search

ബിജിമോൾ വരുമോ, പുതുമുഖമോ?; ആരെയിറക്കും സിപിഐ?: പീരുമേട് തിരിച്ചു പിടിക്കാൻ കോൺഗ്രസ്

deltin33 Yesterday 11:50 views 795
  



പീരുമേട്∙ വാഴൂർ സോമനു പകരക്കാരനായി ആരെ അവതരിപ്പിക്കുമെന്ന ആലോചനകളിൽ ആണ് ഇടുക്കിയിലെ സിപിഐ നേതൃത്വം. തോട്ടം തൊഴിലാളി മേഖലകളിൽ ശക്തമായ സ്വാധീനമുണ്ടായിരുന്ന വാഴൂർ സോമന്റെ വിയോഗവും തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടിക്കും മുന്നണിക്കും ഉണ്ടായ കനത്ത തിരിച്ചടിയും അതിജീവിച്ചു മണ്ഡലം നിലനിർത്തുക എന്ന ദൗത്യം കടുത്ത വെല്ലുവിളി നിറഞ്ഞതാണെന്ന ബോധ്യം സിപിഐ സംസ്ഥാന-ജില്ലാ നേതൃത്വങ്ങൾക്കുണ്ട്. അതുകൊണ്ടുതന്നെ വളരെ കരുതലോടെയായിരിക്കും ഇത്തവണ പാർട്ടി സ്ഥാനാർഥി നിർണയത്തിൽ തീരുമാനം കൈക്കൊള്ളുക.  

  • Also Read ജനപ്രതിനിധികൾ ശിക്ഷിക്കപ്പെട്ട് ജയിലിൽ; പയ്യന്നൂർ, തലശ്ശേരി നഗരസഭകളിൽ ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങുന്നു   


നിയമസഭാ സാമാജികനെന്ന നിലയിൽ ഔദ്യോഗിക പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ ജീവിതത്തിൽനിന്നു വിടവാങ്ങിയ വാഴൂർ സോമന് പകരം ആര് എന്ന ചർച്ചകൾ ആരംഭിക്കുമ്പോൾ സോമന്റെ കുടുംബത്തിന്റെ അഭിപ്രായം സിപിഐ തേടിയേക്കും. എംഎൽഎയുടെ നിര്യാണത്തെ തുടർന്ന് പീരുമേട്ടിൽ ഉപതിരഞ്ഞെടുപ്പ് നടന്നിരുന്നെങ്കിൽ സ്ഥാനാർഥിയെ വാഴൂർ സോമന്റെ കുടുംബത്തിൽനിന്നു തന്നെ അവതരിപ്പിക്കാനായിരുന്നു സാധ്യത. സോമന്റെ ഭാര്യ ബിന്ദു ഉപഭോക്തൃ തർക്ക പരിഹാര ഫോറം മുൻ അംഗമാണ്. അഭിഭാഷകനായ മകൻ സോബിൻ സിപിഐ ജില്ലാ കൗൺസിൽ അംഗമാണ്. മാധ്യമപ്രവർത്തകനായ ഇളയ മകൻ സോബിത്ത് എഐവൈഎഫ് നേതൃനിരയിലുണ്ട്.

  • Also Read തിരഞ്ഞെടുപ്പിനു മുൻപ് പിണറായി പറഞ്ഞു; ജനങ്ങളെ മനസ്സിലാക്കണം   


വരുമോ ബിജിമോൾ?

ഇപ്പോഴത്തെ സാഹചര്യത്തിൽ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പാർട്ടിയുടെ രണ്ട് മണ്ഡലം കമ്മിറ്റികൾ സംയോജിപ്പിച്ചു രൂപീകരിച്ച പീരുമേട് നിയോജകമണ്ഡലം കമ്മിറ്റി, അവിടെ ചർച്ച ചെയ്തു തയാറാക്കുന്ന സ്ഥാനാർഥി പട്ടിക മേൽഘടകങ്ങൾക്കു നൽകാനാണു തീരുമാനം. യുഡിഎഫിൽനിന്നു മണ്ഡലം തിരിച്ചുപിടിച്ചു തുടർച്ചയായി മൂന്നുതവണ നിലനിർത്തിയ ഇ.എസ്. ബിജിമോൾക്കു ഒരവസരം കൂടി ലഭിക്കുമോ എന്നതിൽ ആകാംക്ഷ നിലനിൽക്കുന്നുണ്ട്. പാർട്ടിയിൽ ഒരു വിഭാഗം മുൻ എംഎൽഎയെ പിന്തുണയ്ക്കും. എന്നാൽ ബിജിമോൾക്കു ഇളവ് നൽകി മത്സരിപ്പിക്കണമെങ്കിൽ സംസ്ഥാന നേതൃത്വം തീരുമാനിക്കണം.
    

  • സ്ട്രെസ്സ് കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ; വേണം ലൈംഗിക ബന്ധത്തിലും ശ്രദ്ധ; നിലാവും തണുത്ത കാറ്റും ദേഷ്യം കുറയ്ക്കുമോ?
      

         
    •   
         
    •   
        
       
  • അജിത്തിന് ബിജെപിയുടെ ‘രഹസ്യ’ ദൗത്യം? ലക്ഷ്യം ട്രിപ്പിൾ എൻജിൻ സർക്കാർ; കോടികൾ ‘മൂല്യമുള്ള’ കോർപറേഷൻ ആരു പിടിക്കും?
      

