നമ്മുടെ പാർലമെന്റിന്റെ പ്രവർത്തനസമയം ചുരുങ്ങിവരുന്നതിനെക്കുറിച്ചെന്നപോലെ, ഉള്ള സമയം എങ്ങനെ വിനിയോഗിക്കുന്നു എന്നതിലും ആശങ്ക ഉയരുന്ന കാലമാണ്. ആദ്യ ലോക്സഭയുടെ കാലത്ത് വർഷത്തിൽ 135 ദിവസമെന്ന തോതിൽ സമ്മേളിച്ചു. ആദ്യ രണ്ടു ദശകങ്ങളിൽ വർഷത്തിൽ ശരാശരി 120 ദിവസമായിരുന്നു സമ്മേളനം. ഇപ്പോഴത് 70 ദിവസത്തിലും താഴെയേയുള്ളൂ.
സർക്കാരിന്റെ പ്രവർത്തനത്തിന്റെ വിശദമായ വിലയിരുത്തൽ, നിയമങ്ങളുടെ കാലോചിത ഭേദഗതിയും പുതിയവയുടെ നിർമാണവും, രാജ്യത്തെ പ്രധാന വിഷയങ്ങളുടെ ചർച്ച തുടങ്ങിയ പല ഉത്തരവാദിത്തങ്ങളാണ് പാർലമെന്റിൽനിന്നു പ്രതീക്ഷിക്കുന്നത്. പാർലമെന്റ് പ്രവർത്തനസമയം എത്ര കുറയുന്നുവോ അത്രകണ്ട്, വിലയിരുത്തലുകളില്ലാതെ പ്രവർത്തിക്കാൻ സർക്കാരിന് അധികസമയം ലഭിക്കുന്നു എന്നു ചൂണ്ടിക്കാണിക്കപ്പെടാറുണ്ട്.
ഭരണഘടനാ ദിനം ആഘോഷിച്ച് ദിവസങ്ങൾക്കുശേഷം തുടങ്ങിയ ഇത്തവണത്തെ ശീതകാല സമ്മേളനത്തിന്റെ ഇതുവരെയുള്ള ഗതി ആദ്യം സൂചിപ്പിച്ച ആശങ്കയ്ക്ക് അടിവരയിടുന്നതാണ്. ആകെ 15 ദിവസം ചേരുന്ന പാർലമെന്റിന്റെ ഇരുസഭകളിലുമായി നമ്മുടെ ദേശീയഗീതമായ ‘വന്ദേമാതരം’ മൂന്നു ദിവസമാണ് ചർച്ച ചെയ്തത്.
- വേദനയ്ക്ക് ആശ്വാസം നൽകുന്ന ‘തന്ത്രം’; ആയുർവേദ വേദനസംഹാരി എങ്ങനെ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം?
- ‘പാതിരാത്രി മുന്നിൽ കടൽപ്പാമ്പ്, കണവ...; വലയിലെ ചതിയിൽ കാൽപാദം അറ്റു; കേരളം ലക്ഷ്യമാക്കി അവരെത്തുന്നത് മീനുകളെ ഇല്ലാതാക്കാൻ...’
- ഒറ്റയാൾപ്പട്ടാളങ്ങൾ– ‘ഉൾക്കാഴ്ച’യിൽ ബി.എസ്.വാരിയർ എഴുതുന്നു
MORE PREMIUM STORIES
തൊഴിലില്ലായ്മ, രൂപയുടെ മൂല്യത്തകർച്ച, ഡൽഹിയിൽ ജീവിതം അസാധ്യമാക്കുംവിധമുള്ള മലിനീകരണം, മധ്യപ്രദേശിലും മറ്റും വ്യാജ ചുമമരുന്ന് കഴിച്ചുണ്ടായ ബാലമരണങ്ങൾ തുടങ്ങിയ എത്രയോ നീറുന്ന പ്രശ്നങ്ങൾ മാറ്റിവച്ചാണ് വന്ദേമാതരത്തിന്റെ 150–ാം വാർഷികം ചർച്ച ചെയ്യാൻ തീരുമാനമുണ്ടായത്. വിവിധ സംസ്ഥാനങ്ങളിൽ പ്രശ്നമായ സമഗ്ര വോട്ടർപട്ടിക പരിഷ്കരണം പോലും വന്ദേമാതര ചർച്ചയ്ക്കുശേഷം പരിഗണിച്ചാൽ മതിയെന്ന തീരുമാനത്തിൽ ന്യായം കണ്ടെത്താൻ ബുദ്ധിമുട്ടുണ്ട്. പാർലമെന്റും വിഷയങ്ങൾ തീരുമാനിക്കുന്ന സർക്കാരും എന്തിനാണു മുൻഗണന നൽകുന്നത്: ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങൾക്കോ അതോ, തിരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ടുള്ള രാഷ്ട്രീയ താൽപര്യങ്ങൾക്കോ?
