search

ഇത്തവണയും പരാതികളില്ലാതെ കലോത്സവം നടക്കട്ടെയെന്ന് മുഖ്യമന്ത്രി; രാഷ്ട്രീയ വിമർശനത്തിന് മറുപടി പറയാനില്ലെന്ന് സുരേഷ് ഗോപി

Chikheang The day before yesterday 11:51 views 513
  



തൃശൂർ ∙ ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവമായ കേരള സ്കൂൾ കലോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. 1956-ൽ 200 കുട്ടികളുമായി തുടങ്ങിയ മേള ഇന്ന് 14,000-ത്തിലധികം പ്രതിഭകൾ പങ്കെടുക്കുന്ന വലിയ വേദിയായി മാറിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു പരാതിക്കും ഇടനൽകാതെയാണ് കഴിഞ്ഞ കുറച്ചു വർഷങ്ങളായി കലോത്സവം നടക്കുന്നത്. ഇത്തവണയും അങ്ങനെയാവുമെന്ന് പ്രതീക്ഷിക്കുന്നു.

  • Also Read കലോത്സവ ഭക്ഷണപ്പുരയിൽ ഇന്നത്തെ സ്പെഷൽ: ദോശ പ്രോട്ടീൻ മാക്സ്; ഓരോ ദിവസത്തെയും വിഭവങ്ങൾ ഇങ്ങനെ..   


കല കേവലം ആനന്ദം നൽകാൻ മാത്രമല്ല, സാമൂഹിക യാഥാർഥ്യങ്ങളെ പൊളിച്ചെഴുതാൻ കൂടിയുള്ളതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കല മതേതരത്വവും ജനാധിപത്യവും കൊണ്ടുവന്നെന്നും ഇതിനു സ്കൂൾ കലോത്സവം പ്രധാന പങ്കുവഹിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ കലകളും എല്ലാവരുടേതുമായി മാറിയെന്നും മുഖ്യമന്ത്രി കലോത്സവ ഉദ്ഘാടന വേദിയിൽ പറഞ്ഞു.

  • Also Read മത്സരം വേണ്ട, ഉത്സവം മതി; ഇത്തവണത്തെ കലോത്സവം \“ഉത്തരവാദിത്ത കലോത്സവം\“   


∙ ഇത് കുട്ടികളുടെ വേദി, രാഷ്ട്രീയ വിമർശനങ്ങൾക്ക് മറുപടി പറയുന്നില്ല
    

  • സ്ട്രേഞ്ചർ തിങ്സ് വ്യത്യസ്തമാക്കിയത് ആ മൂന്ന് കാര്യങ്ങൾ; അദ്ഭുതക്കാഴ്ചയായി ‘വൺ ലാസ്റ്റ് അഡ്വഞ്ചർ’! ത്രില്ലർ സൈഫൈകൾ ഇഷ്ടമെങ്കിൽ ഇവ കൂടി കണ്ടോളൂ...
      

         
    •   
         
    •   
        
       
  • ‘വിധികർത്താക്കളുടെ ആ രേഖകൾ കിട്ടിയാൽ തട്ടിപ്പ് തടയാം; കലോത്സവത്തിൽ ഫസ്റ്റ് കിട്ടിയെന്ന് പറയാനും നാണക്കേട്’; നൃത്തപരിശീലനത്തിൽ നവ്യ ആ തീരുമാനമെടുത്തു!
      

         
    •   
         
    •   
        
       
  • കട്ടിലിൽ ഇരുന്ന് തയാറാക്കിയ ഈണം; എസ്.രമേശൻ നായരുടെ വരികൾ; യുവജനോത്സവത്തിലെ സമ്മാനപ്പാട്ട്: ശ്രീവത്സൻ ജെ.മേനോൻ എഴുതുന്നു: ‘തിരുക്കുരൽ’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


രാഷ്ട്രീയപരമായ വിമർശനങ്ങൾക്ക് കലോത്സവ വേദിയിൽ മറുപടി നൽകുന്നില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇതു കുട്ടികളുടെ വേദിയാണെന്നും, എല്ലാത്തിനും കൃത്യമായ മറുപടിയുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. വിദ്യാർഥികളിലെ കലാപ്രതിഭ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് കലോത്സവം ആരംഭിക്കുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേളയാണ് തൃശൂരിൽ നടക്കുന്നത്. കലോത്സവം വെറും മത്സരമല്ല. ഇത് ഐക്യത്തിന്റെ പ്രതീകമാണ്.

മുഖ്യമന്ത്രി പറഞ്ഞതു പോലെ വിജയം ആരുടെയും പരാജയത്തിനുമേൽ അല്ലെന്ന് എന്ന് തിരിച്ചറിയണം. സമ്മാനം ലഭിക്കാത്തതിന്റെ പേരിൽ കണ്ണീർ ഒഴുക്കരുത്. രാഷ്ട്രീയപരമായ വിമർശനങ്ങൾക്ക് ഇവിടെ വച്ച് മറുപടി നൽകുന്നില്ല. അതിനൊക്കെ വ്യക്തമായ ജനങ്ങൾക്ക് അറിയാവുന്ന മറുപടിയുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

25 വേദികളിലായി 15,000 കൗമാരപ്രതിഭകളാണ് ഇക്കുറി കലോത്സവത്തിൽ പങ്കെടുക്കുന്നത്. 250 ഇനങ്ങളിൽ അഞ്ചുദിവസം നടക്കുന്ന മത്സരങ്ങളുടെ പ്രധാന വേദി  തേക്കിൻകാട് മൈതാനിയിലെ \“സൂര്യകാന്തി\“ യാണ്. ജനുവരി 18നു കലോത്സവം സമാപിക്കും. English Summary:
64th Kerala School Kalolsavam: Kerala School Kalolsavam is set to begin in Thrissur. This youth festival is featuring 15,000 young talents across 25 venues and promises a five-day celebration of art and culture.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
161355