search

സ്വർണക്കൊള്ളയല്ല, തിരഞ്ഞെടുപ്പിൽ തിരിച്ചടിച്ചത് യോഗിയുടെ കത്ത്; നേതാക്കള്‍ക്ക് അധികാരമോഹമെന്നും സിപിഎമ്മിൽ വിമർശനം

cy520520 11 hour(s) ago views 476
  



കോട്ടയം ∙ തദ്ദേശതിരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിന്റെ പ്രകടനത്തെ ശബരിമല സ്വർണക്കൊള്ള വിവാദം കാര്യമായി ബാധിച്ചില്ലെന്നും അതേസമയം, ആഗോള അയ്യപ്പ സംഗമത്തിൽ യുപി മുഖ്യമന്ത്രി ബിജെപിയുടെ യോഗി ആദിത്യനാഥിന്റെ കത്ത് പ്രാധാന്യത്തോടെ വായിച്ചതു രാഷ്ട്രീയമായി തിരിച്ചടിച്ചെന്നും സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി യോഗത്തിൽ വിമർശനം. അയ്യപ്പ സംഗമം നടന്നപ്പോൾ കത്തുവായിച്ച ദേവസ്വം മന്ത്രി വി.എൻ. വാസവൻ കൂടി പങ്കെടുത്ത യോഗത്തിലാണു വിമർശനം ഉയർന്നത്. സിപിഎം – ബിജെപി അന്തർധാര എന്ന പ്രചാരണത്തിന് ഇതു ശക്തി പകർന്നു. യോഗി ആദിത്യനാഥ് നേരിട്ടെത്തി പ്രസംഗിച്ചിരുന്നെങ്കിൽപ്പോലും ഇത്രയും തിരിച്ചടിയുണ്ടാകില്ലായിരുന്നെന്നും അഭിപ്രായം ഉയർന്നു. സംസ്ഥാന അതിഥിയായി ഒരു മുഖ്യമന്ത്രി എത്തുന്നതിൽ കവിഞ്ഞ പ്രാധാന്യം അതിന് ഉണ്ടാകുമായിരുന്നില്ലെന്നുമാണ് വിമർശനം.

  • Also Read ശബരിമല സ്വര്‍ണക്കവര്‍ച്ചക്കേസ് പ്രതികള്‍ക്കു സോണിയാ ഗാന്ധിയെ കാണാന്‍ എങ്ങനെ അവസരം ലഭിച്ചു: മുഖ്യമന്ത്രി   


തിരഞ്ഞെടുപ്പിൽ പാർട്ടിക്കു കോട്ടം സംഭവിച്ചെന്നും യോഗം വിലയിരുത്തി. ലോക്കൽ, ഏരിയ സെക്രട്ടറിമാർ മത്സരിക്കേണ്ട എന്ന തീരുമാനം പല സ്ഥലത്തും പാലിച്ചില്ല. നേതാക്കൾക്ക് പാർലമെന്ററി വ്യാമോഹം വർധിച്ചു. ഇതു ക്ഷീണമുണ്ടാക്കി. ചില സ്ഥലങ്ങളിൽ സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കാനുള്ള നീക്കം പാളി. ഇങ്ങനെ മത്സരിച്ച ഭൂരിഭാഗം പേരും തോറ്റു. സ്വതന്ത്ര ചിഹ്നത്തിൽ മത്സരിച്ച പാർട്ടി അംഗങ്ങളോടു വിശദീകരണം തേടും. വിവിധ മേഖലകളിൽ പ്രശസ്തരായ പൊതു സ്വതന്ത്രരെ മത്സരിപ്പിക്കുന്ന രീതിയിലും വീഴ്ചയുണ്ടായി. ഇതും തിരിച്ചടിയാണ്. ബ്ലോക്ക് പഞ്ചായത്തുകൾക്കു വേണ്ടത്ര പ്രാധാന്യം നൽകാത്തതാണ് അവിടെ ഭൂരിഭാഗം എണ്ണത്തിലും ഭരണം നഷ്ടപ്പെടുത്തിയത്.

  • Also Read \“ഇത് വിഘടനവാദ സംഘടനകൾ പോലും ഉന്നയിക്കാത്ത ആവശ്യം, മുഖ്യമന്ത്രി ആ സ്ഥാനത്തിന് യോഗ്യനല്ല\“; നേറ്റിവിറ്റി കാര്‍ഡ് പ്രഖ്യാപനത്തിൽ രാജീവ് ചന്ദ്രശേഖർ   


ഭരണമുണ്ടായ പഞ്ചായത്തുകളിൽ അതു നഷ്ടമായതു ഭരണത്തിലെ പ്രശ്നങ്ങളാണോ എന്നു പരിശോധിക്കും. തിരഞ്ഞെടുപ്പിൽ ഗുണകരമല്ലാത്ത പ്രവർത്തനങ്ങൾ പാർട്ടി അംഗങ്ങളിൽ നിന്നുണ്ടായെന്നും വിമർശനം ഉയർന്നു. താഴെത്തട്ട് വരെ പഠനം നടത്തി ജില്ലാ കമ്മിറ്റി ക്രോഡീകരിക്കുന്ന റിപ്പോർട്ട് സംസ്ഥാന കമ്മിറ്റിക്കു നൽകും. ഇവിടെ ചർച്ച ചെയ്തു തിരികെ നൽകുന്ന റിപ്പോർട്ടിൽ നടക്കുന്ന ചർച്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം പങ്കെടുക്കും. നിയമസഭാ തിരഞ്ഞെടുപ്പിന് ഇപ്പോഴുള്ള വീഴ്ചകൾ പരിഹരിച്ചു മുന്നോട്ടു പോകണമെന്നും യോഗത്തിൽ നിർദേശം ഉയർന്നു. അയ്യപ്പ സംഗമത്തിന് അതിന്റെ ലക്ഷ്യം നിറവേറ്റാന്‍ കഴിയട്ടെയെന്നാണ് യോഗി ആദിത്യനാഥ് ആശംസ അറയിച്ചിരുന്നത്.
    

  • ബോളിവുഡ് സുന്ദരിയെ മോഹിച്ച തമിഴ്‌നാട്ടുകാരൻ; തോക്കെടുക്കാതെ ബോംബെയെ വിറപ്പിച്ച ഡോൺ; അച്ഛന്റെ മരണം പോലുമറിയാതെ ആ മകൾ
      

         
    •   
         
    •   
        
       
  • ക്രിസ്മസ് സമ്മാനമായി ‘കൊൺസാദ്’, കൊച്ചി സ്റ്റൈൽ ‘മുസ്താഡ്ത്’; ഇഞ്ചിവാസനയില്‍ ഒളിപ്പിച്ച ‘ഒ.ടി’: ഇത് ഫോർട്ടുകൊച്ചിയിലെ യൂറോപ്യൻ ക്രിസ്മസ്
      

         
    •   
         
    •   
        
       
  • 30 വർഷം മുൻപ് ആയുർവേദ ചികിത്സയിൽ യുവതി എച്ച്ഐവി നെഗറ്റീവ്?; പീഡിപ്പിക്കപ്പെട്ട അമ്മയിൽനിന്ന് എയ്ഡ്‌സ് ബാധിച്ച ആ 6 വയസ്സുകാരി...
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
CPM Evaluates Election Performance: The CPM criticism focuses on the Yogi Adityanath letter controversy impacting local elections in Kerala. The party attributes electoral setbacks to the letter read at the Ayyappa Sangamam and internal issues like leaders\“ parliamentary ambitions, resulting in independent contests.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156454