വന്ദേമാതരത്തിന്റെ 150–ാം വാർഷികമായതിനാലുള്ള ചർച്ചയെന്ന സർക്കാർ നിലപാട് വാദത്തിനായി അംഗീകരിക്കാം. നമ്മുടെ ദേശീയഗീതത്തിന്റെ അന്തസ്സത്ത ഉൾക്കൊണ്ട് ഇപ്പോഴത്തെ സാഹചര്യങ്ങൾ ആഴത്തിൽ വിലയിരുത്താനും ആവശ്യമായ തിരുത്തലുകൾ നിർദേശിക്കാനുമാണു വന്ദേമാതര ചർച്ച പ്രയോജനപ്പെടുത്തിയതെങ്കിൽ പറഞ്ഞുനിൽക്കാമായിരുന്നു. എന്നാൽ, അതാണോ സംഭവിച്ചത്? ദേശീയഗീതത്തെച്ചൊല്ലി നൂറ്റാണ്ടു മുൻപേയുണ്ടായി കെട്ടടങ്ങിയ തർക്കം വീണ്ടും അവതരിപ്പിക്കപ്പെട്ടു; സ്വാഭാവികമായും അത് ഭരണപ്രതിപക്ഷങ്ങൾ തമ്മിൽ ചരിത്രത്തെച്ചൊല്ലിയുള്ള തർക്കമായി.
നമ്മുടെ ദേശീയഗീതമായി അംഗീകരിച്ചിട്ടുള്ളതും പാർലമെന്റിലുൾപ്പെടെ പാടുന്നതും വന്ദേമാതരത്തിന്റെ ആദ്യഭാഗമാണ്. വന്ദേമാതരത്തിലെ മതബന്ധമുള്ള ഭാഗങ്ങൾ ഒഴിവാക്കിയുള്ളതാവണം ദേശീയഗീതമെന്നു തീരുമാനിച്ചതിനു നമ്മുടെ രാഷ്ട്രശിൽപികൾക്കു വ്യക്തമായ കാരണങ്ങളുണ്ടായിരുന്നു. എന്നാലിപ്പോൾ, ജനഗണമനയാണോ വന്ദേമാതരമാണോ ദേശീയഗാനം ആകേണ്ടത് എന്ന ചോദ്യത്തിലേക്കുവരെ ചർച്ച വീണ്ടുമെത്തി.
ലോക്സഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മന്ത്രിമാരുമുൾപ്പെടെ ചരിത്ര ഗവേഷണത്തിന്റെ അടിസ്ഥാനത്തിലുള്ള വാദങ്ങളാണ് ഉന്നയിച്ചതെന്ന് അവകാശപ്പെടുന്നു. സമീപകാല പ്രവണത തെറ്റിക്കാതെ, ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിനെ തെറ്റുകാരനായി ചിത്രീകരിക്കുന്നതിന്റെ ആവർത്തനവുമുണ്ടായി. വന്ദേമാതരത്തിലെ രണ്ടാം ഭാഗം ഒഴിവാക്കിയതിനെ സാമുദായിക പ്രീണനമായി ചിത്രീകരിച്ചായിരുന്നു നെഹ്റുവിനെതിരെയുള്ള വിമർശനം. എന്നാൽ, വന്ദേമാതരത്തോട് മൊത്തത്തിലുണ്ടായ എതിർപ്പ് ഒരുപരിധിവരെ വർഗീയവാദികളുടെ സൃഷ്ടിയായിരുന്നുവെന്ന് സുഭാഷ് ചന്ദ്ര ബോസിനു നെഹ്റു അയച്ച കത്തിനെ അടിസ്ഥാനമാക്കി പ്രിയങ്ക ഗാന്ധി മറുപടിയും നൽകി. രാജ്യസഭയിൽ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെയും സഭാനേതാവ് ജെ.പി.നഡ്ഡയും തമ്മിലും വാക്പോരുണ്ടായി.
