search

കെ‍ാല്ലുന്ന കേരളം; തല്ലുന്ന പെ‍ാലീസ്

LHC0088 3 hour(s) ago views 417
  



ഒരേ ദിവസം കേരളം കേട്ട രണ്ടു സംഭവങ്ങൾ; രണ്ടും മനുഷ്യത്വം മറന്നവർ ചെയ്ത ക്രൂരകൃത്യങ്ങൾ. പരിഷ്‌കൃതമെന്നും സംസ്‌കാരസമ്പന്നമെന്നുമൊക്കെ പറഞ്ഞുകെ‍ാണ്ടിരിക്കുന്ന കേരളീയസമൂഹത്തിൽ ഇങ്ങനെയുള്ള ഹൃദയശൂന്യരും ഉണ്ടെന്നതിൽ നാം ലജ്‌ജിക്കണം.

പാലക്കാട് വാളയാറിൽ ആൾക്കൂട്ടക്കലി അതിഥിത്തൊഴിലാളിയുടെ ജീവനെടുത്തതും എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെത്തിയ ഗർഭിണിയെ പെ‍ാലീസ് ഉദ്യോഗസ്ഥൻ മർദിച്ചതും കേരളത്തെയാകെ നാണംകെടുത്തുന്നു. ഈ നാട്ടിൽനിന്നു കളഞ്ഞുപോകുന്ന നന്മമനസ്സ് എവിടെനിന്നാണ് ഇനി കണ്ടെടുക്കേണ്ടതെന്ന് ഉള്ളുരുകി ചോദിച്ചുപോകുകയാണു നമ്മൾ.

ബന്ധിതനും നിസ്സഹായനുമായി നിൽക്കുന്ന, അട്ടപ്പാടി ചിണ്ടേക്കി ഊരിലെ മധു എന്ന ആദിവാസി യുവാവിന്റെ ദൈന്യമുഖം നമ്മെ ഇപ്പോഴും മുറിവേൽപിക്കുന്നു. മാനസിക വെല്ലുവിളി നേരിട്ടിരുന്ന മധു ആൾക്കൂട്ട ആക്രമണത്തെത്തുടർന്നു കൊല്ലപ്പെട്ടത് 2018 ഫെബ്രുവരി 22ന് ആണ്.  
    

  • REFLECTIONS 2025 ഒറ്റപ്പാലത്തെ തനിച്ചാക്കി പടിയിറങ്ങിയ ‘ലക്ഷ്മി’; ‘പരംസുന്ദരി’ പോലും പകച്ചുപോയ വർഷം; ബോളിവുഡിലെ കോടിപതിയുടെയും കഥ
      

         
    •   
         
    •   
        
       
  • കുഞ്ഞുകാര്യങ്ങളിൽ ആണുങ്ങളെക്കാൾ കൂടുതലായി പെണ്ണുങ്ങൾ ശ്രദ്ധിക്കുന്നത് എന്തുകൊണ്ടായിരിക്കും?– വിനോയ് തോമസ് എഴുതുന്നു
      

         
    •   
         
    •   
        
       
  • സിനിമകൾ ‘വെട്ടിയത്’ കേന്ദ്രമോ ചലച്ചിത്ര അക്കാദമിയോ? ‘എഡിറ്റ്’ ചെയ്യാതെ മേളയിൽ ‘കട്ട്’ ഇല്ലാതെ തർക്കം: ‘കാൽപനികി’ന് സംഭവിച്ചതെന്ത്?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


മധുവിന്റെ ദുർവിധി ആവർത്തിക്കാതിരിക്കാൻ എന്താണു വഴിയെന്ന ചോദ്യം പെ‍ാതുസമൂഹത്തിനുമുന്നിൽ മുഴങ്ങുമ്പോഴാണ് അതിന്റെ ആവർത്തനം കാണേണ്ടിവരുന്നത്. ബുധനാഴ്ച വൈകിട്ട് വാളയാർ അട്ടപ്പള്ളത്ത് മോഷ്ടാവെന്ന സംശയത്തിന്റെ പേരിൽ ആൾക്കൂട്ടം ക്രൂരമായി തല്ലിയ അതിഥിത്തൊഴിലാളി ഛത്തീസ്ഗഡ് ബിലാസ്പുർ സ്വദേശി രാമനാരായൺ ഭയ്യാർ മരിച്ചപ്പോൾ കേരളത്തിന് ഒരിക്കൽക്കൂടി തലകുമ്പിട്ടുനിൽക്കേണ്ടിവന്നു.

