search

സൂക്ഷിച്ചാൽ സങ്കടപ്പെടേണ്ട; വൈറലായ സങ്കടചിത്രത്തിന്റെ പിന്നിലുണ്ട് ഒരു തിരക്കഥ

Chikheang 5 hour(s) ago views 265
  



ലക്ഷക്കണക്കിനാളുകളുടെ ഹൃദയം കവർന്ന ഒരു വിഡിയോയുടെ കഥ പറയാം. വാട്സാപ് ഗ്രൂപ്പുകളിലും ടെലിവിഷൻ ചാനലുകളിലും വന്ന ആ വിഡിയോ ഇനിയും കണ്ടിട്ടില്ലെങ്കിൽ ഇവിടെ കൊടുത്തിട്ടുള്ള ക്യുആർ കോഡ് സ്കാൻ ചെയ്താൽ മതി.

  • Also Read നന്മ നിറഞ്ഞവൻ ശ്രീനിവാസൻ: കലൂർ ഡെന്നിസ് എഴുതുന്നു   


കാറിൽ വിവാഹമണ്ഡപത്തിലേക്കു പോകുന്ന യുവതി. വിവാഹത്തിനു മുൻപ് യുവതിക്ക് കാമുകനെ അവസാനമായൊന്നു കാണണം. അയാൾ വരുന്ന വഴിയിലേക്കു വണ്ടി വിടാനാണ് ഡ്രൈവറോട് അവർ ആവശ്യപ്പെടുന്നത്. കാമുകൻ റോഡിലൂടെ നടന്നുവരുന്നു. കാറിൽ‍നിന്നിറങ്ങിയോടി യുവതി കാമുകനെ ആലിംഗനം ചെയ്യുന്നു. തിരികെ കാറിലെത്തുമ്പോൾ യുവതിയോടു ഡ്രൈവർ പറയുന്നുണ്ട്, ‘മാഡം തീരുമാനമെടുക്കാൻ ഇപ്പോഴും സമയമുണ്ട്.’ എന്നാൽ, യുവതി വിവാഹത്തിൽനിന്നു പിന്മാറാൻ തയാറാകുന്നില്ല. ഇത്രയുമാണു വിഡിയോയിലുള്ളത്.

രണ്ടു രീതിയിലാണ് ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായത്. വീട്ടുകാരുടെ താൽപര്യം അംഗീകരിച്ച് പ്രണയം ഉപേക്ഷിച്ച് മറ്റൊരു വിവാഹത്തിനു തയാറാകുന്ന യുവതിയുടെ ത്യാഗത്തെ അഭിനന്ദിക്കുകയാണ് ഒരുവിഭാഗം. യുവതിയുടെ ഇഷ്ടം അംഗീകരിക്കാതെ അവളെ മറ്റൊരു വിവാഹത്തിലേക്കു തള്ളിവിടുന്ന വീട്ടുകാരുടെ ക്രൂരതയോടുള്ള എതിർപ്പാണ് ഒരു വിഭാഗത്തെ ആകർഷിച്ചത്.
    

  • REFLECTIONS 2025 ഒറ്റപ്പാലത്തെ തനിച്ചാക്കി പടിയിറങ്ങിയ ‘ലക്ഷ്മി’; ‘പരംസുന്ദരി’ പോലും പകച്ചുപോയ വർഷം; ബോളിവുഡിലെ കോടിപതിയുടെയും കഥ
      

         
    •   
         
    •   
        
       
  • കുഞ്ഞുകാര്യങ്ങളിൽ ആണുങ്ങളെക്കാൾ കൂടുതലായി പെണ്ണുങ്ങൾ ശ്രദ്ധിക്കുന്നത് എന്തുകൊണ്ടായിരിക്കും?– വിനോയ് തോമസ് എഴുതുന്നു
      

         
    •   
         
    •   
        
       
  • സിനിമകൾ ‘വെട്ടിയത്’ കേന്ദ്രമോ ചലച്ചിത്ര അക്കാദമിയോ? ‘എഡിറ്റ്’ ചെയ്യാതെ മേളയിൽ ‘കട്ട്’ ഇല്ലാതെ തർക്കം: ‘കാൽപനികി’ന് സംഭവിച്ചതെന്ത്?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ചുരുക്കിപ്പറഞ്ഞാൽ, ഇന്ത്യയിൽ വളരെ പരിചിതമായ ഒരു സാഹചര്യം. ഒരുദിവസം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട വിഡിയോ വളരെപ്പെട്ടെന്നു തരംഗമായി. ഉത്തരേന്ത്യയിലെ ചില ചാനലുകളിൽ വാർത്ത പോലുമായി. പക്ഷേ, ആരാണ് ഈ യുവതി, ആരെടുത്തതാണ് വിഡിയോ എന്നൊന്നും ആർക്കും ഒരുപിടിയുമില്ലായിരുന്നു.