         
    •   
         
    •   
        
       
  • ആശ്വാസം, ആദ്യ 50ൽ ഇറാനില്ല; കേന്ദ്രത്തിന്റെ ഭയം ആ തുറമുഖം; ട്രംപിന്റെ 75% പിഴത്തീരുവ വന്നാൽ ഇന്ത്യയ്ക്ക് എന്തു സംഭവിക്കും?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


കഴിഞ്ഞ തവണ നിയോജകമണ്ഡലം കമ്മിറ്റി ശുപാർശ ചെയ്ത സ്ഥാനാർഥിപ്പട്ടികയിൽ ഇടം പിടിച്ചിരുന്ന സംസ്ഥാന കമ്മിറ്റിയംഗം ജോസ് ഫിലിപ്പിന്റെ പേര് ഇത്തവണയും ഉറപ്പായും ഉണ്ടാകും. ഇതിനിടെ, പീരുമേട്ടിലെ സിപിഐയിൽ നാളുകളായി തുടരുന്ന കടുത്ത വിഭാഗീയതയും അടുത്തയിടെ വലിയൊരു വിഭാഗം നേതാക്കൾ പാർട്ടി വിട്ടതും തിരഞ്ഞെടുപ്പിനെ ബാധിക്കാതിരിക്കാൻ മണ്ഡലത്തിലെ പാർട്ടി നേതാക്കളെ ഒഴിവാക്കുകയാണെന്നു സംസ്ഥാന നേതൃത്വം ചിന്തിച്ചാൽ ജില്ലാ സെക്രട്ടറി കെ.സലിംകുമാറിനു നറുക്ക് വീഴും. എൽഡിഎഫും പാർട്ടിയും ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടുമെന്നാണ് സലിംകുമാറിനെ പിന്തുണയ്ക്കുന്നവരുടെ വാദം.

  • Also Read ഇരിക്കൂറിൽ വീണ്ടും ‘കെസി യുഗം’ വരുമോ? അങ്ങനെ ഒരു മോഹമില്ലെന്ന് വേണുഗോപാൽ; തർക്കമില്ലാതെ തുടരാൻ സജീവ് ജോസഫ്   


ഇത്തവണ പിടിച്ചെടുക്കാൻ കോൺഗ്രസ്

മണ്ഡലത്തിൽ വ്യക്തമായ മേധാവിത്വം ഉണ്ടായിട്ടും കഴിഞ്ഞ നാലു തവണയായി ജയിക്കാൻ കഴിയാത്തത് കോൺഗ്രസിനെ അലട്ടുന്നുണ്ട്. തദേശ തിരഞ്ഞെടുപ്പിൽ ഒൻപതു പഞ്ചായത്തുകളിൽ വണ്ടിപ്പെരിയാറിൽ മാത്രം ആണ് എൽഡിഎഫിനു ഭൂരിപക്ഷം നേടാനായത്. ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ മുഴുവൻ പിടിച്ചതിനൊപ്പം മഹാ ഭൂരിപക്ഷം ബ്ലോക്ക് പഞ്ചായത്ത് സീറ്റുകളും യുഡിഎഫ് പിടിച്ചെടുത്തിരുന്നു. അതുകൊണ്ടുതന്നെ മണ്ഡലം ഇത്തവണ പിടിക്കാമെന്ന വിശ്വാസത്തിലാണ് കോൺഗ്രസ്. പിഴവുകൾ ആവർത്തിക്കാതിരിക്കാൻ എല്ലാ വശങ്ങളും പരിശോധിച്ചു മാത്രമേ സ്ഥാനാർഥിയെ കോൺഗ്രസ് നിശ്ചയിക്കൂ.  

നിരവധിപ്പേരുടെ പേരുകളാണ് കോൺഗ്രസ് സ്ഥാനാർഥിത്വത്തിനായി ഉയർന്നുകേൾക്കുന്നത്. കെപിസിസി വൈസ് പ്രസിഡന്റ് റോയി. കെ. പൗലോസ്, ഡിസിസി പ്രസിഡന്റ് സി.പി. മാത്യൂ, കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ, രാഷ്ട്രിയകാര്യ സമിതിയംഗം ജോസഫ് വാഴയ്ക്കൻ കഴിഞ്ഞ രണ്ടു തവണയും സ്ഥാനാർഥിയായിരുന്ന സിറിയക് തോമസ് എന്നി പേരുകൾ സജീവമായി ചർച്ചയിലുണ്ട്.

ഇനിയില്ല ആഗസ്തി

മുൻ എംഎൽഎ ഇ.എം.ആഗസ്തി ഇനി തിരഞ്ഞെടുപ്പ് രാഷ്ട്രിയത്തിലേക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ആഗസ്തി ക്യാംപ് ഡിസിസി സെക്രട്ടറി ഷാജി പൈനാടത്തിനെ ഉയർത്തി കാട്ടാനിടയുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ഡീൻ കുര്യാക്കോസ് എം പി എന്നിവരുമായി ഏറെയടുപ്പമുള്ള ഡിസിസി സെക്രട്ടറി ബിജോ മാണിക്കായും ചരടുവലികൾ നടക്കുന്നുവെന്നാണ് വിവരം. English Summary:
CPI Search for a Successor in the absence of Vazhoor Soman in Peerumade: Key parties like CPI and Congress are strategizing to secure the constituency, with candidate selection being crucial. The election\“s outcome will likely influence the political dynamics in Idukki.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470045