ആദിവാസിയെയും അതിഥിത്തെ‍ാഴിലാളിയെയും കാണുമ്പോൾ മോഷ്ടാവെന്നു വിളിക്കാൻ തോന്നുന്ന, സംഘം ചേർന്നു മർദിക്കാൻ തോന്നുന്ന അധമ മാനസികാവസ്ഥയ്ക്കു മാറ്റമുണ്ടാകുകതന്നെവേണം. കുറ്റം ചെയ്തെന്നു സംശയം തോന്നിയാൽ നിയമസംവിധാനങ്ങൾക്കു വിട്ടുകൊടുക്കാതെ വളഞ്ഞുവച്ചു ചോദ്യംചെയ്തും മർദിച്ചും അ‘നീതി’ നടപ്പാക്കുന്ന ആൾക്കൂട്ട അഹങ്കാരത്തിന് എത്രയുംവേഗം അറുതിവരുത്തിയേതീരൂ. ഇതരസംസ്ഥാനക്കാർക്കു നേരെയുള്ള ആൾക്കൂട്ട ആക്രമണങ്ങൾ തടയാനുള്ള നടപടി സ്വീകരിക്കാൻ എല്ലാ സ്റ്റേഷൻ ഹൗസ് ഓഫിസർമാർക്കും സംസ്ഥാന പൊലീസ് മേധാവി കർശന നിർദേശം നൽകണമെന്ന് കഴിഞ്ഞ വർഷം മേയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ആവശ്യപ്പെട്ടതുകൂടി ഇതോടുചേർത്തോർമിക്കാം.

തൃശൂർ ചൊവ്വന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവിനെ 2023 ഏപ്രിൽ 5ന് പൊലീസ് സ്റ്റേഷനിൽ എസ്ഐ അടക്കം 4 പൊലീസുകാർ ക്രൂരമായി മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞ സെപ്റ്റംബറിൽ പുറത്തുവന്നതിനെത്തുടർന്നു കേരള മനസ്സാക്ഷിക്കുണ്ടായ ഞെട്ടൽ നിലനിൽക്കുമ്പോഴാണ് അടുത്ത പെ‍ാലീസ് മർദനത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 2024 ജൂൺ 20ന്, കസ്റ്റഡിയിലെടുത്ത ഭർത്താവിന്റെ കാര്യം അന്വേഷിക്കാൻ കൈക്കുഞ്ഞുങ്ങളായ ഇരട്ടക്കുട്ടികളുമായി എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെത്തിയ ഗർഭിണിയെ അന്ന് എസ്എച്ച്ഒ ആയിരുന്ന ഉദ്യോഗസ്ഥൻ നെഞ്ചത്തു തള്ളുകയും കരണത്തടിക്കുകയുമായിരുന്നു. ദൃശ്യങ്ങൾ പുറത്തുവന്നതിനെത്തുടർന്ന് ആ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു.

മർദനമേറ്റ വനിതയ്ക്കും ഭർത്താവിനും നീണ്ട നിയമയുദ്ധത്തിനൊടുവിൽ ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണു സിസിടിവി ദൃശ്യങ്ങൾ ലഭിച്ചത്. ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഡിജിപിയോടു റിപ്പോർട്ട് തേടിയ മുഖ്യമന്ത്രി, നിലവിൽ അരൂർ എസ്എച്ച്ഒ ആയ പ്രതിക്കെതിരെ നടപടിയെടുക്കാൻ നിർദേശിക്കുകയായിരുന്നു. മർദിച്ചശേഷം യുവതിക്കെതിരെ കള്ളക്കേസെടുക്കുകയും പൊലീസിന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തിയെന്ന കുറ്റം ചുമത്തി ഭർത്താവിനെ റിമാൻഡ് ചെയ്യുകയും ചെയ്തിട്ടും പെ‍ാലീസ് തുടർന്ന പ്രാകൃതമായ പക ഈ സംഭവത്തിന് അതീവ ഗൗരവമാനം നൽകുന്നു. മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി നൽകിയെങ്കിലും സ്പെഷൽ ബ്രാഞ്ച് നൽകിയ അന്വേഷണ റിപ്പോർട്ട് പൊലീസുകാരെ സംരക്ഷിച്ചുള്ളതായതിനാൽ നടപടിയുണ്ടായില്ല.

ജോലിയുടെ മഹത്വം തിരിച്ചറിയുന്ന ബഹുഭൂരിപക്ഷം പേരിലും കളങ്കം വീഴ്ത്തി പെ‍ാലീസിലെ ചിലർ നടത്തുന്ന ഇത്തരം അഴിഞ്ഞാട്ടം വച്ചുപെ‍ാറുപ്പിക്കരുതെന്ന് ഓർമിപ്പിക്കുകയാണ് ഈ സംഭവവും.

ദൃശ്യങ്ങളും തെളിവുകളും പുറത്തുവരാത്ത സംഭവങ്ങളിൽ എത്രയെത്ര നിരപരാധികളെയാണു പൊലീസിലെ ക്രിമിനലുകൾ ക്രൂരമായി മർദിച്ചിട്ടുണ്ടാകുക എന്ന ചോദ്യം ഉയരുകയാണിപ്പോൾ. വകുപ്പുതല അന്വേഷണങ്ങൾക്കും പതിവു നടപടികൾക്കും അപ്പുറത്ത്, ഇത്തരം ക്രൂരതകൾ എന്നേക്കുമായി അവസാനിപ്പിക്കാനുള്ള വഴിയാണു സർക്കാരും പൊലീസും തേടേണ്ടത്. English Summary:
From Walayar to Ernakulam: A Day of Shame as Mob and Police Turn Violent
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158504