deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി കേസ്: പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ വീണ്ടും അനുമതി നിഷേധിച്ച് സര്‍ക്കാര്‍

deltin33 6 day(s) ago views 623

  



തിരുവനന്തപുരം / കൊച്ചി ∙ കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി കേസില്‍ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ വീണ്ടും അനുമതി നിഷേധിച്ച് സംസ്ഥാന സര്‍ക്കാര്‍. മുന്‍ ചെയര്‍മാനും ഐഎന്‍ടിയുസി നേതാവുമായ ആര്‍.ചന്ദ്രശേഖരന്‍ പ്രതിയായ കേസിലാണ് സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ചിരിക്കുന്നത്.  

  • Also Read അമീബിക് മസ്തിഷ്‌ക ജ്വരം: കാരണങ്ങളറിയാന്‍ ആരോഗ്യ വകുപ്പും വിദഗ്ധരും ഫീല്‍ഡുതല പഠനം ആരംഭിച്ചു   


സിബിഐക്കു സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ചത് നേരത്തേ ഹൈക്കോടതി റദ്ദാക്കിയിരുന്നു. 45 ദിവസത്തിനുള്ളില്‍ വീണ്ടും തീരുമാനമെടുക്കാനും നിര്‍ദേശിച്ചിരുന്നു. കശുവണ്ടി ഇറക്കുമതിയില്‍ 500 കോടിയുടെ അഴിമതിയാരോപണം ഉയര്‍ന്ന സംഭവത്തിലാണ് 13 വര്‍ഷത്തെ ഇടപാടുകള്‍ സിബിഐ പരിശോധിച്ചത്. അഴിമതി കണ്ടെത്തി കുറ്റപത്രം നല്‍കുന്നതിന് മുന്നോടിയായിട്ടാണ് പ്രോസിക്യൂഷന്‍ അനുമതി തേടിയിരുന്നത്. കേസ് നാളെ ഹൈക്കോടതി പരിഗണിക്കും.

2006 - 2015 കാലത്തെ തോട്ടണ്ടി ഇടപാടുകളില്‍ അഴിമതിയുണ്ടെന്ന കേസ് ഹൈക്കോടതി നിര്‍ദേശപ്രകാരമാണു സിബിഐ ഏറ്റെടുത്തത്. കോര്‍പറേഷന്‍ മുന്‍ ചെയര്‍മാന്‍ ആര്‍. ചന്ദ്രശേഖരന്‍, മുന്‍ എംഡി കെ.എ. രതീഷ് തുടങ്ങിയവരാണു പ്രതിസ്ഥാനത്ത്.  
    

  • ഭാഗ്യം തരുന്ന ജെയ്ഡ് ഗോളം, ആഗ്രഹം ‘കേൾക്കുന്ന’ മരം, വിമാനത്താവളമല്ല ഇത് റെയിൽവേ സ്റ്റേഷൻ: അതിശയ ചൈനയിലൂടെ...
      

         
    •   
         
    •   
        
       
  • ഇനി ദിവസങ്ങൾ മാത്രം; പ്രവാസികള്‍ക്കും കുടുംബത്തിനും ലക്ഷങ്ങളുടെ ഇൻഷുറന്‍സ്: നിലവിലെ രോഗത്തിനും പരിരക്ഷ, വൈകാതെ ഗൾഫിലേക്കും
      

         
    •   
         
    •   
        
       
  • സൗദിയിൽ 3 ലക്ഷം തൊഴിലവസരങ്ങൾ; വിശുദ്ധ നഗരത്തിന്റെ മുഖച്ഛായ മാറ്റും കിങ് സൽമാൻ ഗേറ്റ്; മക്കയിൽ ഒരുങ്ങുന്നത് വൻ സൗകര്യങ്ങൾ
      

         
    •   
         
    •   
        
       
MORE PREMIUM STORIES


5 വര്‍ഷത്തോളം അന്വേഷിച്ച സിബിഐ, കോടികളുടെ ക്രമക്കേടു കണ്ടെത്തിയിരുന്നു. തുടര്‍ന്ന് അന്തിമ റിപ്പോര്‍ട്ട് നല്‍കിയശേഷം പ്രോസിക്യൂഷന് അനുമതി തേടിയെങ്കിലും വ്യവസായ വകുപ്പ് അപേക്ഷ തള്ളുകയായിരുന്നു. ഇതു റദ്ദാക്കിയ ഹൈക്കോടതി വിഷയം പുനഃപരിശോധിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു.

എന്നാൽ ആദ്യം സമർപ്പിച്ച റിപ്പോർട്ടിൽ നിന്ന് വ്യത്യസ്തമായി അഴിമതി നടത്തിയെന്നതിന് പുതിയ തെളിവുകളൊന്നും ഹാജരാക്കാൻ സിബിഐക്ക് സാധിച്ചിട്ടില്ലെന്ന് പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചുകൊണ്ടുള്ള ഉത്തരവിൽ സർക്കാർ വ്യക്തമാക്കി. കശുവണ്ടി വാങ്ങിയതുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങളിലെ പാളിച്ചകളും ഭരണപരമായ വീഴ്ചകളുമാണ് സിബിഐ പ്രധാനമായും പരാമർശിക്കുന്നത്.  

എന്നാൽ ഇതിനു പിന്നിൽ ഏതെങ്കിലും വിധത്തില്‍ അനധികൃതമായി നേട്ടമുണ്ടാക്കാൻ ശ്രമിച്ചുവെന്നോ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്നോ ദുരുദ്ദേശമുണ്ടെന്നോ ഉള്ള കണ്ടെത്തലുകളൊന്നും നടത്താൻ സിബിഐക്ക് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ പ്രോസിക്യൂഷനുള്ള അനുമതി നിഷേധിക്കുന്നു എന്നാണ് ഇന്നു പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കുന്നത്. ഇത് നാളെ കേസ് പരിഗണിക്കുമ്പോൾ കോടതിയുടെ പരിഗണനയ്ക്ക് സമർപ്പിക്കും. English Summary:
തിരുവനന്തപുരം / കൊച്ചി ∙ കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി കേസില്‍ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ വീണ്ടും അനുമതി നിഷേധിച്ച് സംസ്ഥാന സര്‍ക്കാര്‍. മുന്‍ ചെയര്‍മാനും ഐഎന്‍ടിയുസി നേതാവുമായ ആര്‍.ചന്ദ്രശേഖരന്‍ പ്രതിയായ കേസിലാണ് സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ചിരിക്കുന്നത്.
like (0)
deltin33administrator

Post a reply

loginto write comments

Explore interesting content

deltin33

He hasn't introduced himself yet.

210K

Threads

0

Posts

610K

Credits

administrator

Credits
69399
Random