തിരുവനന്തപുരം ∙ പ്രളയത്തിൽ റോഡുകൾ തകരുന്നത് പ്രതിരോധിക്കാൻ കേരളത്തിന് ഒഡീഷ മാതൃക. കാലാവസ്ഥാ മാറ്റത്തിന്റെ സാഹചര്യത്തിൽ ഭാവിയിലെ അതിവർഷവും പ്രളയവും നേരിടാൻ റോഡുകളെ സജ്ജമാക്കുകയാണു ലക്ഷ്യം. പ്രളയപ്രതിരോധ ശേഷിയുള്ള റോഡ് രൂപകൽപനയുടെ സാധ്യതകളും സാങ്കേതിക സഹായവും പഠിക്കാൻ കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ട് (കെഎസ്ടിപി) വിദഗ്ധ സംഘം ഞായറാഴ്ച ഒഡീഷയിലേക്ക് പുറപ്പെടും. 20 വരെയാണ് സന്ദർശനം.
പ്രധാന ദേശീയ–സംസ്ഥാന പാതകളിലും ഗ്രാമീണ റോഡുകളിലും വെള്ളപ്പൊക്കത്തെ പ്രതിരോധിക്കാൻ ഒഡീഷയിൽ നടപ്പാക്കിയ സാങ്കേതികവിദ്യ കേരളത്തിന്റെ ഭൂമിശാസ്ത്രത്തിനു യോജിക്കുമോയെന്നു പരിശോധിക്കും. തുടർച്ചയായ പ്രളയം റോഡുകളെ തകർക്കുന്നത് ഒഴിവാക്കാനാണ് ഒഡീഷ പ്രളയത്തെ അതിജീവിക്കുന്ന റോഡ് നിർമാണ രീതി സ്വീകരിച്ചത്. ദീർഘകാലം നിലനിൽക്കുന്ന, ചെലവു കുറഞ്ഞ, ഗുണമേന്മ ഉറപ്പാക്കുന്നതാണ് ഈ റോഡ് നിർമാണ രീതികൾ.
ഒഡീഷ മോഡൽ ഇങ്ങനെ
∙ പരിസരത്തേക്കാൾ ഉയരത്തിലായിരിക്കും റോഡ്. മഴവെള്ളം വേഗം ഒഴുകിപ്പോകാൻ ഇരുവശത്തും ഡ്രെയ്നേജ് സംവിധാനം. മഴക്കാലത്ത് വെള്ളം പാതകൾക്കടിയിലേക്ക് ഇറങ്ങാതിരിക്കാൻ കനാൽ. വെള്ളമൊഴുക്ക് താങ്ങാൻ കഴിയുന്ന ബിറ്റുമിനും ഉയർന്ന നിലവാരമുള്ള മറ്റു നിർമാണ സാമഗ്രികളും. സ്ഥിരമായി വെള്ളക്കെട്ടിൽ കിടക്കുന്ന പാലങ്ങൾ ഹൈലവൽ ബ്രിജുകളാക്കും. മണ്ണൊഴുക്ക് തടയാൻ സ്റ്റോൺ പിച്ചിങ്, ഭൂവസ്ത്രം തുടങ്ങിയ പ്രത്യേക സംവിധാനങ്ങൾ ഉപയോഗിക്കും. English Summary:
Kerala floods require resilient infrastructure. Kerala is exploring Odisha\“s flood-resistant road construction model to adapt to climate change and prevent road damage from future floods. The Kerala State Transport Project (KSTP) will study the feasibility of implementing similar techniques in Kerala. |
|