ആരോപണ പ്രത്യാരോപണങ്ങളുടെ വിശദാംശങ്ങൾ അവിടെ നിൽക്കട്ടെ. ഇത്തരമൊരു ചർച്ചയിലൂടെ ആര് എന്തു നേടി? ഇത്തരമൊരു വിഷയം തന്നെ ഇപ്പോൾ ചർച്ചയ്ക്കു കൊണ്ടുവരാൻ ബിജെപി താൽപര്യപ്പെട്ടത് ബംഗാൾ തിരഞ്ഞെടുപ്പു മുന്നിൽക്കണ്ടാണെന്നു പ്രതിപക്ഷം ആരോപിക്കുമ്പോൾ ദേശഭക്തിയെക്കുറിച്ചു തങ്ങളുടെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലുള്ള വാദങ്ങൾ ബിജെപി മുന്നോട്ടുവയ്ക്കുന്നു.
തങ്ങളുടെ ദീർഘകാല ലക്ഷ്യങ്ങൾക്കു ചേരുംവിധം ചരിത്രത്തെ വ്യാഖ്യാനിക്കാനും വളച്ചൊടിക്കാനുമുള്ള ശ്രമമാണ് എൻഡിഎ സർക്കാരിന്റേതെന്ന പ്രതിപക്ഷ വാദത്തിന് അടിവരയിടുംവിധമാണു പല നടപടികളും. പാഠപുസ്തങ്ങളിലേക്കുവരെ ആ ഇടപെടൽ നീളുന്നു.
തർക്കത്തിന്റെ പഴയതും, ഭരണഘടനാശിൽപികൾതന്നെ അടച്ചതുമായ അധ്യായം വീണ്ടും തുറക്കാനും വിദ്വേഷവാക്കുകൾ പ്രയോഗിക്കാനും അവസരമുണ്ടായി എന്നതിനപ്പുറം, ജനജീവിതത്തെ ബാധിക്കുന്ന ഫലങ്ങളൊന്നും ഇപ്പോഴത്തെ ചർച്ചയിലൂടെ സാധ്യമായതായി കാണുന്നില്ല. വർത്തമാനകാലം ചരിത്രത്തെ ഉപയോഗിക്കേണ്ടത് ഗുണപാഠങ്ങൾക്കും തിരുത്തലുകൾക്കും വേണ്ടിയാകണമെന്നും പുതിയ തർക്കങ്ങളും വിഭാഗീയതയും സൃഷ്ടിക്കാനല്ലെന്നും തിരിച്ചറിയാൻ നമ്മുടെ രാഷ്ട്രീയ നേതാക്കൾ കൂട്ടാക്കുന്നില്ല. പാർലമെന്റിന്റെ മുൻഗണനകൾ ആരാണ് ഇവർക്കു പറഞ്ഞുകൊടുക്കുകയെന്ന ചോദ്യവുമുണ്ട്.
വന്ദേമാതരം എന്ന
‘ജീവന്മരണ’ പ്രശ്നം
പാർലമെന്റിൽ ഉയരേണ്ടത്
കാമ്പുള്ള വിഷയങ്ങൾ
നമ്മുടെ പാർലമെന്റിന്റെ പ്രവർത്തനസമയം ചുരുങ്ങിവരുന്നതിനെക്കുറിച്ചെന്നപോലെ, ഉള്ള സമയം എങ്ങനെ വിനിയോഗിക്കുന്നു എന്നതിലും ആശങ്ക ഉയരുന്ന കാലമാണ്. ആദ്യ ലോക്സഭയുടെ കാലത്ത് വർഷത്തിൽ 135 ദിവസമെന്ന തോതിൽ സമ്മേളിച്ചു. ആദ്യ രണ്ടു ദശകങ്ങളിൽ വർഷത്തിൽ ശരാശരി 120 ദിവസമായിരുന്നു സമ്മേളനം. ഇപ്പോഴത് 70 ദിവസത്തിലും താഴെയേയുള്ളൂ.
സർക്കാരിന്റെ പ്രവർത്തനത്തിന്റെ വിശദമായ വിലയിരുത്തൽ, നിയമങ്ങളുടെ കാലോചിത ഭേദഗതിയും പുതിയവയുടെ നിർമാണവും, രാജ്യത്തെ പ്രധാന വിഷയങ്ങളുടെ ചർച്ച തുടങ്ങിയ പല ഉത്തരവാദിത്തങ്ങളാണ് പാർലമെന്റിൽനിന്നു പ്രതീക്ഷിക്കുന്നത്. പാർലമെന്റ് പ്രവർത്തനസമയം എത്ര കുറയുന്നുവോ അത്രകണ്ട്, വിലയിരുത്തലുകളില്ലാതെ പ്രവർത്തിക്കാൻ സർക്കാരിന് അധികസമയം ലഭിക്കുന്നു എന്നു ചൂണ്ടിക്കാണിക്കപ്പെടാറുണ്ട്.
