സിനോപ് (ബ്രസീൽ) ∙ ഒൻപത് വയസ്സുകാരനെ ക്രൂരമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസിൽ തടവ് കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതിയെ, 24 മണിക്കൂറിനുള്ളിൽ മുഖംമൂടി ധരിച്ച സംഘം തെരുവിൽ വെടിവെച്ചുകൊന്നു. 46 വയസ്സുകാരനായ ജോവോ ഫെരേര ഡാ സിൽവയാണ് കൊല്ലപ്പെട്ടത്. ബ്രസീലിയൻ സംസ്ഥാനമായ മാറ്റോ ഗ്രോസോയിലെ സിനോപ് നഗരത്തിൽ ഡിസംബർ 10നാണ് സംഭവം നടന്നത്.
- ‘മണിക്കൂറിനൊരു ഭർത്താവ്’ തരംഗത്തിന് വൻ ഡിമാൻഡ്; ദുബായിൽ 125 നില കെട്ടിടത്തിന് മുകളിലെ ഭീമൻ വിമാനത്തിന് പിന്നിലെ ചതി US News
- മകളുടെ വളകാപ്പ് ചടങ്ങിലും \“വിധവ\“ എന്ന ലേബലിൽ മാറിനിൽക്കേണ്ടി വന്നു, ചേർത്തുപിടിച്ചത് യുഎഇ; സമൂഹം കൽപ്പിച്ചുതന്ന \“കുലസ്ത്രീ\“ പട്ടം ഇനി വേണ്ട Gulf News
വെളുത്ത ടി-ഷർട്ടും ജീൻസും ധരിച്ച് ഒരു ഗസ്റ്റ് ഹൗസിൽ നിന്ന് പുറത്തിറങ്ങിയ ഫെരേര ഡാ സിൽവയെ തോക്കുധാരികൾ പിന്തുടരുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. കറുത്ത തൊപ്പിയും ജമ്പറും ധരിച്ച ഒരാൾ പിന്നിൽ നിന്ന് തോക്ക് ചൂണ്ടി സമീപിക്കുകയും, സമാന വസ്ത്രം ധരിച്ച രണ്ടാമൻ മറ്റുള്ളവരെ സംഭവസ്ഥലത്ത് നിന്ന് അകറ്റി നിർത്തുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം.
നിമിഷങ്ങൾക്കുള്ളിൽ ഫെരേര ഡാ സിൽവയെ വെടിവെച്ച് വീഴ്ത്തിയ ശേഷം അക്രമികൾ ഓടി രക്ഷപ്പെട്ടു. മൂന്ന് ബുള്ളറ്റ് കവറുകൾ സംഭവസ്ഥലത്ത് നിന്ന് പൊലീസ് കണ്ടെടുത്തു. 2005 ഒക്ടോബറിലാണ് ഒൻപത് വയസ്സുകാരനെ ഫെരേര ഡാ സിൽവ ക്രൂരമായി കൊലപ്പെടുത്തിയത്. നിർമാണത്തിലിരുന്ന വീട്ടിലേക്ക് കുട്ടിയെ പ്രലോഭിപ്പിച്ചു കൊണ്ടുപോയി ആക്രമിക്കുകയും മൃതദേഹം കുഴിച്ചുമൂടുകയുമായിരുന്നു.
മറ്റൊരു കുട്ടിയെ ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ അന്ന് പൊലീസിന്റെ പിടിയിലായത്. ആദ്യം കുറ്റം സമ്മതിച്ചെങ്കിലും പിന്നീട് കോടതിയിൽ ഇയാൾ മൊഴി മാറ്റിയിരുന്നു. 42 വർഷത്തെ കഠിനതടവിന് ശേഷം കോടതി ഉത്തരവ് പ്രകാരം ഓസ്വാൾഡോ ഫെരേര ലെയ്റ്റ് ജയിലിൽ നിന്നാണ് ഇയാൾ അടുത്തിടെ മോചിതനായത്.
ഫെരേര ഡാ സിൽവയുടെ മരണവാർത്തയറിഞ്ഞപ്പോൾ വേദനയും ആശ്വാസവും ഒരുപോലെ അനുഭവപ്പെട്ടതായി കുട്ടിയുടെ അമ്മ പറഞ്ഞു. ‘നീതി ലഭിച്ചു, പക്ഷേ ഒരുപാട് വൈകിപ്പോയി. എന്റെ മകൻ മരിച്ചു, അവന് ഇനി തിരിച്ചുവരാൻ കഴിയില്ല. പക്ഷേ, അയാൾ ഇനി മറ്റൊരു കുട്ടിയെയും കൊല്ലില്ല എന്നതിൽ എനിക്ക് സന്തോഷമുണ്ട്. അവനെ കൊല്ലാൻ എനിക്ക് അവസരം ലഭിച്ചിരുന്നെങ്കിൽ ഒരു അമ്മയെന്ന നിലയിൽ ഞാനത് ചെയ്യുമായിരുന്നു’– അവർ പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. English Summary:
Child killer Joao Ferreira da Silva was murdered shortly after his release from prison. He had served 42 years for the gruesome murder of a nine-year-old. Police are investigating the vigilante killing in Sinop, Brazil. |