുള്ള സഖ്യചർച്ചയും പുരോഗമിക്കുകയാണ്. ടി.ടി.വി.ദിനകരൻ, പിഎംെക രാംദാസ് വിഭാഗം, ഡിഎംഡികെ എന്നിവർ ഇനിയും നിലപാട് അറിയിച്ചിട്ടില്ല. ടിവികെയെ സമ്മർദത്തിലാക്കാനുള്ള ശ്രമങ്ങളും വിജയം കണ്ടിട്ടില്ല. മോദിയെത്തും മുൻപ് ഇക്കാര്യങ്ങൾ അന്തിമമാക്കാനുള്ള ശ്രമത്തിലാണു ബിജെപി. ചെന്നൈ യോഗത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും.
English Summary:
Tamil Nadu BJP election campaign is set to begin with PM Modi\“s rally in Chennai on the 23rd. The location was changed from Madurai to Chennai due to political and administrative reasons, aiming for a significant boost for the alliance. |