ഭരണഘടനാ ദിനം ആഘോഷിച്ച് ദിവസങ്ങൾക്കുശേഷം തുടങ്ങിയ ഇത്തവണത്തെ ശീതകാല സമ്മേളനത്തിന്റെ ഇതുവരെയുള്ള ഗതി ആദ്യം സൂചിപ്പിച്ച ആശങ്കയ്ക്ക് അടിവരയിടുന്നതാണ്. ആകെ 15 ദിവസം ചേരുന്ന പാർലമെന്റിന്റെ ഇരുസഭകളിലുമായി നമ്മുടെ ദേശീയഗീതമായ ‘വന്ദേമാതരം’ മൂന്നു ദിവസമാണ് ചർച്ച ചെയ്തത്.
തൊഴിലില്ലായ്മ, രൂപയുടെ മൂല്യത്തകർച്ച, ഡൽഹിയിൽ ജീവിതം അസാധ്യമാക്കുംവിധമുള്ള മലിനീകരണം, മധ്യപ്രദേശിലും മറ്റും വ്യാജ ചുമമരുന്ന് കഴിച്ചുണ്ടായ ബാലമരണങ്ങൾ തുടങ്ങിയ എത്രയോ നീറുന്ന പ്രശ്നങ്ങൾ മാറ്റിവച്ചാണ് വന്ദേമാതരത്തിന്റെ 150–ാം വാർഷികം ചർച്ച ചെയ്യാൻ തീരുമാനമുണ്ടായത്. വിവിധ സംസ്ഥാനങ്ങളിൽ പ്രശ്നമായ സമഗ്ര വോട്ടർപട്ടിക പരിഷ്കരണം പോലും വന്ദേമാതര ചർച്ചയ്ക്കുശേഷം പരിഗണിച്ചാൽ മതിയെന്ന തീരുമാനത്തിൽ ന്യായം കണ്ടെത്താൻ ബുദ്ധിമുട്ടുണ്ട്. പാർലമെന്റും വിഷയങ്ങൾ തീരുമാനിക്കുന്ന സർക്കാരും എന്തിനാണു മുൻഗണന നൽകുന്നത്: ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങൾക്കോ അതോ, തിരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ടുള്ള രാഷ്ട്രീയ താൽപര്യങ്ങൾക്കോ?
വന്ദേമാതരത്തിന്റെ 150–ാം വാർഷികമായതിനാലുള്ള ചർച്ചയെന്ന സർക്കാർ നിലപാട് വാദത്തിനായി അംഗീകരിക്കാം. നമ്മുടെ ദേശീയഗീതത്തിന്റെ അന്തസ്സത്ത ഉൾക്കൊണ്ട് ഇപ്പോഴത്തെ സാഹചര്യങ്ങൾ ആഴത്തിൽ വിലയിരുത്താനും ആവശ്യമായ തിരുത്തലുകൾ നിർദേശിക്കാനുമാണു വന്ദേമാതര ചർച്ച പ്രയോജനപ്പെടുത്തിയതെങ്കിൽ പറഞ്ഞുനിൽക്കാമായിരുന്നു. എന്നാൽ, അതാണോ സംഭവിച്ചത്? ദേശീയഗീതത്തെച്ചൊല്ലി നൂറ്റാണ്ടു മുൻപേയുണ്ടായി കെട്ടടങ്ങിയ തർക്കം വീണ്ടും അവതരിപ്പിക്കപ്പെട്ടു; സ്വാഭാവികമായും അത് ഭരണപ്രതിപക്ഷങ്ങൾ തമ്മിൽ ചരിത്രത്തെച്ചൊല്ലിയുള്ള തർക്കമായി.
നമ്മുടെ ദേശീയഗീതമായി അംഗീകരിച്ചിട്ടുള്ളതും പാർലമെന്റിലുൾപ്പെടെ പാടുന്നതും വന്ദേമാതരത്തിന്റെ ആദ്യഭാഗമാണ്. വന്ദേമാതരത്തിലെ മതബന്ധമുള്ള ഭാഗങ്ങൾ ഒഴിവാക്കിയുള്ളതാവണം ദേശീയഗീതമെന്നു തീരുമാനിച്ചതിനു നമ്മുടെ രാഷ്ട്രശിൽപികൾക്കു വ്യക്തമായ കാരണങ്ങളുണ്ടായിരുന്നു. എന്നാലിപ്പോൾ, ജനഗണമനയാണോ വന്ദേമാതരമാണോ ദേശീയഗാനം ആകേണ്ടത് എന്ന ചോദ്യത്തിലേക്കുവരെ ചർച്ച വീണ്ടുമെത്തി.