ഇത്രയും വായിച്ചുവന്നപ്പോൾ, ഈ പംക്തിയുടെ സ്വഭാവംവച്ച്, ഈ വിഡിയോ ഒറിജിനൽ അല്ലെന്നും നിർമിതബുദ്ധി (എഐ) ഉപയോഗിച്ചു ചമച്ചതായിരിക്കുമെന്നും‌ സംശയം തോന്നി അല്ലേ? ആ സംശയം വേണ്ട. സംഗതി എഐ അല്ല, ഒറിജിനൽ വിഡിയോ തന്നെയാണ്.

എന്നാൽ, കഥ അവിടെ തീരുന്നില്ല. യഥാർഥ സംഭവമെന്നരീതിയിൽ നാടാകെ പരന്ന ഈ വിഡിയോ പക്ഷേ, സ്ക്രിപ്റ്റഡ് ആയിരുന്നു. അതായത് സിനിമയൊക്കെപ്പോലെ തിരക്കഥയനുസരിച്ചു ചിത്രീകരിച്ച ഒരു ഹ്രസ്വകഥ! വിഡിയോ തയാറാക്കിയ ആരവ് മാവി ഇക്കാര്യം വെളിപ്പെടുത്തിയപ്പോഴാണ് എല്ലാവർക്കും അബദ്ധം മനസ്സിലായത്. ഇൻസ്റ്റഗ്രാമിൽ chalte_phirte098 എന്ന അക്കൗണ്ടിൽ വിഡിയോകൾ ചെയ്യുന്ന ആരവ് തന്നെക്കുറിച്ചു പറയുന്നതിങ്ങനെ: ഹൃദയവേദനകളെ ഞാൻ അനശ്വരമായ കഥകളാക്കുന്നു! അതായത്, കക്ഷി ഇത്തരം സംഭവങ്ങളുടെ വിഡിയോകൾ തയാറാക്കി മനുഷ്യനെ കരയിപ്പിക്കുന്ന ആളാണെന്ന്!

വധു അവസാനമായി കാമുകനെ കാണുന്ന വിഡിയോയുടെ കഥ നേരിട്ടു പറയുന്ന മറ്റൊരു വിഡിയോ ആരവ് തന്നെ പിന്നീട് പോസ്റ്റ് ചെയ്തു. ‘പലരും തങ്ങളുടെ പലതരം സങ്കടകഥകൾ എന്നോടു പറയും. ചിലതൊക്കെ ഞാൻ വിഡിയോ ആക്കും. വിഡിയോ ഞാൻ ചിത്രീകരിക്കുന്നതാണെങ്കിലും അതിലെ സങ്കടം യഥാർഥമാണ്’ – ആരവ് പറയുന്നു.

അല്ലെങ്കിലും സങ്കടമടക്കമുള്ള വികാരങ്ങൾ യാഥാർഥ്യം തന്നെയാണല്ലോ. അതുകൊണ്ട്, തിരക്കഥവച്ചു വിഡിയോ ചെയ്ത ആരവിനോട് വേണമെങ്കിൽ നമുക്കു ക്ഷമിക്കാം. പക്ഷേ, ഇത്തരം വിഡിയോകൾ കണ്ടാൽ കണ്ണടച്ചു വിശ്വസിക്കരുതെന്ന പാഠം മറക്കാതിരുന്നാൽ മതി. English Summary:
Vireal: Viral wedding video sensation has taken over social media, showcasing a bride\“s emotional farewell to her boyfriend. The clip, initially perceived as a real-life event, was later revealed to be a scripted short film by Arav Mavi. Be careful what you believe on the internet.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160430