ആർലിങ്ടൻ(ടെക്സസ്) ∙ ഗർഭിണിയെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ ആർലിങ്ടൻ പൊലീസും യുഎസ് മാർഷൽസും ചേർന്ന് 29കാരനായ മാലിക് മൈനറെ (Malik Miner) അറസ്റ്റ് ചെയ്തു. നവംബർ 12ന് ഇന്റർസ്‌റ്റേറ്റ് 20ൽ വച്ചുണ്ടായ വെടിവയ്പ്പുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
30,000 അടി ഉയരത്തിൽ \“ജീവന്മരണ പോരാട്ടം\“; എയർലൈൻസ് ജീവനക്കാരന് രക്ഷകരായി രണ്ട് ഇന്ത്യൻ ഡോക്ടർമാർ Gulf News
\“രാത്രി 12 മണി, വാതിലോ പൂട്ടോ ഇല്ല\“: ഇന്ത്യൻ യുവാവിന്റെ \“എമിറേറ്റ്സിനെക്കുറിച്ചുള്ള വസ്തുതകൾ\“ വൈറൽ Gulf News
വെടിവയ്പ്പിൽ കൊല്ലപ്പെട്ട 29കാരി ബ്രേ\“ഏഷ്യ ജോൺസൺ ർഭിണിയായിരുന്നു. ഇവരും ഇവരുടെ ഗർഭസ്ഥശിശുവും കൊല്ലപ്പെട്ടു. ജോൺസന്റെ കാമുകന് ഗുരുതരമായി പരുക്കേറ്റിരുന്നു. വാഹനത്തിലുണ്ടായിരുന്ന രണ്ട് കുട്ടികൾക്ക് പരുക്കില്ല.
മൈനർ ജോൺസന്റെ മുൻ കാമുകനായിരുന്നു. ഇയാൾ ജോൺസന്റെ വാഹനം പിന്തുടർന്ന് ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ക്യാപിറ്റൽ മർഡർ (Capital Murder), മാരകായുധം ഉപയോഗിച്ചുള്ള മൂന്ന് അഗ്രവേറ്റഡ് അസോൾട്ട് ഡെഡ്‌ലി കണ്ടക്റ്റ് (Deadly Conduct) എന്നിവയാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. നിലവിൽ പ്രതി ആർലിങ്ടൻ സിറ്റി ജയിലിലാണ്. English Summary:
Arlington Texas Shooting leads to arrest of Malik Miner. The 29-year-old is charged with capital murder in connection with the death of a pregnant woman and her unborn child during a shooting on Interstate 20.