ലോക്സഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മന്ത്രിമാരുമുൾപ്പെടെ ചരിത്ര ഗവേഷണത്തിന്റെ അടിസ്ഥാനത്തിലുള്ള വാദങ്ങളാണ് ഉന്നയിച്ചതെന്ന് അവകാശപ്പെടുന്നു. സമീപകാല പ്രവണത തെറ്റിക്കാതെ, ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിനെ തെറ്റുകാരനായി ചിത്രീകരിക്കുന്നതിന്റെ ആവർത്തനവുമുണ്ടായി. വന്ദേമാതരത്തിലെ രണ്ടാം ഭാഗം ഒഴിവാക്കിയതിനെ സാമുദായിക പ്രീണനമായി ചിത്രീകരിച്ചായിരുന്നു നെഹ്റുവിനെതിരെയുള്ള വിമർശനം. എന്നാൽ, വന്ദേമാതരത്തോട് മൊത്തത്തിലുണ്ടായ എതിർപ്പ് ഒരുപരിധിവരെ വർഗീയവാദികളുടെ സൃഷ്ടിയായിരുന്നുവെന്ന് സുഭാഷ് ചന്ദ്ര ബോസിനു നെഹ്റു അയച്ച കത്തിനെ അടിസ്ഥാനമാക്കി പ്രിയങ്ക ഗാന്ധി മറുപടിയും നൽകി. രാജ്യസഭയിൽ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെയും സഭാനേതാവ് ജെ.പി.നഡ്ഡയും തമ്മിലും വാക്പോരുണ്ടായി.
ആരോപണ പ്രത്യാരോപണങ്ങളുടെ വിശദാംശങ്ങൾ അവിടെ നിൽക്കട്ടെ. ഇത്തരമൊരു ചർച്ചയിലൂടെ ആര് എന്തു നേടി? ഇത്തരമൊരു വിഷയം തന്നെ ഇപ്പോൾ ചർച്ചയ്ക്കു കൊണ്ടുവരാൻ ബിജെപി താൽപര്യപ്പെട്ടത് ബംഗാൾ തിരഞ്ഞെടുപ്പു മുന്നിൽക്കണ്ടാണെന്നു പ്രതിപക്ഷം ആരോപിക്കുമ്പോൾ ദേശഭക്തിയെക്കുറിച്ചു തങ്ങളുടെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലുള്ള വാദങ്ങൾ ബിജെപി മുന്നോട്ടുവയ്ക്കുന്നു.
തങ്ങളുടെ ദീർഘകാല ലക്ഷ്യങ്ങൾക്കു ചേരുംവിധം ചരിത്രത്തെ വ്യാഖ്യാനിക്കാനും വളച്ചൊടിക്കാനുമുള്ള ശ്രമമാണ് എൻഡിഎ സർക്കാരിന്റേതെന്ന പ്രതിപക്ഷ വാദത്തിന് അടിവരയിടുംവിധമാണു പല നടപടികളും. പാഠപുസ്തങ്ങളിലേക്കുവരെ ആ ഇടപെടൽ നീളുന്നു.
തർക്കത്തിന്റെ പഴയതും, ഭരണഘടനാശിൽപികൾതന്നെ അടച്ചതുമായ അധ്യായം വീണ്ടും തുറക്കാനും വിദ്വേഷവാക്കുകൾ പ്രയോഗിക്കാനും അവസരമുണ്ടായി എന്നതിനപ്പുറം, ജനജീവിതത്തെ ബാധിക്കുന്ന ഫലങ്ങളൊന്നും ഇപ്പോഴത്തെ ചർച്ചയിലൂടെ സാധ്യമായതായി കാണുന്നില്ല. വർത്തമാനകാലം ചരിത്രത്തെ ഉപയോഗിക്കേണ്ടത് ഗുണപാഠങ്ങൾക്കും തിരുത്തലുകൾക്കും വേണ്ടിയാകണമെന്നും പുതിയ തർക്കങ്ങളും വിഭാഗീയതയും സൃഷ്ടിക്കാനല്ലെന്നും തിരിച്ചറിയാൻ നമ്മുടെ രാഷ്ട്രീയ നേതാക്കൾ കൂട്ടാക്കുന്നില്ല. പാർലമെന്റിന്റെ മുൻഗണനകൾ ആരാണ് ഇവർക്കു പറഞ്ഞുകൊടുക്കുകയെന്ന ചോദ്യവുമുണ്ട്. English Summary:
History over Hardship: Why Parliament Chose Vande Mataram Over Unemployment |
|